1. ഇന്ത്യയുടെ ആദ്യത്തെ കൺട്രോളർ ആന്റ് ആഡിറ്റർ ജനറൽ ആരായിരുന്നു?
2. ഓരോ സംസ്ഥാനത്തും ഓരോ പബ്ലിക്‌ സർവ്വീസ് കമ്മീഷനുണ്ടായിരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏതു വകുപ്പിലാണ്?
3. സംസ്ഥാന സർക്കാർ ഓഫീസുകളിലെ ഓ‌ഡിറ്റ് നടത്തുന്ന വിഷയം ഏത് ലിസ്റ്റിലാണ് ഉൾപ്പെടുത്തുന്നത്?
4. ഭരണഘടന  നിലവിൽ വന്നപ്പോഴുണ്ടായിരുന്ന അനുച്ഛേദങ്ങളുടെ എണ്ണമെത്ര?
5. അമേരിക്കൻ  ഭരണഘടനയിലെ ആർട്ടിക്കിളുകളുടെ എണ്ണമെത്ര?
6. ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?
7. ഇന്ത്യൻപൊതുമുതലിന്റെ സംരക്ഷകൻഎന്നറിയപ്പെടുന്നത് ആരാണ്?
8. ഏത് അനുച്ഛേദമായിട്ടാണ് മൗലിക കർത്തവ്യങ്ങളെ ഭരണഘടനയുടെ ഭാഗമാക്കിയിരിക്കുന്നത്?
9. കേന്ദ്രത്തിലും പ്രവിശ്യകളിലും പബ്ളിക് സർവീസ് കമ്മീഷനുകൾ സ്ഥാപിക്കാനിടയാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ
നിയമമേത്?
10. ആരുടെ നദ്ദേശ പ്രകാരമണ് രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപാപിക്കുന്നത്?
11. മൂന്നുവശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം?
12. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയേത്?
13. ഇപ്പോഴത്തെ കേന്ദ്ര ധനകാര്യമന്ത്രി ആരാണ്?
14. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?
15. ഫ്രഞ്ചുകാർ പുതുച്ചേരി വിട്ടുപോയ വർഷം?
16. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
17.ഒൻപതാം ഷെഡ്യൂൾ ഇന്ത്യൻഭരണഘടനയുടെ ഭാഗമായത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
18. ഭരണഘടനയുടെ 368-ാം വകുപ്പ് എന്തിനെ സംബന്ധിച്ചുള്ളതാണ്?
19. കേന്ദ്രഭരണ പ്രദേശമായിരുന്ന ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമായിരുന്നു?
20. ഹേബിയസ് കോർപ്പസ് , മൻഡമസ് തുടങ്ങി റിട്ടുകളെ സൂചിപ്പിക്കുന്ന പദങ്ങൾ ഏത് ഭാഷയിലെ പദങ്ങളാണ്?
21. 1964  മുതൽ ലക്ഷദ്വീപിന്റെ ആസ്ഥാനമായിട്ടുള്ള പട്ടണം?
22. എന്താണ് രേവ?
23. ഇന്ത്യയിലെ രണ്ടാമത്തെ റബ്ബർ ഡാം നിർമ്മിക്കാനുദ്ദേശിക്കുന്ന സംസ്ഥാനം?
24. എന്തിന്റെ സ്മാരകമായിട്ടാണ് ഇന്ത്യാഗേറ്റ് നിർമ്മിച്ചിരിക്കുന്നത്?
25. സുന്ദരവനങ്ങൾ ഏത് സംസ്ഥാനത്താണ്?
26. ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്?
27. ഇന്ത്യയുടെ ഏറ്റവും വലിയ സ്റ്റേഡിയമേത്? അത് ഏത് സംസ്ഥാനത്താണ്?
28. ഇന്ത്യയുടെ ഏറ്റവും വലിയ എയർപോർട്ട് ഏതാണ്?
29. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന് രാഷ്ട്രമേതാണ്? ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാഷ്ട്രമേത്?
30. ശിവസമുദ്രം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?
31. ഏറ്റവും വിസ്തൃതമായ ജില്ലയേത്? ഏത് സംസ്ഥാനത്താണ് പ്രസ്തുത ജില്ല?
32. ഇന്ത്യയുടെ ഏറ്റവും പഴയ ശാസ്ത്രീയ നൃത്തം രൂപകല്പനചെയ്തതാര്?
33. ലക്ഷ്മിഭായ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എവിടെ സ്ഥിതിചെയ്യുന്നു?
34. ഫോട്ടോ പതിച്ച വോട്ടർ പട്ടിക ആദ്യം പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം?
35. ജീവിത ചെലവു കൂടിയ ഇന്ത്യൻ നഗരം?
36. സരയൂ തീരത്തുള്ള ഒരു പ്രശസ്ത നഗരത്തിന്റെ പേരെഴുതുക?
37. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ പാതബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?
38. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് നൽകിയ പേരെന്തായിരുന്നു?
39. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം ലഭിക്കുന്നത് ഏതിന്റെ കയറ്റുമതിയിലൂടെയാണ്?
40. ദേശീയ ഉൾനാടൻ ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
41. ലോകത്തിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം , വർഷം?
42. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഏത് സംസ്ഥാനത്താണ്?
43. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമേതാണ്?
44. മൈഥിലി ഔദ്യോഗിക ഭാഷയായിട്ടുള്ളഇന്ത്യൻസംസ്ഥാനം?
45. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?
46. ഇന്ത്യയിലെആദ്യത്തെ ആരോഗ്യ നഗരം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
47. ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള സംസ്ഥാനം?
48. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
49. ഇന്ത്യയിൽഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
50. ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? 

ഉത്തരങ്ങൾ(1)വി. നരഹരിറാവു (2)320 (3)യൂണിയൻ ലിസ്റ്റിൽ (4)395 (5)7 (6)112 (7)കംപ്ട്രോളർ ആൻഡ് ഓ‌ഡിറ്റർ ജനറൽ (8)51എ (9)1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം (10)കേന്ദ്ര കാബിനറ്റിന്റെ (11) ത്രിപുര (12)ടീസ്റ്റ (13)അരുൺ ജയറ്റ്ലി (14)572(15)1954(16)സി. രംഗരാജൻ (17)ഒന്നാമത്തെ (18)ഭരണഘടനാ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചുള്ളത് (19)69 (20)ലത്തീൻ (21)കവറത്തി (22)ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ (23)കേരളം (24)ഒന്നാം ലോകമഹായുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ സ്മാരകമായിട്ട് (25)പശ്ചിമബംഗാൾ (26)ആന്ധ്രാപ്രദേശ് (27)യുവഭാരതി സ്റ്റേഡിയം, പശ്ചിമബംഗാൾ (28)മുംബൈ (29)ബംഗ്ലാദേശ്, ഭൂട്ടാൻ (30)കാവേരി (31)കഛ് ജില്ല (32)ഭരതമുനി (33)ഗ്വാളിയോർ (34)കേരളം (35)മുംബൈ (36)അയോദ്ധ്യ /ഫൈസാബാദ് (37)കന്യാകുമാരി - വാരണാസി (38)ലൂയി ബ്രൗൺ (39)ടെക്സ്റ്റൈൽ (40)പാട്ന (41) ഇംഗ്ളണ്ട്, 1840 (42)ഗുജറാത്തിൽ (43)ആപ്പിൾ (44)ബീഹാർ (45)ബംഗാളി (46)ബാംഗ്ലൂർ (47)മഹാരാഷ്ട്ര (48)രാജസ്ഥാൻ (49)ഉത്തർപ്രദേശ് (50)അരുണാചൽ പ്രദേശ്

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.