1. ദൃശ്യാനുഭവം റെറ്റിനയിൽ എത്ര സെക്കന്റു തങ്ങിനിൽക്കുന്നതിനെയാണ് പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ എന്നു പറയുന്നത്?
2. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
3. പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏറ്റവും കുറവ് വ്യതിയാനം സംഭവിക്കുന്ന നിറം?
4. ഒരു പദാർത്ഥത്തിൽ നിന്നും ഈർപ്പം ആഗിരണം ചെയ്യാൻകഴിയുന്ന പദാർത്ഥങ്ങളെ എന്തു പറയും?
5. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വിഭജിച്ച ആദ്യ ശാസ്ത്രജ്ഞൻ?
6. പെൻസിലിന്റെ മുന ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്?
7. ഹരിതഗേഹ പ്രഭാവത്തിന്റെ പരിണിതഫലമെന്ത്?
8. സയനൈഡ് പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ഒരു ലോഹം?
9. കൃത്രിമമായി നിർമ്മിക്കുന്ന അലുമിനീയം ഓക്സൈ‌ഡ്?
10. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്?
11. ഇൻവാർ ഏതെല്ലാം ലോഹങ്ങളുടെ കൂട്ടാണ്?
12. അറ്റോമികഭാരം ഏറ്റവും കുറവായ പ്രകൃതിദത്ത മൂലകം?
13. നവസാരത്തിന്റെ രാസനാമമെന്ത്?
14. ഏറ്റവും കൂടുതൽകാലം ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്നത് ആരാണ്?
15. ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് അബുജ?
16. കലഹാരി മരുഭൂമി പ്രധാനമായും സ്ഥിതിചെയ്യുന്ന രാജ്യമേത്?
17. അസ്വാൻഡാം ഏത് രാജ്യത്താണ്?
18. നൈട്രജൻ വാതകം നിറച്ചിട്ടുള്ള ഡിസ്ചാർജ്ജ് ലാമ്പ് പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ നിറം എന്തായിരിക്കും?
19. ഒരു പദാർത്ഥത്തിൽ കൂടി വൈദ്യുതി കടത്തിവിടുന്നതോടൊപ്പം അത് രാസമാറ്റത്തിന് വിധേയമാക്കുകയും ചെയ്യുന്ന പ്രവർത്തനം?
20. എന്താണ് ഡീനേച്ചറിംഗ് അഥവാ മെഥിലേറ്റിംഗ്?
21. റബ്ബർ വൾക്കനൈസ് ചെയ്യുന്നതിന് അതിൽ കലർത്തുന്നത്?
22. ഹൈഡ്രജനും ഓക്സിജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്നു കണ്ടുപിടിച്ചത്?
23. ആദ്യമായി ആറ്റത്തെ വിഭജിച്ച ശാസ്ത്രജ്ഞൻ?
24. കലോറിക സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ്?
25. അമാൽഗത്തിൽ തീർച്ചയായും ഉണ്ടാകുന്ന ലോഹമേതാണ്?
26. പുകമറ സൃഷ്ടിക്കാനുപയോഗിക്കുന്ന രാസവസ്തു ഏതാണ്?
27. വർണവസ്തുക്കളെ വേർതിരിക്കാനുപയോഗിക്കുന്ന രീതി?
28. ബ്രാസവില്ല, കിൻഷാസ എന്നീ നഗരങ്ങൾക്ക് കുറുകെ ഒഴുകുന്ന നദിയേത്?
29. ഓറഞ്ച് നദി ഒഴുകുന്ന രാഷ്ട്രം?
30. മൗറീഷ്യസിനെ ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നു വിളിക്കാനുള്ള കാരണമെന്ത്?
31. കാപ്പി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
32. സാംബിയുടെ തലസ്ഥാനം?
33. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി?
34. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവാര്?
35. ആൽഫാ, ബീറ്റാ, ഗാമാ കിരണങ്ങളിൽ പോസിറ്റീവ് ചാർജ്ജുള്ളത് ഏതിനാണ്?
36. ദ്രവ്യം ഊർജ്ജമായി മാറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന ഊർജ്ജപരിമാണം കണക്കാക്കുന്നതിനുള്ള സമവാക്യമേത്?
37. വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം?
38. ലോകത്തിൽ ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?
39. വടക്കേ അമേരിക്കയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?
40. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
41. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സേനാ ആസ്ഥാനം അറിയപ്പെടുന്നത് ഏത് പേരിലാണ്?
42. സാന്റിയാഗോ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
43. ആൻഡീസിൽ നിന്ന് ഉത്ഭവിച്ച് അത്‌ലാന്റിക് സമുദ്രത്തിൽ പതിക്കുന്ന നദിയേത്?
44. വെനിസ്വേലയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
45. ചെമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം? 

ഉത്തരങ്ങൾ

(1)1/16 (2)ഹെർട്സ് (3)ചുവപ്പ് (4)ശോഷകാരകം (5)ലാവോത്സിയർ (6)ഗ്രാഫൈറ്റ് (7)അന്തരീക്ഷതാപത്തിനുണ്ടാകുന്ന വർദ്ധനവ് ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് ഉരുക്കുകയും സമുദ്രജലനിരപ്പ് ഉയർത്തുകയും താണപ്രദേശങ്ങൾ സമുദ്രത്തിനടിയിൽ ആക്കുകയും ചെയ്യുന്നു. (8)വെള്ളി/സ്വർണം (9)അലൻഡം (10)ലെഡ്(11)അയൺ, നിക്കൽ (12)ഹൈഡ്രജൻ (13)അമോണിയം ക്ളോറൈഡ് (14)ഭൂമിബോൽ അതുല്യതേജ് (15)നൈജീരിയ (16)ബോട്സ്വാന (17)ഈജിപ്ത് (18)ചുവപ്പ് (19)വൈദ്യുത വിശ്ലേഷണം (20)എഥനോൾകുടിക്കാൻ അയോഗ്യമാക്കി തീർക്കുന്ന പ്രവർത്തനത്തെ (21)സൾഫർ (22)കാവൻഡിഷ് (23)റൂഥർ ഫോർഡ് (24)ജോസഫ് ബ്ലാക്ക് (25)മെർക്കുറി (26)കാത്സ്യം ഫോസ്ഫേറ്റ് (27)ക്രോറമാറ്റോഗ്രാഫി (28)കോംഗോ നദി /സയർ നദി (29)ദക്ഷിണാഫ്രിക്ക (30)മൗറീഷ്യസിലെ ഭൂരിഭാഗം ജനതയും ഇന്ത്യൻ വംശജരായതിനാൽ (31)ബ്രസീൽ (32)ലുസാക്ക (33)ഗോബി (34)റൂഥർഫോർഡ് (35)അൽഫാ കണങ്ങൾ (36)E=MC2 (37)കാനഡ (38)റഷ്യ (39)ബെറിങ് (40)ആമസോൺ (41)സ്കോട്ലന്റ് യാർഡ് (42)ചിലി (43)ആമസോൺ (44)ഹ്യൂഗോ ഷാവേസ് (45)ചിലി.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.