1. ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണകാലം എന്നറിയപ്പെടുന്നതേത്?
2. ഏത് സംസ്ഥാനത്തിലാണ് താജ്മഹൽ സ്ഥിതിചെയ്യുന്നത്?
3. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
4. ഇന്ത്യയുടെ ദേശീയ കായിക വിനോദമേത്?
5. ഉത്തർപ്രദേശിൽ നിന്നുള്ള ക്ളാസിക്കൽ നൃത്തരൂപമേത്?
6. ബംഗാൾ വിഭജനം പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?
7. ഇന്ത്യാഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു?
8. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
9. ഇന്ത്യയുടെ ദേശീയ നദി  ഏതാണ്?
10.  ഇന്ത്യൻ നാഷണൽ കോൺഗ്രസ്  രൂപംകൊണ്ട വർഷമേത്?
11. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
12. സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?
13. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്?
14. വേദങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഹ്വാനം ചെയ്തതാര്?
15. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്?
16. എഡ്വിൻ അർണോൾഡിന്റെ ഏഷ്യയുടെ പ്രകാശം എന്ന കൃതി ആരെപ്പറ്റിയാണ്?
17. 2 ജി സ്പെക്ട്രം അഴിമതിയെപ്പറ്റി അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
18. യോഗദർശനത്തിന്റെ സ്ഥാപകൻ ആരാണ്?
19. ന്യൂഡൽഹി നഗരം രൂപകല്പന ചെയ്ത ശില്പിയാര്?
20. ബന്തിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
21. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
22. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
23. ഇംപീരിയൽ ബാങ്ക് ഒഫ് ഇന്ത്യ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു?
24. ഇന്ത്യൻ റെയിൽവേയെ എത്ര സോണുകളായി തിരിച്ചിരിക്കുന്നു?
25. ഗോഡ് ഒഫ് സ്മാൾ തിങ്ക്സ്  എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
26. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാര്?
27. ഖുദി ഖിത്മത്ഗർ എന്ന സംഘടന സ്ഥാപിച്ചതാര്?
28. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
29. ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ എന്ന കൃതിയുടെ കർത്താവാര്?
30. ബ്രിട്ടീഷുകാർക്കെതിരെ റോയൽ ഇന്ത്യൻ  നേവി കലാപം നടത്തിയ വർഷമേത്?
31. ഏത് സമരത്തിന്റെ ഭാഗമായുണ്ടായ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റാണ് ലാലാ ലജ്പത് റായ് അന്തരിച്ചത്?
32. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നാദ്യമായി അഭിസംബോധന ചെയ്തതാര്?
33.  മുഹമ്മദലി ജിന്നയെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിച്ചതാര്?
34. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
35. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ ഗവേഷണ കേന്ദ്രം ഏതാണ്?
36. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് 2012ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട  ഇന്ത്യൻ ജഡ്ജിയാര്?
37. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്യതതാര്?
38. പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയ് ലഹോറിലേക്ക് ബസ്  യാത്ര നടത്തിയ വർഷമേത്?
39. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
40. റൂർക്കേല ഉരുക്കുശാലയ്ക്ക് സാങ്കേതിക സഹായം നൽകിയ രാജ്യമേത്?
41. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു?
42. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിച്ച വ്യക്തിയാര്?
43. ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്രാമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞനാര്?
44. പ്രശസ്തമായ രാംലീല മൈതാൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
45. ഒന്നാം സ്വാതന്ത്ര്യസമരം ഏറ്റവുമധികം വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്?
46. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ദേശീയ നേതാവാര്?
47. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഭരണാധികാരി?
48.  ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥം എഴുതിയതാര്?
49. ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രിയാര്?
50.ശ്രാവണ ബൽഗോള ഏത് മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ്?


ഉത്തരങ്ങൾ
(1) ഗുപ്തകാലഘട്ടം (2) ഉത്തർപ്രദേശ്  (3) ഉത്തരാഖണ്ഡ് (4) ഹോക്കി (5) കഥക്ക് (6) കഴ്സൺ പ്രഭു (7) ഡൽഹി (8)ക്ളെമന്റ് ആറ്റ്ലി (9) ഗംഗ (10) 1885 ഡിസംബർ (11) മഹാരാഷ്ട്ര (12) വെല്ലസ്ളി (13) ഇന്ദിരാഗാന്ധി (14) സ്വാമി ദയാനന്ദ സരസ്വതി (15) ദാദാഭായ് നവറോജി (16) ശ്രീബുദ്ധൻ (17)  പി.സി. ചാക്കോ (18) പതഞ്ജലി (19) എഡ്വിൻ ലൂട്ട്വെൻസ് (20) കർണാടകം (21) സുന്ദർലാൽ ബഹുഗുണ (22) ഇന്ത്യ (23) സ്റ്റേറ്റ്  ബാങ്ക് ഒഫ് ഇന്ത്യ (24) 17 (25) അരുന്ധതി റോയി (26) സർദാർ വല്ലഭായ് പട്ടേൽ (27) ഖാൻ അബ്ദുൾ ഖാഫർഖാൻ (28) എം. വിശ്വേശ്വരയ്യ (29)എ.എൽ. ബാഷം (30) 1946 (31) സൈമൺ കമ്മിഷനെതിരായിട്ടുള്ള സമരം (32) സുഭാഷ്ചന്ദ്രബോസ് (33) സരോജിനി നായിഡു (34) ജസ്റ്റിസ് രംഗനാഥ മിശ്ര (35) ഭാരതി (36) ദൽവീർ ഭണ്ഡാരി (37) ഡി. ഉദയകുമാർ (38) 1999 (39)സ്വാമിവിവേകാന്ദന്റെ (40) ജർമ്മനി  (41) ഗുൽസാരിലാൽ നന്ദ (42) സച്ചിൻ ടെൻഡുൽക്കർ (43) പണ്ഡിറ്റ് രവിശങ്കർ (44) ഡൽഹി (45) ഉത്തർപ്രദേശ് (46) ലാലാ ലജ്പത്‌റായ് (47) സമുദ്രഗുപ്തൻ (48) ജവഹർലാൽ നെഹ്രു (49) മൻമോഹൻസിംഗ് (50) ജൈനമതം.

 

 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.