1.  കുളത്തിലെ  തെളിഞ്ഞ ജലത്തിൽ  നോക്കിയാൽ ആഴം കുറവാണെന്ന്  തോന്നും. കാരണം?
2. ഏറ്റവും ഉയർന്ന  ഇലക്ട്രോ പോസിറ്റിവിറ്റിയുള്ള ലോഹം?
3. ലോകത്തിന്റെ  നിയമ തലസ്ഥാനമെന്നറിയപ്പെടുന്നത്?
4. ഹെൽസിങ്കി   ഏത്  രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
5. മാസിഡോണിയയുടെ  തലസ്ഥാനമേത്?
6. ആംസ്റ്റർഡാം ഏത്  രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
7.  ആസ്ട്രേലിയയിലെ  ഏറ്റവും നീളമേറിയ  നദിയേത്?
8. തജിക്കിസ്ഥാന്റെ  തലസ്ഥാനമേതാണ്?
9. സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള  ഇന്ദിരാഗാന്ധി  അവാർഡ്   2011-ൽ നൽകിയത്  ആർക്കാണ്?
10. വ്ളാഡിമിർ  പുടിൻ ഇപ്പോൾ വഹിക്കുന്ന പദവിയെന്താണ്?
11,  ഒളിമ്പിക്സിന്റെ  ചരിത്രത്തിൽ ഏറ്റവും കൂടുതൽ  വ്യക്തിഗത സ്വർണമെഡലുകൾ  നേടിയ താരം?
12.  ഇപ്പോഴത്തെ  കോമൺവെൽത്ത്  സെക്രട്ടറി ജനറൽ ആരാണ്?
13. മുഴുവൻ ജനങ്ങൾക്കും  ഇൻഷ്വറൻസ്   ഏർപ്പെടുത്തിയ  ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?
14. ഏത് വിമാനത്താവളത്തിനാണ്  മുൻ പ്രധാനമന്ത്രി  ചരൺസിംഗിന്റെ  പേര്   നൽകിയത്?
15.  61-ാമത്   റിപ്പബ്ളിക് ദിന  ചടങ്ങുകളിൽ മുഖ്യ അതിഥി ആരായിരുന്നു?
16.  2011-ലെ  ഫാൽക്കേ അവാർഡ്  നൽകിയത്  ആർക്കാണ്?
17. മൗലാനാ ആസാദിന്റെ ജന്മദിനം  ഭാരത സർക്കാർ  എന്തായിട്ടാണ്  ആചരിക്കുന്നത്?
18. ഫ്രാൻസിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്?
19. 2011-ലെ  സരസ്വതി സമ്മാനം നൽകിയതാർക്ക്?
20.  കേരള സർക്കാരിന്റെ  2010-ലെ കഥകളി പുരസ്കാരത്തിന്  അർഹനായതാര്?
21.  ഏത്  പഞ്ചായത്തിനെയാണ്  ഇന്ത്യയിലെ ആദ്യ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്തായി തിരഞ്ഞെടുത്തത്?
22.  കേന്ദ്ര മന്ത്രിസഭയിൽ ജയ്‌പാൽറെഡ്ഢി കൈകാര്യം   ചെയ്ത  വകുപ്പ്  ഏതാണ്?
23.   2007-ലെ  ആദ്യ  ട്വന്റി   20  ലോകകപ്പ്    ക്രിക്കറ്റ്  കിരീടം  നേടിയ രാഷ്ട്രമേതാണ്?
24.   ടെറിട്ടോറിയൽ ആർമി, ലഫ്. കേണൽ  പദവി  നൽകി ആദരിച്ച  ഇന്ത്യയിലാദ്യത്തെ ചലച്ചിത്ര താരം ആരായിരുന്നു?
25.  പി. ഗോപീചന്ദ്    ഏത്  കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
26.സമ്പുരാൻസിംഗ്  കാൽറ  ഏത്  പേരിലാണ്   പ്രശസ്തനായിട്ടുള്ളത്?
27. നാഷണൽ ഡെയറി ഡവലപ്‌പെന്റ്  റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  ഏത്  സംസ്ഥാനത്താണ്?
28. 2011-ലെ ലോക പുസ്തക  തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തിരിക്കുന്ന നഗരമേത്?
29. മൈ കൺട്രി  മൈ ലൈഫ്    ആരുടെ ആത്മകഥയാണ്?
