1. പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?
2. ബ്രിട്ടീഷ് സർക്കാരിന്റെ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
3. തങ്ജം മനോരമ ദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ?
4. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ജയം നേടിതന്ന ആദ്യത്തെ ക്യാപ്റ്റൻ?
5. ഇന്നിംഗ്സിലെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരൻ?
6. ലോകത്തിലെ ഏഴു കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യവനിത?
7. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരി?
8. 1995 ഡിസംബറിൽ പുരുലിയയിൽ ആയുധം വർഷിച്ച സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കഠിനതടവിന് വിധിച്ച ബ്രിട്ടീഷ് പൗരൻ?
9. ഫോബ്സ് മാസിക ഏഷ്യൻ ബിസിനസ് മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വ്യക്തി?
10. വിവര സാങ്കേതിക വിദ്യാ വികസനത്തിനായുള്ള യു.എൻ. ടാസ്ക് ഫോഴ്സിന്റെ ഇന്ത്യാ വിഭാഗം അദ്ധ്യക്ഷയായി നിയമിതയായത്?
11. ശാന്തി സ്വരൂപം ഭട്നാഗർ അവാർഡ് നൽകപ്പെടുന്നത് ഏത് മേഖലയിലെ പ്രവർത്തന മികവിനാണ്?
12. കാൽക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയിൽ കണക്കുകൂട്ടാൻ കഴിവുള്ള ഇന്ത്യൻ ബാലൻ?
13. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ കിരീടം ഇന്ത്യയ്ക്കു വേണ്ടി രണ്ടാമതായി നേടിയകായികതാരം?
14. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യാക്കാരൻ?
15. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യ വ്യക്തി?
16. ആദ്യത്തെ നെഹ്റു മന്ത്രിസഭയിലെ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തി?
17. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരൻ?
18. സസ്യങ്ങൾക്ക് ജീവനുണ്ടെന്നും അവ ചുറ്റുപാടുകളോട് പ്രതികരിക്കാറുണ്ടെന്നും പരീക്ഷണങ്ങളിലൂടെ ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
19. ജെ.സി. ബോസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
20. സെവൻ ഏജസ് ഓഫ് മാൻ ആരുടെ ആത്മകഥയാണ്?
21. ക്വിറ്റ് ഇന്ത്യാ സമരപ്രസ്ഥാനത്തിന്റെ റാണി എന്നറിയപ്പെടുന്നത്?
22. ഭൂമിസൂര്യനു ചുറ്റും ചുറ്റിത്തിരിയുന്നുഎന്ന് ആദ്യം പറഞ്ഞത്?
23. 1975 ജൂൺ 25 ന് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
24. ഉദയശങ്കർ ഏത് മേഖലയിൽ ആണ് പ്രാഗത്ഭ്യം തെളിയിച്ചത്?
25. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരൻ?
26. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
27. ബാങ്കോക്ക് ഏഷ്യാഡിൽ 800 മീറ്ററിലും 500 മീറ്ററിലും സ്വർണം നേടിയ ഇന്ത്യൻ കായികതാരം?
28. ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരൻ?
29. ഒളിമ്പിക് മെഡൽ നേടിയ ആദ്യ  ഇന്ത്യൻ വനിത?
30. ഇന്ത്യയിലെ ഉരുക്കു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാപകൻ?
31. കാമരാജ് പ്ലാൻ എന്ന പദ്ധതി ആവിഷ്ക്കരിച്ചത്?
32. 1994ൽ നെഹ്റു ഫെല്ലോഷിപ്പും 1995ൽ മഗ്സാസെ പുരസ്ക്കാരവും ലഭിച്ചത്?
33. ബി റ്റ്വീൻ ദ ലൈൻസ്, ഇന്ത്യ ഇൻ ക്രിറ്റിക്കൽ ഇയർ മുതലായ പ്രസിദ്ധ കൃതികൾ രചിച്ചത്?
