1. ചോക്കിന്റെ രാസനാമമെന്ത്?
2. സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടുപിടിച്ചതാര്?
3. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമേത്?
4. തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നതെന്ത്?
5. വെള്ളം തിളച്ച് നീരാവി ആകുന്നത് ഏതുതരം മാറ്റത്തിനുദാഹരണമാണ്?
6. അപ്പക്കാരത്തിന്റെ രാസനാമമെന്ത്?
7. താപംകൊണ്ട് വികസിക്കാനുള്ള കഴിവ് ഏറ്റവും കുറഞ്ഞ ലോഹസങ്കരം?
8. മിക്ക കാത്സ്യം സംയുക്തങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവേത്?
9. കാർബണിന്റെ ക്രിസ്റ്റൽ രൂപമേത്?
10. തോറിയത്തിന്റെ അയിര് ഏത്?
11. ന്യൂട്രോൺ കണ്ടുപിടിച്ചതാര്?
12. ജെറ്റ് എഞ്ചിനുകളുടെ പ്രധാന ഇന്ധനമേത്?
13. ട്യൂബ് ലൈറ്റിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
14. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത്?
15. സസ്യങ്ങൾ രാത്രികാലത്ത് പുറത്തുവിടന്ന വാതകമേത്?
16. കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
17. ഒരു മൂലകത്തിന്റെ അറ്റോമിക സംഖ്യ അതിന്റെ ഏതു കണത്തിന്റെ എണ്ണത്തിനു തുല്യമായിരിക്കും?
18. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?
19. ആൽഫ്രഡ് നോബൽ ഡൈനാമൈറ്റ് കണ്ടു പിടിച്ച വർഷമേത്?
20. ബ്രൗൺകോൾ എന്നറിയപ്പെടുന്ന വസ്തുവേത്?
21. രൂപാന്തരണം സംഭവിക്കുന്ന നട്ടെല്ലില്ലാത്തഒരു ജീവി?
22. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
23. വയനാട് ജില്ലയിലെ ആനവളർത്തൽ കേന്ദ്രം എവിടെയാണ്?
24. മരച്ചീനിയുടെ ശാസ്ത്രനാമം?
25. മനുഷ്യനെ തിന്നുന്ന മത്സ്യം?
26. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
27. ദേശീയ വനമഹോത്സവത്തിന്റെ ഉപജ്ഞാതാവ്?
28. മാനസിക രോഗചികിത്സയിൽ ഉപയോഗിക്കുന്ന പുഷ്പമേത്?
29. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന ആൽഗയേത്?
30. ചുവന്ന ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
31. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?
32. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?
33. ഫോളിക്കാസിഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്?
34. മൈസോഫോബിയ എന്നാലെന്ത്?
35. ശരീരത്തിൽ ഓക്സിജൻ കുറയുന്ന അവസ്ഥ?
36. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതാര്?
37. ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണമേത്?
38. താപപ്രേഷണം നടക്കുന്ന മൂന്ന് രീതികൾ ഏവ?
39. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹമേത്?
40. താഴ്ന്ന താപനിലയിലുള്ള അവസ്ഥയെപറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത്?
41. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് നടക്കുന്ന ഡാറ്റാ ട്രാൻസ്മിഷൻ?
42. എക്സ് റേ കണ്ടുപിടിച്ചത് ഏത് വർഷം?
43. ശബ്ദത്തിന്റെ ഉച്ചത അളക്കുന്ന യൂണിറ്റ് ഏത്?
44. ചുമപ്പും പച്ചയും കൂടിചേരുമ്പോൾ ഉണ്ടാകുന്ന നിറമേത്?
45. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കാന്തം ഏത്?
46. മൂന്നാം ചലനനിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
47. കത്രിക എത്രാം വർഗ ഉത്തോലകമാണ്?
48. സോപ്പു കുമിളയിലെ മനോഹര വർണങ്ങൾക്ക് കാരണം?
49. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
50. ഭൂകമ്പത്തിന്റെ അളവ് രേഖപ്പെടുത്തുന്ന സ്കെയിൽ? 

ഉത്തരങ്ങൾ

(1)ഹൈഡ്രേറ്റഡ് കാത്സ്യം കാർബണേറ്റ് (2)ഹാരി ബയർലി (3)ബെൻസീൻ (4)സിങ്ക് ഓക്സൈഡ് (5)ഭൗതികമാറ്റം (6)സോഡിയം ബൈ കാർബണേറ്റ് (7)ഇൻവാർ (8)ചുണ്ണാമ്പുകല്ല് (9)വജ്രം (10)മോണോസൈറ്റ് (11) ജെയിസം ചാഡ് വിക് (12)പാരഫീൻ (13)മോളിബ്ടിനം (14)ബ്ലീച്ചിംഗ് പൗഡർ (15)കാർബൺ ഡൈ ഓക്സൈഡ് (16)വിന്നോവിങ് (17)പ്രോട്ടോണുകളുടെ (18)ഓക്സിജൻ (19)1867 (20)ലിഗ്നൈറ്റ്(21)കൊതുക് (22)യുഗ്ലീന (23)മുത്തങ്ങയിൽ (24)മാനിഹോട്ട് യൂട്ടിലിസിമ (25)പിരാന (26)ഇന്ത്യ (27)സർദാർ കെ.എം. മുൻഷി (28)ശംഖുപുഷ്പം (29)ക്ലോറെല്ലാ (30)ഓക്സാലിക് ആസിഡ് (31)സുന്ദർലാൽ ബഹുഗുണ (32)സെറിബ്രം (33)അനീമിയ (34)രോഗാണുക്കളോടുള്ള ഭയം (35)ഹൈപോക്സിയ (36)ഗബ്രിയേൽ ഫാരൻഹീറ്റ് (37)കോൺകേവ് (38)ചാലനം, സംവഹനം, വികിരണം (39)രോഹിണി (40)ക്രയോജനിക്സ് (41)ബ്ലൂടൂത്ത് (42)1895 (43)ഡെസിബെൽ (44)മഞ്ഞ (45)ലോഡ്സ്റ്റോൺ (46)പ്രതിപ്രവർത്തനം (47)ഒന്നാം വർഗം (48)ഇന്റർ ഫെറൻസ് (49)സിൽവർ (50)റിക്ടർ സ്കെയിൽ
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.