1. കനൗജ് തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന പ്രമുഖ രാജാവ്?
2. ഉറൈയൂർ ആദ്യകാല ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം?
3. രണ്ടാമത്തെ അലക്സാണ്ടർ എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
4. തുസുകി ബാബറിയുടെ രചയിതാവാര്?
5. ഗുരുനാനാക്ക് ജനിച്ച വർഷം?
6. സതി സമ്പ്രദായം നിറുത്തലാക്കപ്പെട്ടവർഷം?
7. മാർഷൽ ഓഫ് ദി എയർഫോഴ്സ് ബഹുമതി സമ്മാനിക്കപ്പെട്ട ഏകവ്യക്തി?
8. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ എവിടെ സ്ഥാപിച്ചിരിക്കുന്നു?
9. തഞ്ചാവൂർ ഏത് രാജവംശത്തിന്റെ പിൽക്കാല തലസ്ഥാനമായിരുന്നു?
10. ലോദി രാജവംശം സ്ഥാപിക്കപ്പെട്ട വർഷം?
11. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആരായിരുന്നു?
12. നാട്ടുഭാഷാ പത്രനിയമം നടപ്പിലാക്കിയ വർഷവും ഭരണാധികാരിയുടെ പേരും?
13. 1875 ൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചതാരാണ്?
14. സൂററ്റ് നഗരം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
15. കോൺഗ്രസും മുസ്ലീം ലീഗും ലക്നൗ ഉടമ്പടി ഒപ്പുവച്ച വർഷം?
16. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
17. സ്വരാജ് പാർട്ടി രൂപീകരിച്ചതാരെല്ലാം?
18. 1928 ലെ നെഹ്രു റിപ്പോർട്ട് തയ്യാറാക്കിയതാര്?
19. തീവ്രവാദ സംഘടനയായ ഗദ്ദർപാർട്ടി രൂപീകരിച്ചതാര്?
20. പാകിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിച്ച വർഷം?
21. സതീഷ് ധവാൻ സ്പേസ് സെന്റർ ഏത് സംസ്ഥാനത്താണ്?
22. തക്ഷശില സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം ഇപ്പോൾ എവിടെയാണ്?
23. പ്രൊഫ. എസ്.കെ. തൊറാട്ട്ഇപ്പോൾ വഹിക്കുന്ന പദവിയെന്ത്?
24. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സ്ഥാപക ഡയറക്ടർ?
25. ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാപീഠം ഇപ്പോൾ എവിടെയാണ്?
26. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാര്?
27. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ മുദ്ര കണ്ടെത്തിയ സിന്ധൂനദീതട നഗരം?
28. സിന്ധൂനദീതട നിവാസികൾ ആരാധിച്ചിരന്ന മൃഗം ഏതായിരുന്നു?
29. ചാതുർവർണ്ണ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന മണ്ഡലമേത്?
30. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം?
31. ആദ്യ ജ്ഞാനപീഠം സമ്മാനിക്കപ്പെട്ടവർഷം?
32. ഇന്ത്യയിലെ പ്രഥമ 70 എം.എം ചിത്രമേതാണ്?
33. ഫാൽക്കേ അവാർഡ് ഏർപ്പെടുത്തിയ വർഷം?
34. ഇന്ദിരാഗാന്ധിയുടെ വധത്തെപ്പറ്റി അന്വേഷിച്ച കമ്മീഷൻ ഏത്?
35. പ്രത്യക്ഷ- പരോക്ഷ നികുതിവ്യവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ പുതിയ കമ്മിറ്റിയുടെഅദ്ധ്യക്ഷൻ ആരായിരുന്നു?
36. അംബേദ്ക്കറുടെ സമാധിസ്ഥലം അറിയപ്പെടുന്നത് ഏത് പേരിലാണ്?
37. ചോള രാജവംശം ഏത് രീതിയിൽ പ്രശസ്തമായിരുന്നു?
38. ഹർഷവർദ്ധനന്റെ ഭരണ കാലഘട്ടമെഴുതുക?
39. ബി.സി.516 ൽ വടക്കേ ഇന്ത്യ ആക്രമിച്ച പേർഷ്യൻ ഭരണാധികാരി?
40. കനിഷ്ക്കന്റെ സദസ് അലങ്കരിച്ചിരുന്ന പ്രമുഖ രസതന്ത്രജ്ഞൻ?
41. ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
42. വാൽമീകിയുടെ യഥാർത്ഥപേര് എന്തായിരുന്നു?
43. ഏറ്റവും ദൈർഘ്യമേറിയ ഉപനിഷത്ത് ഏത്?
44. ബുദ്ധന്റെ നിർവ്വാണം എവിടെയായിരുന്നു?
45. ഭരണഘടനാ പുനഃപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷൻ? 

ഉത്തരങ്ങൾ

(1)ഹർഷൻ (2)ചോളന്മാർ(3)അലാവുദ്ദീൻ ഖിൽജി (4)ബാബർ (5)1469 (6)1829 (7)എയർ ചീഫ് മാർഷൽ (റിട്ട.) അർജ്ജുൻസിംഗ് (8)ട്രോംബെ (9)ചോളന്മാരുടെ (10)1451 (11)കാനിംഗ് പ്രഭു (12) 1878, ലിട്ടൺ പ്രഭു (13) മാഡ് ബ്ലാവഡ്സ്ക്കിയും കേണൽ ഓൾക്കോട്ടും (14)താപ്തി (15) 1916 (16) ഹണ്ടർ കമ്മീഷൻ (17) മോത്തിലാൽ നെഹ്റുവും സി.ആർ. ദാസും (18)മോത്തിലാൽ നെഹ്രു (19)ലാലാ ഹർദ്ദയാൽ (20)1940 (21) ആന്ധ്രാപ്രദേശ് (22)പാകിസ്ഥാൻ (23)യു.ജി.സി ചെയർമാൻ (24)അലക്സാണ്ടർ കണ്ണിംഗ്ഹാം (25)ശൃംഗേരി, കർണാടകം (26)സർ വില്യം ജോൺസ് (27)ഹാരപ്പ (28) കാള (29)പുരുഷസൂക്തം (30)1985 (ഇഗ്നോ) (31)1965 (32)എറൗണ്ട് ദ വേൾഡ് (33)1969 (34)താക്കർ കമ്മീഷൻ (35)ഖേൽക്കർ കമ്മിറ്റി (36)ചൈതന്യ ഭൂമി /ചൈത്രഭൂമി (37)ശക്തമായ നാവിക സംവിധാനത്തിനും ഗ്രാമ ഭരണത്തിനും (38)606 - 646 എ.ഡി (39)ദാരിയൂസ് ഒന്നാമൻ (40)നാഗാർജ്ജുനൻ (41)രാജ്ഗീർ (483 ബി.സിയിൽ) (42)രത്നാകരൻ (43)ബൃഹദാരണ്യക ഉപനിഷത്ത് (44)കുശിനഗരം (45)ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.