1. മാർബിൾ ഏതുതരം ശിലയ്ക്കുള്ള ഉദാഹരണമാണ്?
2. തെക്കുകിഴക്കൻ യൂറോപ്പിനും അനാട്ടോലിയൻ ഉപദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന കടൽ?
3. ഇൻസാറ്റ് ഏതുതരം ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ്?
4. ഹിന്ദു മുസ്ലീം സംസ്ക്കാരങ്ങളുടെ പ്രതീകമായി കണക്കാക്കുന്ന ക്ലാസിക്കൽ നൃത്തരൂപം ഏതാണ്?
5. സമുദ്രത്തിൽ വൻകരത്തട്ട് അവസാനിക്കുകയും കടൽത്തറ ആരംഭിക്കുകയും ചെയ്യുന്നിടത്തെ ഏതുപേരിൽ അറിയപ്പെടുന്നു?
6. യൂറോപ്പിന്റെ തെക്കുഭാഗത്ത് ബാൾട്ടിക്ക് കടലിനാൽ വേർതിരിക്കപ്പെട്ട് കാണുന്ന പ്രദേശം?
7. ഇന്ത്യയിലെ ഏതു നദിയെയാണ് ഇന്ത്യയുടെ ദേശീയനദി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
8. ഏറ്റവും ഒടുവിലായി ഇന്ത്യയിൽ രൂപംകൊണ്ട് സംസ്ഥാനം ഏതാണ്?
9. ആന്ധ്രാപ്രദേശിലെ ഒരു എണ്ണശുദ്ധീകരണശാലയാണ് HPCL ഇത് എവിടെ സ്ഥിതിചെയ്യുന്നു?
10. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ഏതാണ്?
11. ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണം ഏതുതരം ഭൂപ്രക്ഷേപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
12. ഒലിവ് മരങ്ങൾ സർവസാധാരണമായി കാണപ്പെടുന്നത് ഏതുതരം കാലാവസ്ഥാമേഖലയിലാണ്?
13. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന നഗരമേത്?
14. കേന്ദ്ര തുകൽഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം ഏത് ദക്ഷിണേന്ത്യൻ നഗരത്തിലാണ്?
15. ഗുജറാത്തിലെ ഏതു പട്ടണത്തിലാണ് കേന്ദ്ര ഉപ്പുഗവേഷണ കേന്ദ്രം?
16. കേന്ദ്ര വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
17. ഇന്ത്യയിലെ പ്രധാന ഔഷധ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ജീനോംവാലി എവിടെയാണ്?
18. കേന്ദ്ര വാഴഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
19. കേന്ദ്ര സുഗന്ധവിളഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെയാണ്?
20. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും ഉയരമുള്ളത് യമുനയാണ്. യമുനാനദിയുടെ ഉത്ഭവസ്ഥാനം സമുദ്രനിരപ്പിൽ നിന്ന് എത്രമീറ്റർ ഉയരത്തിലാണ്?
21. 2001 നും 2011 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ജില്ലകളുടെ എണ്ണം എത്ര?
22. വെസൂവിയസ് അഗ്നിപർവ്വതം ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു?
23. 2011 ലെ ജനസംഖ്യാകണക്കെടുപ്പിന്റെ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന എന്യൂമറേറ്റേഴ്സിന്റെയും സൂപ്പർവൈസേഴ്സിന്റെയും ആകെ എണ്ണം എത്രയായിരുന്നു?
24. മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ ഏതുതരമാണ്?
25. ട്രോപ്പോസ്ഫിയർ ഒരു ഡിഗ്രി സെൽഷ്യസ് താപം കുറയുന്നതിന് എത്ര മീറ്റർ ഉയരം വേണ്ടിവരുന്നു?
26. ഇന്ത്യയുടെ ഏറ്റവും കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖ സ്പർശിക്കുന്നത് ഏതു സംസ്ഥാനത്താണ്?
27. 70 കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഹിമാലയത്തിലെ സാങ് ച്വറി ഏതാണ്?
28. ആൽഫ്രെഡ് വെഗ്നറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെ?
29. കായാന്തരിതശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണിനം ഏതാണ്?
30. പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്?
31. ഓക്സിജൻ മഴവെള്ളത്തിൽ ലയിച്ച് ശിലകളുടെ അപക്ഷയത്തിന് കാരണമാകുന്നു. ഏതുതരം ശിലകളുടെ അപക്ഷയം?
