1. പുതുച്ചേരി ഏത് ഹൈക്കോടതിക്ക് കീഴിൽ വരുന്ന പ്രദേശമാണ്?
2. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയിലാണ്?
3. പയസ്വിനി നദി എന്ന പേരിൽ അറിയപ്പെടുന്ന നദിയേത്?
4. 1956ൽ ഇന്ത്യയിൽ നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര?
5. കേരള കോൺഗ്രസിന്റെ സ്ഥാപകൻ?
6. കെ.എസ്.ഇ.ബി സ്ഥാപിക്കപ്പെട്ടപ്പോഴുള്ള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി?
7. താണു പത്മനാഭൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
8. ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ?
9. സെൽഫ് റെസ് പെക്ട് മൂവ്മെന്റിന്റെ സ്ഥാപകൻ?
10. സ്റ്റീവ് ഇർവിൻ ചീങ്കണ്ണി പുനരധിവാസ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
11. ശിരുവാണി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?
12. മലയാളത്തിലെ ആദ്യ ആധുനിക നോവൽ എന്ന് വിശേഷിപ്പിക്കുന്നത്?
13. രാജ്യത്തെ ആദ്യ പാരമ്പര്യ ജല മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
14.വേമ്പനാട്ടുകായലിൽ സ്ഥിതിചെയ്യുന്ന രണ്ടു പ്രശസ്ത ദ്വീപുകൾ?
15. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയാര്?
16. ജാംബവതീകല്യാണം എന്ന സംസ്കൃത കൃതി രചിച്ചതാര്?
17. കേരള കർഷക മുന്നണിയുടെ സ്ഥാപകനാര്?
18. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
19. സർവോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
20. അതിവിസ്തൃത പ്രദേശങ്ങളുടെ സർവേയ്ക്കു വേണ്ടി ഉപയോഗിക്കുന്ന ഉപകരണമേത്?
21. ധർമ സഭ സ്ഥാപിച്ചതാര്?
22. രൂപ ഉണ്ണികൃഷ്ണൻ ഏത് കായിക വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
23. ഇന്ത്യൻ രാജ്യസഭയിൽ നിലവിലെത്ര അംഗങ്ങളുണ്ട്?
24. ഇന്ത്യൻ ദേശീയ പതാകയിലെ ഏറ്റവും താഴെയുള്ള നിറമേതാണ്?
25. വിയറ്റ്നാമിന്റെ ദേശീയ പുഷ്പം?
26. വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക എന്നീ മുദ്രാവാക്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയാര്?
27. ശ്യാമപ്രസാദ് സംവിധാനം ചെയ്യാത്ത ചിത്രമേത്?
(അഗ്നിസാക്ഷി, അകലെ, ഒരേകടൽ, മൂന്നാമതൊരാൾ)
28. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ  കൂടി കടന്നുപോകുന്ന ട്രെയിൻ സർവീസ്?
29. സാഹിത്യമഞ്ജരി രചിച്ചത്?
30. ആത്മാവിലേക്കൊരു തീർത്ഥയാത്ര ആരുടെ കൃതിയാണ്?
31. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
32. ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും എന്ന കൃതി അടിസ്ഥാനപ്പെടുത്തിയുള്ള മലയാള ചലച്ചിത്രം?
33.കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?
34. ഇന്ദുചൂഡൻ എന്നത് ആരുടെ തൂലികാനാമമാണ്?
35. നിയമനിർമ്മാണ നടപടിക്രമങ്ങൾ ഏതു രാഷ്ട്രത്തിൽ നിന്ന് കടമെടുത്തതാണ്?
36. ഡാർജിലിംഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
37. റോഡ് ശൃംഖലയിൽ ഒന്നാം സ്ഥാനത്തുള്ള രാഷ്ട്രം?
38. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം?
39. നാരോഗേജ് റയിലിന്റെ വീതി എത്ര മീ. ആണ്?
40. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
41. ചെമ്മീൻ എന്ന നോവലിന്റെ രചയീതാവ്?
42.ഏത് ചിത്രത്തിലെ അഭിനയത്തിനാണ് സുരേഷ് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി ലഭിച്ചത്?
43. ഇബൻ ബത്തൂത്ത ഇന്ത്യസന്ദർശിച്ചപ്പോൾ ഭരിച്ചിരുന്ന സുൽത്താൻഭരണാധികാരി?
44. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത ആദ്യ മലയാള ചിത്രമേത്?
45. മൈത്രി എക്സ് പ്രസ് ബന്ധിപ്പിക്കുന്ന നഗരങ്ങൾ? 

ഉത്തരങ്ങൾ

(1)ചെന്നൈ ഹൈക്കോടതി (2)ഭാരതപ്പുഴ (3)ചന്ദ്രഗിരിപ്പുഴ (4)14 (5)കെ.എം. ജോർജ്ജ് (6)ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ (7)ലോക പ്രസിദ്ധ വാന ശാസ്ത്രജ്ഞൻ (8)രാജാറാം മോഹൻ റോയ് (9)ഇ. വി. രാമസ്വാമി നായ്ക്കർ (10)നെയ്യാർ (11)ഭാരതപ്പുഴ (12)ഇന്ദുലേഖ (13)കോഴിക്കോട് (14)പാതിരാമണൽ , കുമരകം (15)ഇ.എം.എസ് (16)കൃഷ്ണദേവരായർ (17)ഫാദർ വടക്കൻ (18)സർദാർ കെ.എം പണിക്കർ (19)ജയപ്രകാശ് നാരായൺ (20)ജിയോഡിമീറ്റർ (21)രാധാകാന്ത് ദേവ് (22)ഷൂട്ടിംഗ് (23)245 (24)കടുംപച്ച (25)താമര (26)പി.എൻ. പണിക്കർ (27)മൂന്നാമതൊരാൾ (28)ഹിമസാഗർ എക്സ് പ്രസ് (29)വള്ളത്തോൾ (30)എം., പി. വീരേന്ദ്രകുമാർ (31)തകഴി ശിവശങ്കരപിള്ള (32)വിധേയൻ (33)കെ.പി. കേശവ മേനോൻ (34)കെ.കെ.നീലകണ്ഠൻ (35)ബ്രിട്ടീഷ് ഭരണഘടന (36)പശ്ചിമബംഗാൾ (37)അമേരിക്ക (38)1951 (39).672 മീ (40)എം. മുകുന്ദൻ (41)തകഴി ശിവശങ്കരപിള്ള (42) കളിയാട്ടം (43)മുഹമ്മദ് ബിൻതുഗ്ലക്ക് (44)ജീവിതനൗക (45)കൊൽക്കത്ത - ധാക്ക.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.