30. വള്ളത്തോൾ  സമ്മാനം  2009-ൽ നേടിയതാര്?
31.  ഇപ്പോഴത്തെ ഐ.സി.സി  പ്രസിഡന്റ്  ആരാണ്?
32. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിന്റെ ഗവർണർ ആയ ഇന്ത്യക്കാരൻ?
33.  കുടുംബശ്രീ പദ്ധതിക്ക്  തുടക്കം കുറിച്ച വർഷം?
34. ഡൈനാമോ കണ്ടുപിടിച്ചതാരാണ്?
35. ടാഗൂർ ഗീതാഞ്ജലി പ്രസിദ്ധീകരിച്ച വർഷം?
36. വൈദ്യശാസ്ത്രത്തിന്  ആദ്യമായി നോബൽ സമ്മാനം  നേടിയതാര്?
37. റൈറ്റ്  ലൈവ്‌ലിഹുഡ്  അവാർഡ് നൽകുന്ന  രാഷ്ട്രം?
38. എത്ര വിഷയങ്ങൾക്കാണ്   നിലവിൽ  മഗ്‌സാസെ അവാർഡ്  നൽകിവരുന്നത്?
39. മഗ്‌‌സാസെ അവാർഡ്  ലഭിച്ച ആദ്യ കേരളീയൻ?
40.ബിസ്മില്ലാഖാൻ  ഏത്  വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
41. 2011-ലെ മുട്ടത്തു വർക്കി സാഹിത്യ പുരസ്കാര ജേതാവ്?
42.  2012-ൽ നിലവിൽ വന്ന പ്രവാസി സർവകലാശാല    എവിടെയാണ് ?
43. 2011-ലെ  വള്ളത്തോൾ അവാർഡ്  ജേതാവ്?
44.  ഭൂരഹിതർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച  ഇൻഷ്വറൻസ്  പദ്ധതി?
45. കേരള സംസ്ഥാന ഉപഭോക്തൃ തർക്ക  പരിഹാര കമ്മിഷന്റെ ആസ്ഥാനം  എവിടെയാണ്?

ത്തരങ്ങൾ
(1) പ്രകാശത്തിന്റെ  അപവർത്തനം മൂലം (2) ഫ്രാൻസിയം (3)  ഹേഗ് (4) ഫിൻലന്റ്  (5) സ്കോപ്ജെ (6)  നെതർലന്റ്‌സ്  (7)  മുറെ  (8) ദുഷാൻബെ (9) ഇളഭട്ട്  (10) റഷ്യൻ  പ്രസിഡന്റ്    (11)  മൈക്കൾ  ഫെൽപ്സ്  (12) കമലേഷ്  ശർമ്മ  (13) അസം (14)   ലക്നൗ വിമാനത്താവളം (15) ദക്ഷിണ കൊറിയൻ  പ്രസിഡന്റ്  ലീ  മ്യൂങ്  - ബാക്   (16) സൗമിത്ര ചാറ്റർജി  (17) ദേശീയ വിദ്യാഭ്യാസ ദിനം (18) നിക്കോളാസ്  സർക്കോസി  (19) എ.എ. മണവാളൻ  (20)  മങ്കൊമ്പ്  ശിവശങ്കരപ്പിള്ള  (21) നിലമ്പൂർ  പഞ്ചായത്ത്   (22) പെട്രോളിയം,  പ്രകൃതി വാതകം (23) ഇന്ത്യ   (24) മോഹൻലാൽ  (25) ബാഡ്‌മിന്റൺ  (26) ഗുൽസാർ (27) ഹരിയാന (28) ബ്യൂണസ്  അയേഴ്സ്  (29) എൽ.കെ. അദ്വാനി  (30) കാവാലം നാരായണപ്പണിക്കർ (31) ശരത്‌  പവാർ  (32) ബോബി ജിൻഡാൽ  (33)  1998   (34) മൈക്കൽ ഫാരഡെ  (35)  1910 (36) എമിൽ വോൺ ബെറിങ്   (37) സ്വീഡൻ  (38)  6  (39) വർഗീസ്  കുര്യൻ  (40) ഷെഹ്നായ്  (41) സാറാ ജോസഫ്  (42) ബാംഗ്ളൂർ  (43) സി. രാധാകൃഷ്ണൻ (44) ആം ആത്മി ഭീമ യോജന (45)  തിരുവനന്തപുരം.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.