32. സൂര്യരശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്നത് ഏത് ദിവസമാണ്?
33. ഭൂമിയിൽ വടക്ക് വൃക്ഷ അതിരുകൾക്ക് അപ്പുറത്ത് രൂപം കൊള്ളുന്ന സസ്യവർഗം അറിയപ്പെടുന്ന പേരെന്ത്?
34. അമേരിക്കയിലെ കാൻസസ് ഏതുതരം വിളയ്ക്ക് പ്രസിദ്ധമാണ്?
35. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കപ്പെട്ടത് ഏതു വർഷത്തിലാണ്?
36. ഇന്ത്യയിലെഏതു കലാരൂപത്തിനാണ് 2008ൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്?
37. ഒരു നിശ്ചിത രേഖാംശരേഖയിൽ ഉൾപ്പെടുന്ന ഒരു സ്ഥലത്ത് ഒരു ദിവസം എത്ര വേലിയേറ്റങ്ങളുണ്ടാവുന്നു?
38. ഭൂമിയിൽ സസ്യജാലങ്ങളുടെ അളവ് ഗണ്യമായി കുറയുന്നത് കാർബൺ ചക്രത്തെ ഏതുവിധം ബാധിക്കും?
39. ലക്ഷദ്വീപ് മേഖലകളിൽ വാണിജ്യ പ്രാധാന്യത്തോടെ പിടിക്കപ്പെടുന്നമത്സ്യം ഏതാണ്?
40. അന്തരീക്ഷത്തിലെത്തുന്ന ജലതന്മാത്രകൾ ജലകണികകളായി മാറ്റപ്പെടുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത്?
41. ഭൂമിയുടെ കോറിൽ മുഖ്യമായും കാണപ്പെടുന്ന രണ്ടു ധാതുക്കളിൽ ഒന്നാണ് ഇരുമ്പ്. മറ്റ് ധാതു ഏതാണ്?
42. ഏഷ്യയും വടക്കേ അമേരിക്കയും ഇടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏതാണ്?
43. സോജിലാ ചുരം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
44. മഗലൻ കടലിടുക്ക് സ്ഥിതിചെയ്യുന്നത് ഏതു വൻകരയുമായി ബന്ധപ്പെട്ടാണ്?
45. അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യൻ സമുദ്രത്തിലൂടെ ഒരു ജലപാത കണ്ടെത്തിയതാരാണ്?

ഉത്തരങ്ങൾ
(1)കായാന്തരിത ശില (2)കരിങ്കടൽ (3)ഭൂസ്ഥിര ഉപഗ്രഹം (4)കഥക് (5)നെറിറ്റിക് മേഖല (6)സ്കാൻഡിനേവിയ (7)ഗംഗാനദി (8)തെലങ്കാന (9)വിശാഖപട്ടണം (10)തൂത്തുക്കുടി (11)അന്താരാഷ്ട്ര പ്രക്ഷേപം (12)മെഡിറ്ററേനിയൻ കാലാവസ്ഥ (13)ലക്നൗ (14)ചെന്നൈ (15)ഭാവ് നഗർ (16)ഉത്തരാഖണ്ഡിലെ ഡെറാഡൂൺ (17) ഹൈദരാബാദ് (18)തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി (19)കോഴിക്കോട് (20)6387 മീറ്റർ (21)47 (22)ഇറ്റലി (23)27 ലക്ഷം (24)നിംബസ് (25)165 മീറ്റർ (26)അരുണാചൽപ്രദേശ് (27)നന്ദാദേവി സാങ് ച്വറി (28)ഗ്രീൻലാൻഡ് (29) ചെമ്മണ്ണ് (30)മരുഭൂമി മണ്ണ് (31)ഇരുമ്പിന്റെ അംശമുള്ള ശിലകൾ (32)ജൂൺ 21 (33)തുന്ദ്ര (34)ഗോതമ്പ് (35)1965 (36)കൂടിയാട്ടം (37)രണ്ട് (38)കാർബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നു (39)റ്റ്യൂണ (40)ഘനീകരണം (41)നിക്കൽ (42)ബെറിങ് കടലിടുക്ക് (43)ജമ്മു കാശ്മീർ (44)തെക്കേ അമേരിക്ക (45)ഹിപ്പാലസ്.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.