1. കേരള സംസ്ഥാന കോ - ഓപ്പറേറ്റീവ് യൂണിയന്റെ ആദ്യത്തെ ചെയർമാൻ?
2. കേരളത്തിലെ ആദ്യ സഹകരണ മെഡിക്കൽ കോളേജ്?
3. കേരള സംസ്ഥാനത്തെ കൈത്തറി നെയ്ത്ത് സഹകരണസംഘം?
4. സംസ്ഥാന സഹകരണ മേഖലയെ നബാർഡുമായി ബന്ധിപ്പിക്കുന്ന ഏജൻസി?
5. സംസ്ഥാനത്ത് സഹകരണമേഖലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത്?
6. സഹകരണ മേഖലയിൽ സെസ് പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനം?
7. വ്യാപാരവും അതിനെ ത്വരിതപ്പെടുത്തുന്ന സഹായഘടകങ്ങളും കൂടിച്ചേർന്നത്?
8. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന കാർഷിക ഉത്പന്നം?
9. വ്യാപാര പ്രവർത്തനങ്ങൾക്ക് സാധാരണയുണ്ടാകുന്ന തടസ്സങ്ങളിൽ നിന്നെല്ലാം മുക്തമായ പ്രദേശം?
10. അവികസിതമായ 14 രാജ്യങ്ങൾക്ക് ഡ്യൂട്ടിയോ ക്വാട്ടയോ കൂടാതെ രാജ്യത്തിന്റെ ആഭ്യന്തര വിപണിയിലേക്ക് കയറ്റുമതിയ്ക്ക് അനുമതി നൽകിയ രാജ്യം?
11. തുറമുഖം അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തകി മേഖലയ്ക്ക് കേന്ദ്രാനുമതി ലഭിച്ചത്?
12. ഇന്ത്യ - ആസിയാൻ കരാർ പ്രാബല്യത്തിൽ വന്നത്?
13. ലോകത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നിക്ഷേപമെത്തുന്ന രാജ്യം?
14. ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ സ്ഥാപിതമായത്?
15. യു. എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ടതെന്ന്?
16. ഐക്യരാഷ്ട്ര സംഘടനയുടെ പതാക നിലവിൽവന്നതെന്ന്?
17. ഐക്യരാഷ്ട്ര സംഘടന യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
18. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ എന്ന പേര് നിർദ്ദേശിച്ചത്?
19. ഐക്യരാഷ്ട്രസഭയുടെ പ്രഥമ പൊതുസമ്മേളനം നടന്ന വർഷം, വേദി?
20. യു.എൻ. ന്റെ ആകെ അംഗസംഖ്യ?
21. ഐക്യരാഷ്ട്ര സഭയുടെ നിലവിലുള്ള സെക്രട്ടറി ജനറൽ?
22. ഏഷ്യക്കാരനായ ആദ്യത്തെ യു.എൻ സെക്രട്ടറി ജനറൽ?
23. ഏഷ്യക്കാരനായ രണ്ടാമത്തെ സെക്രട്ടറി ജനറൽ?
24. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
25. യു.എൻ. സെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?
26. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?
27. യു.എൻ. രക്ഷാസമിതിയിലെ ആകെ അംഗസംഖ്യ?
28. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി?
29. യു.എൻ. പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യാക്കാരി?
30. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
31. ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായി എട്ടുമണിക്കൂർ പ്രസംഗിച്ചത്?
32. ലോകബാങ്ക് ഡയറക്ടർ ജനറൽ സ്ഥാനത്തെത്തിയത്?
33. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ?
34. അന്താരാഷ്ട്ര ടൂറിസം വർഷം?
35. അന്തരാഷ്ട്ര വനിതാ വർഷം?
36. അന്താരാഷ്ട്ര സമാധാന വർഷം?
37. അന്താരാഷ്ട്രസമാധാനം, സംസ്കാരം, ഉപകാരസ്മരണ വർഷം?
38. മരുഭൂമി മരുവത്ക്കരണ വർഷം?
39. അന്താരാഷ്ട്ര വനവർഷം?
40. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
41. കോമൺവെൽത്ത് ദിനം
42. കോമൺവെൽത്തിലെ ആദ്യഅഞ്ച് അംഗങ്ങൾ?
43. 36-ാമത് CHOGMഉച്ചകോടിയുടെ വർഷം, വേദി?
44. 14-ാമത് NAM ഉച്ചകോടിയുടെ വേദി വർഷം?
45. ഇതുവരെ നടന്ന എല്ലാ സാർക്ക് സമ്മേളനത്തിലും പങ്കെടുത്ത വ്യക്തി?

ഉത്തരങ്ങൾ

(1)പി.ജി. മേനോൻ (2)പരിയാരം മെഡിക്കൽ കോളേജ് (3)ഹാൻടെക്സ് (4)കേരള സംസ്ഥാന സഹകരണ ബാങ്ക് (5)കേപ് (6)യു.എൽ. സൈബർ പാർക്ക് (7)വാണിജ്യം (8)ഭക്ഷ്യഎണ്ണ(9)സ്വതന്ത്രവ്യാപാരമേഖല (10)ഇന്ത്യ (11)കൊച്ചിയിൽ പുതുവൈപ്പിൻ (12)2010 ജനുവരി 1 (13)യു.എസ്.എ (14)2004 ഡിസംബർ (15)1945 ജൂൺ 26 (16)1947 ഒക്ടോബർ 20 (17)ടോക്കിയോ, ജപ്പാൻ (18)ഫ്രാങ്ക്ളിൻ ഡി. റൂസ് വെൽറ്റ് (19)1946 ലണ്ടൻ (20)192 (21)ബാൻ കി മൂൺ (22)യു. താണ്ട് (23)ബാൻ കി മൂൺ (24)ഡാഗ് ഹാമ്മർസ്ഷോൾഡ് (25)ജാവിയർ പെരസ് ഡിക്വയർ (26)51 (27)15 (28)2 വർഷം (29)വിജയലക്ഷ്മി പണ്ഡിറ്റ് (30)ഹർദീപ് സിങ്പുരി (31)വി.കെ. കൃഷ്ണമേനോൻ (32)വിനോദ് തോമസ് (33)നവനീതം പിള്ള (34)1967 (35)1975 (36)1986 (37)2000 (38)2006 (39)2011 (40)ബ്രിട്ടീഷ് രാജാവ്/രാജ്‌ഞി (41)മേയ് 24 (42)ഗ്രേറ്റ് ബ്രിട്ടൺ, കാനഡ, ന്യൂസിലാന്റ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക (43)2011, കൊളംബോ,ശ്രീലങ്ക (44)ഹവാന 2006 (45)മൈമൂൺ അബ്ദുൾ ഗയും.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.
Next
This is the most recent post.
Previous
Older Post