1. ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി വ്യവസ്ഥ നടപ്പിലാക്കിയ മുഗൾ ഭരണാധികാരി?
2. ലോദി വംശസ്ഥാപകൻ ആരായിരുന്നു?
3. വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തിന് കാരണമായ യുദ്ധം നടന്ന വർഷം?
4. ഗുരുമുഖി ലിപിയ്ക്ക് രൂപം നൽകിയ സിക്ക് ഗുരു?
5. സിക്കുകാരുടെ ആരാധനാലയമായ അകാൽ തക്ത് സാഹിബ് പണികഴിപ്പിച്ച സിക്ക് ഗുരു?
6. ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതിചെയ്യുന്നു?
7. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം, ആരൊക്കെ തമ്മിൽ?
8. സൂറത്തിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള അനുവാദം ബ്രിട്ടീഷുകാർക്ക് നൽകിയ മുഗൾ ഭരണാധികാരി?
9. റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാല ഏത് സംസ്ഥാനത്താണ്? ഏത് രാഷ്ട്രത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചിരിക്കുന്നു?
10. ഔഷധ വ്യവസായത്തിന് പ്രശസ്തമായ ഉത്തരാഖണ്ഡിലെ നഗരമേതാണ്?
11. സിങ്ഭം ചെമ്പ് ഖനികൾ ഏത് സംസ്ഥാനത്താണ്?
12. സാർക്കിലെ അംഗരാജ്യങ്ങളിൽ ദ്വീപരാഷ്ട്രങ്ങൾ ഏതെല്ലാം?
13. ലോകത്തിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമേതാണ്?
14. ഇന്ത്യയുടെ ഇല്ക്ട്രോണിക് നഗരം ഏതാണ്?
15. ഇന്ത്യയിൽ കല്ലുപ്പു നിർമ്മിക്കുന്ന മാണ്ടി ഏത് സംസ്ഥാനത്താണ്?
16. ഇന്ത്യയുടെ പശ്ചിമതീരത്തുള്ള പ്രമുഖ തുറമുഖങ്ങൾ ഏതെല്ലാം?
17. മറാത്താ സാമ്രാജ്യം അധഃപതിക്കാൻ കാരണമായ യുദ്ധമേത്?
18. ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന ചന്ദ്രനഗർ ഇപ്പോൾഏത് സംസ്ഥാനത്താണ്?
19. പേർഷ്യൻഭാഷയിൽ മിറത്ത് - ഉൽ-അക്ബർ എന്ന പേരിൽ വാരിക ആരംഭിച്ച ഇന്ത്യാക്കാരൻ ആരാണ്?
20. ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആരാണ്?
21. ശ്രീനാരായണഗുരു സമാധിയായ വർഷം?
22. രാമകൃഷ്ണമിഷൻ സ്ഥാപിക്കപ്പെട്ട വർഷം?
23. പ്രസിദ്ധമായ ദണ്ഡി മാർച്ച് ഗാന്ധിജി ആരംഭിച്ചതെന്ന്?
24. അടിത്തൂൺകാരുടെ സ്വർഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ഏത് നഗരമാണ്?
25. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യാത്ത ദ്വീപേത്?
(സീഷെയ്ൽസ്/മാലിദ്വീപ്/മ‌ഡഗാസ്ക്കർ/ഈസ്റ്റ് തിമൂർ)
26. ഇന്ത്യയിലെഏത് സംസ്ഥാനത്തു നിന്നാണ് ഏറ്റവും കൂടുതൽ അഭ്രം ലഭിക്കുന്നത്?
27. ഡൂറണ്ട് രേഖ ഏതെല്ലാം രാജ്യങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തിരേഖയാണ്?
28. ഖജുരാഹോ ക്ഷേത്രങ്ങൾ നിർമ്മിച്ച രാജവംശമേത്?
29. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് എവിടെ സ്ഥിതിചെയ്യുന്നു?
30. ഇന്ത്യയുടെ വാതായനം എന്നറിയപ്പെടുന്ന നഗരമേത്?
31.ഇപ്പോഴത്തെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ആരാണ്?
32. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല ഏത് സംസ്ഥാനത്താണ്?
33. ഉത്തർപ്രദേശിന്റെ ക്ലാസിക്  നൃത്തരൂപം?
