1. കൺഫ്യൂഷനിസം എന്ന മതത്തിൽ വിശ്വസിക്കുന്നവരുടെ പുണ്യഗ്രന്ഥമേതാണ്?
2. ആരുടെ ഭരണകാലമാണ് റോമിന്റെ സുവർണ കാലഘട്ടമെന്നറിയപ്പെടുന്നത്?
3. ഗ്രഹചലന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാരാണ്?
4. അടിമത്തം നിർത്തലാക്കിക്കൊണ്ടുള്ള 13-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നപ്പോൾ അമേരിക്കൻപ്രസിഡന്റ് ആരായിരുന്നു
5. ഫ്രഞ്ചു വിപ്ലവകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട ഫ്രാൻസിലെ ചക്രവർത്തി?
6. റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന ദിവസമേത്?
7. 1990 ൽ ജർമ്മനിയുടെ ഏകീകരണത്തിന് മുഖ്യപങ്കുവഹിച്ചത് ആരാണ്?
8. കുന്നുകളുടെ മുകളിൽ സുമേറിയക്കാർ പണികഴിപ്പിച്ച വലിയ ഗോപുരങ്ങളോട് കൂടിയ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്?
9. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?
10. ബത്‌ലഹേം ഇപ്പോൾ ഏത് രാജ്യത്താണ്?
11. ആഫ്രിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമേതാണ്?
12. ഹീബ്രു ഭാഷ സംസാരിക്കുന്ന രാഷ്ട്രമേതാണ്?
13. ഷോറ ഏത് രാഷ്ട്രത്തിന്റെ പാർലമെന്റാണ്?
14. എലിസി കൊട്ടാരം ഏത് നഗരത്തിൽ സ്ഥിതിചെയ്യുന്നു?
15. സുവർണ തീരം ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
16. സ്വന്തമായി റേഡിയോ നിലയമുള്ള ഇന്ത്യയിലെ സർവകലാശാല?
17. കാനഡയുടെ തലസ്ഥാനം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
18. Orange Book ഏത് രാഷ്ട്രത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്?
19. ഏത് നിറത്തിലുള്ള കൊടിയാണ് പകർച്ചവ്യാധി പിടിച്ച രോഗികളുമായി പോകുന്ന കപ്പലിൽ കെട്ടുന്നത്?
20. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ്?
21. അന്താരാഷ്ട്ര തൊഴിൽ കാര്യസംഘടന സ്ഥാപിക്കപ്പെട്ട വർഷം?
22. ഡോ. മാർഗരറ്റ് ചാൻ ഏത് അന്താരാഷ്ട്ര സംഘടനയുടെ ഡയറക്ടർ ജനറലാണ്?
23. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ ആസ്ഥാനം ഏത് രാജ്യത്താണ്?
24. സാർക്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആരാണ്?
25. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ അൽ അസീസിയ ഏത് രാജ്യത്താണ്?
26. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാർത്താ ഏജൻസി?
27. തെക്കിന്റെ ബ്രിട്ടൺ?
28. സപ്തശൈല നഗരം?
29. മഴവില്ലുകളുടെ നാട്?
30. ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്?
31. റിംഗിറ്റ് ഏത് രാജ്യത്തിന്റെ നാണയമാണ്?
32. ഏറ്റവും വലിയ ബുദ്ധക്ഷേത്രമായ ബോറോബുദൂർ ഏത് രാജ്യത്താണ്?
33. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻസ് ഏത് രാഷ്ട്രത്തിന്റേതാണ്?
34. വെസ്റ്റ്ഇൻഡീസ് കണ്ടുപിടിച്ചതാര്?
35. സീസർ ആന്റ് ക്ലിയോപാട്ര ആരുടെ രചനയാണ്?
36. ബിയോണ്ട് ബൗണ്ടറീസ് എന്ന പുസ്തകത്തിന്റെരചയിതാവ്?
37. റിപ്പ് വാൻ റിങ്കിൾ എന്ന കൃതി രചിച്ചതാര്?
38. ദി ഹിസ്റ്ററി ഓഫ് സെക്കന്റ് വേൾഡ് വാർ എന്ന കൃതി ആരുടേതാണ്?
39. ഇന്ത്യയുടെ ഗ്ലാഡ്സ്റ്റൺ എന്നറിയപ്പെടുന്നത് ആരാണ്?
40. രസതന്ത്രത്തിന്റെ പിതാവ്?
41. പ്രാവിനെ സമാധാനത്തിന്റെ ചിഹ്നമായി ആദ്യം ചിത്രീകരിച്ചതാരാണ്?
42. സെർബിയയുടെ തലസ്ഥാനം?
43. എ ലോംഗ് വാക് ടു ഫ്രീ‌ഡം ആരുടെ ആത്മകഥയാണ്?
44. രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന ഏകനഗരമായ ഇസ്താംബുൾ ഏത് രാജ്യത്താണ്?
45. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാഷ്ട്രം? 

ഉത്തരങ്ങൾ

(1)അനലക്ടസ് (2)അഗസ്റ്റസ് സീസർ (3)ജോഹന്നാസ് കെപ്ലർ(4)ആൻഡ്രൂ ജോൺസൺ (5)ലൂയി 16-ാമൻ (6)1917 നവം. 7 (7)ഹെൽമുട് കോൾ (8)സിഗുററ്റ് (9)ലാവോത് സെ (10)ഇസ്രായേൽ (11)അൾജീരിയ(12)ഇസ്രായേൽ (13)അഫ്ഘാനിസ്ഥാൻ (14)പാരീസ് (15) ഘാന(16)സർദാർ വല്ലഭായി പട്ടേൽ യൂണിവേഴ്സിറ്റി (17)ഒട്ടാവാ നദിക്കരയിൽ (18)നെതർലാന്റ്സ് (19)മഞ്ഞ (20)ഐക്യരാഷ്ട്രസഭയുടെ യൂറോപ്പിലെ ആസ്ഥാനമാണ് ജനീവയിലെ പാലസ് ഓഫ് നേഷൻസ് (21)1919 (22)ലോകാരോഗ്യസംഘടന (23)ഫ്രാൻസ് (24)ഷീൽകാന്ത് ശർമ്മ (25)ലിബിയ (26) റോയ്ട്ടർ (27)ന്യൂസിലാന്റ് (28)റോം (29)കാനഡ (30)മൗറീഷ്യസ് (31)മലേഷ്യ (32)ഇൻഡോനേഷ്യ  (33)റഷ്യ (34)ക്രിസ്റ്റഫർ കൊളംബസ് (35)ജോർജ്ജ് ബർണാഡ് ഷാ (36)സ്വരാജ് പോൾ (37)വാഷിംഗ്ടൺ ഇർവിങ് (38)വിൻസ്റ്റൺ ചർച്ചിൽ (39)ദാദാഭായ് നവറോജി (40)റോബർട്ട് ബോയ്ൽ (41)പാബ്ലോ പിക്കാസോ (42)ബെൽഗ്രേഡ് (43)നെൽസൺ മണ്ടേല (44)തുർക്കി (45)റഷ്യ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.