1. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി ജമദഗ്നി മഹർഷിക്ക് പ്രസേനജിത്തിന്റെ പുത്രിയായ രേണുകയിൽ ജനിച്ച പുത്രൻ ആരാണ്?
2. മാലിക് ദിനാർ ഇന്ത്യയിലെത്തിയ വർഷം?
3. പുരാതന കേരളീയ ജ്യോതിശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ സമകാലീനനായിരുന്ന കുലശേഖര രാജാവാര്?
4. യുധിഷ്ഠിര വിജയം, തൃപുരദഹനം ഈ കൃതികളുടെ കർത്താവാര്?
5. കൊല്ലവർഷ രൂപീകരണ സമയത്തെ കുലശേഖര രാജാവ് ആരായിരുന്നു?
6. പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കാേലാധിനാഥനുദയവർമൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനായിങ്ങനെ ഭാവിച്ചപ്പോൾ - ഈ വരികൾ ഏത് കൃതിയിലേതാണ്?
7. കൃഷ്ണഗാഥയുടെ രചയിതാവ്?
8. വാസ്കോ ഡ ഗാമ എത്രതവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
9. പത്താം നൂറ്റാണ്ടുവരെയുള്ള കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണന്റെ കൃതിയേത്?
10. തിരുവിതാംകൂർ സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ?
11. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?
12. ജനസാന്ദ്രത ഏറ്റവും കുറഞ്ഞഇന്ത്യൻ സംസ്ഥാനം?
13. അതിരമ്പുഴ ആസ്ഥാനമായുള്ള സർവ്വകലാശാല?
14. അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
15. കേരളത്തിലെ ആദ്യ വനിത ചാൻസലർ?
16. കോഴിക്കോട് സർവ്വകലാശാലയുടെ ഇപ്പോഴത്തെ ചാൻസലർ ആരാണ്?
17. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്?
18. സ്ത്രീ - പുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?
19. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവാര്?
20. കുലശേഖരന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
21. കോലത്തുനാടിന്റെ അധിപനായിരുന്ന കോലത്തിരിയുടെ തലസ്ഥാനം ഏതായിരുന്നു?
22. ദി കരിയർ ആന്റ് ലജൻഡ് ഓഫ് വാസ്കോ ഡ ഗാമ എന്ന പുസ്തകം ആരെഴുതിയതാണ്?
23. സ്വാതിതിരുനാൾ രാമവർമ്മ അധികാരമേറ്റ വർഷം?
24. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ അധികാരമേറ്റ വർഷം?
25. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്?
26. മരുമക്കത്തായ സമ്പ്രദായം തിരുത്തിയത് ഏത് ഭരണാധികാരിയായിരുന്നു?
27. എസ്.എൻ.ഡി.പിയുടെ ആദ്യ പ്രസിഡന്റ്?
28, ഈഴവമെമ്മോറിയൽ എന്ന നിവേദനം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ട വർഷം?
29. ശ്രീനാരായണ ഗുരുവിന്റെ ജനനം ഏത് വർഷമായിരുന്നു?
30. നാറ്റ്പാക്കിന്റെ ആസ്ഥാനം എവിടെയാണ്?
31. സിഡ്കോയുടെ ആസ്ഥാനം എവിടെയാണ്?
32. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
33. എന്തിനെകുറിച്ചുള്ള പഠനമാണ് അഗ്രസ്റ്റോളജി?
34. ഏത് സംസ്ഥാനത്തെ പ്രസിദ്ധമായ കലാരൂപമാണ് കൂടിയാട്ടം?
35. അമ്പലപ്പുഴ ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാട്ടുരാജ്യം?
36. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ഒരു നദിയുടെ പേരെഴുതുക?
37. ചന്ദനക്കാടിന്റെ നാടായ മറയൂർ ഏത് ജില്ലയിലാണ്?
38. ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യം?
39. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം?
40. ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
41. ശ്രീ എന്നത് ആരുടെ തൂലികാ നാമമാണ്?
42. കൃഷ്ണഗീതി എന്ന കൃതിയുടെ രചയിതാവായ ഭരണാധികാരി?
43. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്?
44. അത്യുല്പാദനശേഷിയുള്ള കോഴിയിനങ്ങൾ?
45. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കപ്പെട്ട വർഷം?
46. കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?
47. എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെട്ട വർഷമേത്?
48. സ്വർണനിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?
49. പുരാതന തുറമുഖമായിരുന്ന തീണ്ടിസ് ഇപ്പോൾ അറിയപ്പെടുന്നത്?
50. മലയാള ഭാഷ ഗവേഷണ കേന്ദ്രം എവിടെയാണ്? 

ഉത്തരങ്ങൾ(1)പരശുരാമൻ (2) എ.ഡി 644 (3)സ്ഥാണുരവിവർമ്മ (4)വാസുദേവ ഭട്ടതിരി (5)രാജശേഖര വർമ്മൻ (6)കൃഷ്ണഗാഥ (7) ചെറുശ്ശേരി (8)മൂന്നുതവണ (9)രാജതരംഗിണി (10)സർ സി.പി. രാമസ്വാമി അയ്യർ (11)തളിപ്പറമ്പ് (12)അരുണാചൽ പ്രദേശ് (13)എം.ജി സർവ്വകലാശാല (14)റാണി ഗൗരി പാർവ്വതി ഭായി (15)ജ്യോതി വെങ്കിടാചലം (16)കേരള ഗവർണർ (17)വട്ടവട ഗ്രാമപഞ്ചായത്ത് (18)ഹരിയാന (19)മാനവേദൻ സാമൂതിരി (20)മഹോദയപുരം (21)ഏഴിമല (22)സഞ്ജയ് സുബ്രഹ്മണ്യം (23)1829 (24)1931 (25)എട്ടരയോഗം (26)റാണി സേതു ലക്ഷ്മി ബായി (27)ശ്രീനാരായണ ഗുരു (28)1896 (29)1856 (30)തിരുവനന്തപുരം (31)തിരുവനന്തപുരം(32)കണ്ണൂർ (33)പുല്ലുകളെ (34)കേരളം (35)ചേമ്പകശ്ശേരി (36)ഭവാനി/പാമ്പാർ (37)ഇടുക്കി (38)ഇന്തോനേഷ്യ (39)ചൈന (40)ഉത്തർപ്രദേശ് (41)വൈലോപ്പിള്ളി ശ്രീധരമേനോൻ (42)മാനവേദൻ സാമൂതിരി (43)കോഴിക്കോട് (44)ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ (45)1895 (46)കോഴിക്കോട് (47)1903 (48)കർണാടകം (49)പൊന്നാനി (50)തിരൂർ
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.