34. ഏത് പട്ടണത്തിലാണ് ഉപ്പു ലഹള അരങ്ങേറിയത്?
35. കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളിയാര്?
36. എ.ഐ.റ്റി.യു.സി സ്ഥാപിച്ചത് ആരാണ്?
37. തിരുനൽവേലി പട്ടണം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്?
38. നവം. 9, 2000 ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമേത്?
39. കൂടംകുളം ആണവ വൈദ്യുതനിലയം ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന പദ്ധതിയാണ്?
40. ഗാന്ധിജിക്ക് രാഷ്ട്രപിതാവ് എന്ന ബഹുമതി നൽകിയതാരാണ്?
41. ജുമിങ് എന്നമാറ്റകൃഷി പ്രചാരത്തിലുള്ള സംസ്ഥാനം?
42. ബ്രഹ്മപുത്ര ആസാമിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
43. ഏത് വൈസ്രോയിയുടെ സമയത്താണ് 1935 ലെ ഗവ. ഓഫ് ഇന്ത്യാ ആക്ട് പാസാക്കപ്പെട്ടത്?
44. ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നത്?
45. ഏത് ആർട്ടിക്കിൾ പ്രകാരമാണ് ഇന്ത്യൻ രാഷ്ട്രപതി പൊതു മാപ്പു നൽകുന്നത്?
46. പ്രസി‌ഡന്റിനെ ഇംപീച്ചുചെയ്യുന്ന നടപടിക്രമങ്ങൾ ഏത് ഭരണഘടനയിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്?
47. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്ന ആർട്ടിക്കിൾ?
48. ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം?
49. കേരള സ്റ്റേറ്റ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
50. ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനം ഏതാണ്?

ഉത്തരങ്ങൾ
(1)ഔറംഗസീബ് (2)ബഹുലുൽ ലോദി (3)1565 (4)ഗുരു അംഗദ് (5)ഗുരു ഹർഗോബിന്ദ് (6)കാബൂൾ (7)1576, അക്ബറും രജപുത്ര രാജാവായ റാണാ പ്രതാപും (8)ജഹാംഗീർ (9)ഒറീസ്സ, ജർമ്മനി (10)ഋഷികേശ് (11)ഝാർഖണ്ഡ് (12)ശ്രീലങ്ക, മാലിദ്വീപ് (13)സൗദി അറേബ്യ (14)ബാംഗ്ലൂർ (15)ഹിമാചൽ പ്രദേശ് (16)കാണ്ട്ല, മുംബൈ തുറമുഖം, ജവഹർലാൽ നെഹ്രു തുറമുഖം, മർമ്മഗോവ തുറമുഖം, മംഗലാപുരം തുറമുഖം, കൊച്ചി തുറമുഖം (17) മൂന്നാം പാനിപ്പട്ട് (18)പശ്ചിമബംഗാൾ (19)രാജാ റാം മോഹൻ റോയ് (20)സ്വാമി ദയാനന്ദ സരസ്വതി (21)1928 (22)1897 (23)മാർച്ച് 12, 1930 (24)ബാംഗ്ളൂർ (25)ഈസ്റ്റ് തിമൂർ(26)ഝാർഖണ്ഡ് (27)പാകിസ്ഥാൻ -അഫ്ഗാനിസ്ഥാൻ (28)ചണ്ഡേല രാജാക്കന്മാർ (29)ഭോപ്പാൽ (30)മുംബൈ (31)സ്മൃതി ഇറാനി (32)ആന്ധ്രാപ്രദേശ് (33)കഥക് (34)സൂററ്റ് (35)ബാരിസ്റ്റർ ജി.പി.പിള്ള (36)എൻ,എം. ജോഷി (37)താമ്രപണി (38)ഉത്തരാഖണ്ഡ് (39)റഷ്യ (40)സുഭാഷ് ചന്ദ്രബോസ് (41)അരുണാചൽ പ്രദേശ് (42)സാങ് പോ (43)വെല്ലിംഗ്ടൺ പ്രഭു (44)ആർട്ടിക്കിൾ 61 (45)ആർട്ടിക്കിൾ 72 (46)അമേരിക്ക (47)324 (48)1951 (49)പീച്ചി (50)ധർമ്മശാല.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.