1. സൗരയൂഥത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നതെന്ത്?
2. എത്ര ഗ്രഹങ്ങളാണ് സൗരയൂഥത്തിൽ ഉള്ളത്?
3. എത്ര ഭൂമികൾ ചേരുന്ന വലിപ്പമാണ് സൂര്യനുള്ളത്?
4. സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?
5. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥയേത്?
6. സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹമേത്?
7. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം ഏത്?
8. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹമേത്?
9. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
10. ഭൂമിയുടെ ഏറ്റവുമടുത്തുള്ള നക്ഷത്രം ഏത്?
11. ഭൂമി സൂര്യന് ഏറ്റവുമകലെ വരുന്നത് ഏത് ദിവസമാണ്?
12.സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്?
13. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമേത്?
14. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹമേത്?
15. ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ഏതാണ്?
16. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്?
17. രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏകഗ്രഹമേത്?
18. സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്നഗ്രഹബെൽറ്റ് ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ്?
19. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
20. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹമേത്?
21. സിന്ധുനാഗരികത നിലനിന്നിരുന്ന കാലഘട്ടമേത്?
22. മോഹൻജദാരോ, ഹാരപ്പ എന്നിവ ഇപ്പോൾ ഏതു രാജ്യത്താണ്?
23. ഹാരപ്പ സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
24. 1921 ൽ ഹാരപ്പയെ കണ്ടെത്തിയത് ആരാണ്?
25. സിന്ധു നദീതടവാസികൾ കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ ഏവ?
26. സിന്ധുനാഗരികതയിലെ തുറമുഖനഗരം ഏതായിരുന്നു?
27. മോഹൻജദാരോ ഏതുനദിയുടെ തീരത്തായിരുന്നു?
28. ഏറ്റവും പഴയവേദം ഏതാണ്?
29. പുരുഷസൂക്തം എന്തിന്റെ ഭാഗമാണ്?
30. ഏതു വേദത്തിന്റെ ഭാഗമാണ് ആയുർവേദം?
31. ഭാരതീയ സംഗീതത്തിന്റെ ഉത്ഭവം ഏതു വേദമാണ്?
32. ഏറ്റവും വലിയ ഉപനിഷത്ത് ഏതാണ്?
33. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ സത്യമേവജയതേ ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്ത വാചകമാണ്?
34. ഭാരതത്തിലെ ഇതിഹാസകാവ്യങ്ങൾ ഏതെല്ലാം?
35. രാമായണത്തെ എത്ര സ്കന്ദങ്ങളായി തിരിച്ചിരിക്കുന്നു?
36. ആദിത്യഹൃദയമന്ത്രം ഏതു കൃതിയിലേതാണ്?
37. അഞ്ചാം വേദം എന്നുവിളിക്കപ്പെടുന്ന കൃതിയേത്?
38. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വമേത്?
39. ദക്ഷിണേന്ത്യയിലെ വൈഷ്ണവ സന്യാസിമാർ ആരായിരുന്നു?
40. ന്യായദർശനത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
41. ഭാരതീയ അണുസിദ്ധാന്തം എന്നറിയപ്പെടുന്ന ദർശനമേത്?
42. ചന്ദ്രഗുപ്തമൗര്യന്റെ സദസിലെത്തിയ ഗ്രീക്ക് സഞ്ചാരിയാര്?
43. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശസഞ്ചാരി ആരാണ്?
44. വിശിഷ്ടാദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
45. ശ്രീബുദ്ധൻ, മഹാവീരൻ എന്നിവരുടെ സമകാലീനനായ രാജാവ് ആരായിരുന്നു?
46. ശ്രീബുദ്ധനും, മഹാവീരനും സമാധിയായത് മഗധയിലെ ഏതു രാജാവിന്റെ ഭരണകാലത്താണ്?
47. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി ആരായിരുന്നു?
48. ചാണക്യന്റെ പ്രശസ്തമായ കൃതിയേത്?
49. അമിത്രഘാതൻ എന്നറിയപ്പെട്ട മൗര്യരാജാവാര്?
50. അശോകചക്രവർത്തിയുടെ പിതാവ്? 

ഉത്തരങ്ങൾ(1)സൂര്യൻ (2)എട്ട് (3)109 (4)ഹീലിയം (5)പ്ലാസ്മ അവസ്ഥ (6)ശുക്രൻ (7)നെപ്ട്യൂൺ (8)ശനി (9) ബുധൻ (10)സൂര്യൻ (11)ജൂലായ് -4 (12)വികിരണം (13)കൊറോണ (14)ബുധൻ (15)ചന്ദ്രൻ (16)ഭൂമി (17)ചൊവ്വ (18)ചൊവ്വ, വ്യാഴം (19)വ്യാഴം (20)വ്യാഴം(21)ബി.സി. 3000-1500 (22)പാകിസ്ഥാൻ (23)സഹിവാൾ (24)ദയാറാം സാഹ്നി (25)ബാർലി, പരുത്തി (26)ലോത്തൽ (27)സിന്ധു (28) ഋഗ്വേദം (29)ഋഗ്വേദം (30)അഥർവ്വവേദം (31)സാമവേദം (32)ബൃഹദാരണ്യകോപനിഷത്ത് (33)മുണ്ഡകോപനിഷത്ത് (34)രാമായണവും മഹാഭാരതവും (35)ഏഴ് (36)രാമായണം (37)മഹാഭാരതം (38)ശാന്തി പർവ്വം (39)ആൾവാർമാർ (40)ഗൗതമൻ (41)വൈശേഷികം (42)മെഗസ്തനീസ് (43)മെഗസ്തനീസ് (44)രാമാനുജൻ (45)ബിംബിസാരൻ (46)അജാതശത്രു (47)ചാണക്യൻ (48)അർത്ഥശാസ്ത്രം (49)ബിന്ദുസാരൻ (50)ബിന്ദുസാരൻ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.