1.ഇൻഡിക്ക എന്ന കൃതിയുടെ കർത്താവാര്?
2. ഇന്ത്യയുടെ ദേശീയപക്ഷി ഏത്?
3. വീർഭൂമി ആരുടെ അന്ത്യവിശ്രമ സ്ഥാനമാണ്?
4. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം ഏതായിരുന്നു?
5.ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ചതാര്?
6.കാളയെപ്പോലെ പണിയെടുക്കൂ, സന്ന്യാസിയെപ്പോലെ ജീവിക്കൂ എന്നാഹ്വാനം ചെയ്തതാര്?
7.  1947 ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ ഗാന്ധിജി എവിടെയായിരുന്നു?
8. ഇന്ത്യയുടെ ഒരുരൂപാനോട്ടിൽ ഒപ്പിടുന്നതാര്?
9. ആനന്ദമഠം എന്ന നോവലിന്റെ രചയിതാവാര്?
10. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ചിറാപ്പുഞ്ചി?
11. ലോക്‌സഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?
12. ഭോപ്പാൽ ദുരന്തം നടന്ന വർഷമേത്?
13. കരസേനാധിപന് തുല്യമായ നാവികസേനയിലെ പദവിയേത്?
14. ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനമേത്?
15. ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
16. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
17. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
18.  ഇന്ത്യയിൽ പുത്തൻ സാമ്പത്തികനയം നിലവിൽ വന്ന വർഷമേത്?
19.  ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയേത്?
20. രാജതരംഗിണി എന്ന കൃതി രചിച്ചതാര്?
21. തെഹ്‌രി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
22. അഭിനവഭാരത് എന്ന വിപ്ളവസംഘടന സ്ഥാപിച്ചതാര്?
23. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
24. ബ്രിട്ടീഷ് ഭരണകാലത്തെ മനു എന്നറിയപ്പെടുന്ന നിയമവിദഗ്ദ്ധനാര്?
25. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലമേത്?
26. റിസർവ് ബാങ്ക് നിലവിൽ വന്ന വർഷമേത്?
27. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നതെവിടെ?
28. തെലുങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കമ്മിഷനേത്?
29. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപംകൊണ്ട വർഷമേത്?
30.  ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമാവുമ്പോൾ മുഗൾചക്രവർത്തി ആരായിരുന്നു?
31.  ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
32. ഭാരതരത്നം ലഭിച്ച ഏക കായികതാരമാര്?
33.  ഇന്ത്യയുടെ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹമേത്?
34.  1966 ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാറേത്?
35. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയതാര്?
36. ഇന്ത്യയിലെ ധവളവിപ്ളവത്തിന്റെ പിതാവ് ആര്?
37.  വേദസംഹിതകൾ രചിക്കപ്പെട്ട ഭാഷയേത്?
38. മേരികോം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
39.  ഓൾ ഇന്ത്യ മുസ്ളിംലീഗ് സ്ഥാപിതമായ വർഷമേത്?
40. ഇന്ത്യയിലെ ഏത് വനിതാ നേതാവിന്റെ ആത്മകഥയാണ് സ്ട്രഗിൾ ഫോർ എക്സിസ്റ്റെൻസ്?
41. ഏത് നദിയുടെ തീരത്താണ് ശ്രീനഗർ പട്ടണം സ്ഥിതിചെയ്യുന്നത്?
42. ഏത് സംസ്ഥാനത്തെ ആയോധന കലാരൂപമാണ് തങ്‌ത?
43. ഇന്ത്യയിൽ ഭൂദാൻപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
44. സർവ്വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യബഡ്ജറ്റ് അവതരിപ്പിച്ചതാര്?
46. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നുമുള്ളതാണ്?
47. ബംഗാൾ വിഭജനം ബ്രിട്ടീഷുകാർ റദ്ദുചെയ്ത വർഷമേത്?
48. ഇന്ത്യയിൽ ടെലിഗ്രാഫ് സർവീസ് റദ്ദാക്കിയ ദിവസമേത്?
49. ഏത് സംസ്ഥാനത്തെ കൊയ്ത്തു‌‌ത്സവമാണ് ബിഹു?
50. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?
ഉത്തരങ്ങൾ(1) മെഗസ്തനീസ് (2)മയിൽ  (3) രാജീവ് ഗാന്ധി  (4) ബംഗാൾ ഗസറ്റ്  (5) ഷേർഷാ സൂരി  (6)  ഡോ. ബി.ആർ. അംബേദ്കർ (7) നവ്ഖാലിയിൽ (8) ധനകാര്യ സെക്രട്ടറി (9) ബങ്കിംചന്ദ്ര ചാറ്റർജി (10) മേഘാലയ  (11)മീരാകുമാർ  (12) 1984 (13) അഡ്മിറൽ  (14) തെലങ്കാന (15) അസം   (16) ഭഗത്‌സിംഗ്  (17) എം.ജി. റാനഡെ  (18) 1991  (19) കാഞ്ചൻജംഗ (20) കൽഹണൻ  (21) ഉത്തരാഖണ്ഡ് (22) വി.ഡി. സവർക്കർ  (23) ഡോ. സാക്കിർ ഹുസൈൻ (24) മക്കാളെ (25) മീററ്റ്  (26)1935 (27)  കൽപ്പാക്കം (28) ശ്രീകൃഷ്ണ കമ്മിഷൻ (29)1969  (30) അക്ബർ (31) ഇന്ദിരാഗാന്ധി (32) സച്ചിൻ ടെണ്ടുൽക്കർ (33) എഡ്യൂസാറ്റ്  (34) താഷ്‌ക്കെന്റ് കരാർ  (35) സിറിൽ റാഡ്ക്ളിഫ് (36) വർഗീസ് കുര്യൻ (37)സംസ്കൃതം  (38) ബോക്സിംഗ്  (39) 1906  (40) മമതാ ബാനർജി (41)ഝലം (42) മണിപ്പൂർ  (43) വിനോബാ ഭാവെ (44) ഡെറാഡൂൺ (45) ആർ.കെ. ഷൺമുഖംചെട്ടി (46) മുണ്ഡകോപനിഷത്ത്  (47) 1911  (48) 2013 ജൂലായ് 15 (49) അസം  (50) ഗോദാവരി.

 
 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.