1. വാർഷിക പദ്ധതികൾ ആവിഷ്ക്കരിച്ചത് ഏത് പഞ്ചവത്സരപദ്ധതിയുടെ അനുബന്ധമായാണ്?
2. ഗരീബി ഹഠാവോ എന്നാഹ്വാനം ചെയ്തത്?
3. റോളിംഗ് പ്ളാൻ പദ്ധതി ആവിഷ്ക്കരിച്ചത്?
4. പീപ്പിൾസ് പ്ളാൻ അവതരിപ്പിച്ച നേതാവ്?
5. പതിനൊന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകുന്നത്?
6. അന്താരാഷ്ട്ര ദാരിദ്ര്യ പഠനകേന്ദ്രത്തിന്റെ ആസ്ഥാനം?
7. ലോകത്തിലെ ഏറ്റവും ദാരിദ്ര്യമേഖലയായി അറിയപ്പെടുന്നത്?
8.  ഒന്നാം പഞ്ചവത്സരപദ്ധതി
9. ഏഴാം പഞ്ചവത്സരപദ്ധതി?
10. ദാരിദ്ര്യ നിലവാരം കണക്കാക്കാനുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നത്?
11. ഐക്യരാഷ്ട്ര സംഘടന ഒന്നാം ദാരിദ്ര്യ നിർമ്മാർജ്ജന ദശകമായി ആചരിച്ചത്?
12. രാജ്യാന്തര തൊഴിൽ സംഘടനയുടെ കണക്കുപ്രകാരം 2009 ൽ തൊഴിൽ രഹിതരുടെ എണ്ണം?
13. ബ്രയിൻ ഡ്രെയിൻ തിയറിയുടെ ഉപജ്ഞാതാവ്?
14. കേന്ദ്രവിഹിതം സംസ്ഥാനങ്ങൾക്ക് വീതിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത്?
15. 12-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
16. ബഡ്ജറ്റ് എന്ന വാക്ക് രൂപപ്പെട്ട ഫ്രഞ്ച് വാക്കായ BOUGHETTE എന്ന വാക്കിന്റെ അർത്ഥം?
17. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ബ‌ഡ്ജറ്റ് അവതരിപ്പിച്ചത്?
18. ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ്?
19. ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?
20. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പണമെടുക്കാൻ അനുമതി നൽകുന്നത്?
21. ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
22. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ച വർഷം?
23. ഹരിതവിപ്ളവത്തിന്റെ ഏഷ്യൻ ഗേഹം എന്നറിയപ്പെടുന്ന രാജ്യം?
24. ഹരിതവിപ്ലവത്തിന്റെ പിതാവ്?
25. കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡ‌റേഷന്റെ ആസ്ഥാനം?
26. വ്യവസായ മന്ത്രാലയം രൂപീകരിച്ചത്?
27. ലോക പുസ്തകദിനം?
28. വിനോദ സഞ്ചാരദിനം?
29. ദേശീയ സ്റ്റാസ്റ്റിക്കൽ ദിനം?
30. വിദേശ നാണയം  നേടുന്നതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള നിയമം?
31. തൊഴിൽ പ്രശ്നത്തിന്റേ പേരിൽ ഫാക്ടറി അടച്ചിടുന്ന അവസ്ഥ?
32. 1991 ലെ പുത്തൻസാമ്പത്തിക നയത്തിന്റെ പ്രധാന ഘടകങ്ങൾ?
33. വ്യാവസായിക ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഐ മുദ്ര നൽകുന്ന സ്ഥാപനം?
34. ഉല്പന്നങ്ങളുടെ ഗുണനിലവാരത്തിന് അവാർഡ് നൽകുന്ന രണ്ട് കേന്ദ്ര ഏജൻസികൾ?
35. ബിസിനസ് നടത്താൻ വേണ്ടി നിക്ഷേപിക്കുന്ന തുക?
36. ഓഹരികൾ വാങ്ങിക്കൊണ്ട് അംഗങ്ങളായി ചേർന്നു രൂപീകരിക്കുന്ന സ്ഥാപനങ്ങൾ?
37. ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാനായിരുന്നഇന്ത്യയിലെ പ്രമുഖ വ്യവസായി?
38. സാമ്പത്തിക ക്രമക്കേടിനെതുടർന്ന് രാജി വച്ച സത്യം കമ്പ്യൂട്ടേഴ്സ് ചെയർമാൻ?
39. പരിസ്ഥിതിക്കിണങ്ങുന്ന ഉല്പന്നങ്ങൾക്കുള്ള ഗുണമേന്മാ മാർക്ക്?
40. വാണിജ്യ മേഖലയിലെ കുത്തകകളെ നിയന്ത്രിക്കുന്നതിനായി നിയമിച്ച കമ്മീഷൻ?
41. നവരത്ന പദവി ലഭിച്ച കമ്പനികളുടെ എണ്ണം?
42. മിനി രത്ന പദവി ലഭിച്ച കമ്പനികളുടെ എണ്ണം?
43. കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം മിനി രത്ന പദവി നൽകിയ കമ്പനി?
44. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ആരംഭിച്ചതെവിടെയാണ്?
45. ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

ഉത്തരങ്ങൾ
(1)മൂന്നാം പഞ്ചവത്സരപദ്ധതി (2) ഇന്ദിരാഗാന്ധി (3)ജനതാ ഗവൺമെന്റ് (4)എം.എൻ. റോയ് (5)അടിസ്ഥാന സൗകര്യ വികസനം (6)ബ്രസീലിയ(7)സബ് സഹാറൻ ആഫ്രിക്ക (8)1951 - 56 (9)1985 -90 (10)നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷൻ (11)1997 - 2015 (12)21.2 കോടി (13)ദാദാഭായ് നവറോജി (14)ധനകാര്യ കമ്മീഷൻ (15)സി. രംഗരാജൻ (16)തുകൽ സഞ്ചി (17)1947 നവംബർ 26 (18)112-ാം വകുപ്പ് (19) ധനകാര്യമന്ത്രി (20)പാർലമെന്റ് (21)ഉത്തർപ്രദേശ് (22)1998 ൽ (23)ഫിലിപ്പൈൻസ് (24)ഡോ. നോർമൻ ബോർലോഗ് (25)തിരുവനന്തപുരം (26)1976 ൽ (27)ഏപ്രിൽ 23 (28)സെപ്തംബർ 27 (29)ജൂൺ 29 (30)ഫെറ (31)ലോക്ക് ഔട്ട് (32)ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (33)ബി.ഐ.െസ് (Burea of Indian Standards)(34)ചെറുകിട വ്യവസായ വികസന സംഘടന, നാഷണൽ പ്രൊഡക്ടിവിറ്റ് കൗൺസിൽ (35)മൂലധനം (36)കൂട്ടുടമ കമ്പനി (37)കെ.കെ. ബിർല (38)രാമലിംഗരാജു (39)ഇക്കോമാർക്ക് (40)മൊണോപ്പൊളി റസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസ് (41)16 (42)61 (43)കൊച്ചിൻഷിപ്പ് യാർഡ് ലിമിറ്റഡ് (44)കൊൽക്കത്തയിൽ (45)റിസർവ്വ ബാങ്ക്.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.