34. ഉപരാഷ്ട്രപതി ആകുന്നതിന് മുമ്പ് വി.വി. ഗിരി ഏതൊക്കെ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു?
35. ഗുരുജി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നേതാവ്?
36. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു?
37. നവാബ് റായ് എന്ന തൂലികാ നാമത്തിൽ ഹിന്ദിയിൽ രചനകൾ നടത്തിയിരുന്നത്?
38. രാജസ്ഥാനിൽ ജൊഹാദ് എന്ന പേരിൽ ചെറിയ ഡാമുകൾ പണിത് കാർഷികാവശ്യങ്ങൾക്കായി വെള്ളം ശേഖരിക്കുന്ന പദ്ധതി ആരംഭിച്ചത്?
39. വനം കൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടുപോയി 108 ദിവസം തടങ്കലിൽ വച്ചശേഷം മോചിപ്പിച്ച കന്നട ചലച്ചിത്രതാരം?
40. കേരള സംസ്ഥാന സർക്കാരിന്റെ സ്വാതി സംഗീത പുരസ്കാരം ആദ്യം ലഭിച്ചത്?
41. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
42. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി ആയ വ്യക്തി?
43. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
44. കുത്തബ്മിനാർ പണികഴിപ്പിച്ച ഡൽഹി സുൽത്താൻ?
45. നർമ്മദ ബച്ചാവോ ആന്ദോളന്റെ സമര പ്രക്ഷോഭത്തിന്റെ നേതാവ്? 

ഉത്തരങ്ങൾ

(1)മേധാ പട്കർ (2)ഓംപുരി (3)ജസ്റ്റിസ് സി. ഉപേന്ദ്ര കമ്മീഷൻ (4)വിജയ് ഹസാരെ (5) വിജയ് ഹസാരെ (6)ബുലാ ചൗധരി (7)തഥാഗത്ത് അവതാർ തുൾസി (8)പീറ്റർ ബ്ലീച്ച് (9)രത്തൻ ടാറ്റ (10)അരുണ സുന്ദർ രാജൻ (11)ശാസ്ത്രരംഗത്തെ (12)ഉദയ് ശങ്കർ (13)പി. ഗോപീചന്ദ് (14)ഹർഭജൻ സിംഗ് (15)അടൽ ബിഹാരി വാജ്പേയി (16)ബി.ആർ. അംബേദ്കർ (17)അമർത്യാ സെൻ (18)ജെ.സി. ബോസ് (19)1917ൽ കൊൽക്കത്തയിൽ (20)മുൽക് രാജ് ആനന്ദ് (21)അരുണാ അസഫ് അലി (22)ആര്യഭടൻ (23)ഇന്ദിരാഗാന്ധി (24)നൃത്തരംഗം (25) ജഗ് മോഹൻ ഡാൽമിയ (26)ജവഹർ ലാൽ നെഹ്രു (27)ജ്യോതിർമയി സിക്ദർ (28)കെ.എം. കരിയപ്പ (29)കർണം മല്ലേശ്വരി (30)ജംഷെഡ് ജി റ്റാറ്റ (31)കുമാരസ്വാമി കാമരാജ് (32)കിരൺ ബേദി (33)കുൽദ്വീപ് നയ്യാർ (34)ഉത്തർപ്രദേശ്, കേരളം, കർണാടകം (35)എം.എസ്. ഗോൽവൽക്കർ (36)ബേബി ഹർഷ (37)പ്രേംചന്ദ് (38)രാജേന്ദ്രസിങ് (39)രാജ് കുമാർ (40)ശെമ്മാങ്കുടി ശ്രീനിവാസയ്യർ (41)ജെ.ബി. കൃപലാനി (42)നീലം സഞ്ജീവ റെഡ്ഡി (43)എച്ച്.ഡി. ദേവഗൗഡ (44)കുത്ബുദീൻ ഐബക്ക് (45) മേധാ പട്കർ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.