1. ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത്?
2. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം?
3. മൗലികകടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?
4. കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞപ്രായം?
5. ലോക് സഭയിൽ നാമനിർദ്ദേശ പ്രകാരം എത്തുന്ന അംഗങ്ങൾ എത്ര?
6. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആര്?
7. ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയതാര്?
8. ഭരണഘടന നിലവിൽ വന്നത്?
9.ഇന്ത്യയിൽ ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം?
10. ഇപ്പോഴത്തെ ഉപരാഷ്ട്രപതി?
11. ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന മൗലിക അവകാശം?
12. മൗലികകടമകൾ എന്ന ആശയം ഇന്ത്യ ഏത് ഭരണഘടനയിൽനിന്നെടുത്തതാണ്?
13. നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
14. മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ഏത് ഭേദഗതി അനുസരിച്ചാണ്?
15. അന്യായമായി ഒരാളെ തടവിൽ പാർപ്പിക്കുന്നത് തടയാനുള്ള റിട്ട്?
16. കീഴ്ക്കോടതി  അധികാര പരിധി ലംഘിച്ച് എടുത്ത തീരുമാനങ്ങൾ അസാധുവാക്കാനുള്ള മേൽക്കോടതിയുടെ അധികാരം?
17. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
18. പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടനാ ഭേദഗതി എത്രാമത്തേതാണ്?
19. രാജ്യസഭാ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്?
20. ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്ക് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്?
21. വിവരാവകാശ നിയമം നിലവിൽവന്നത്?
22. സംയുക്തസമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
23. ആദ്യ സംയുക്തസമ്മേളനം വിളിച്ചുകൂട്ടിയത് ഏത് നിയമം പാസ്സാക്കാനാണ്?
24. ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്?
25. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത്?
26. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്?
27. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽവന്ന വർഷം?
28. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപവത്കൃതമായത്?
29. സംസ്ഥാന ഭരണത്തലവൻ?
30. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്?
31. ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽ വന്നത്?
32. സംസ്ഥാന എക്സിക്യുട്ടീവിന്റെ തലവൻ?
33. ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
34. സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യപരിഗണന നൽകുക എന്നത്?
35. പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്?
36. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
37. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്?
38. പ്രയാപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർലമെന്റ് അസംബ്ളി ഇലക്ഷനുകൾ നടത്താവൂ എന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്?
39. ഇന്ത്യയിൽ അടുത്തടുത്തുള്ള രണ്ടു സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈക്കോടതിയാണുള്ളത് ഏതെല്ലാം?
40. ഇന്ത്യയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽപ്പെടാത്ത തിരഞ്ഞെടുപ്പ്?
41. ഒരു ലോക് സഭാംഗത്തിന്റെ കാലാവധി?
42. ലോക് സഭ രൂപവത്കൃതമായ വർഷം?
43. ഗവർണറെ നിയമിക്കുന്നത്?
44. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട്?
45. തുടർച്ചയായി രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയായത് ആരാണ്? 

ഉത്തരങ്ങൾ

(1)ഉപരാഷ്ട്രപതി (2)സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (3)ഭാഗം IVA (4)21 വയസ് (5)2 (6)എസ്. രാധാകൃഷ്ണൻ (7)നന്ദലാൽ ബോസ് (8)1950 ജനുവരി 26 (9)35 വയസ് (10)ഹമീദ് അൻസാരി (11)ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം (12)റഷ്യ (13)265-ാം വകുപ്പ് (14)42 (15)ഹേബിയസ് കോർപ്പസ് (16)സെർഷ്യറ്റി (17)140 (18)73 (19)30 (20)ഫ്രാൻസ് (21)2005 (22)ലോക് സഭാ സ്പീക്കർ (23)സ്ത്രീധന നിരോധന നിയമം പാസാക്കുന്നതിന് (24)ആമുഖം (25)ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം (26)12 പേർ (27)1961 (28)1946 ലെ കാബിനറ്റ് മിഷന്റെ നിർദ്ദേശമനുസരിച്ച് (29)ഗവർണർ (30)തിരഞ്ഞെടുപ്പ് കമ്മീഷൻ (31)1956 നവംബർ 1 (32)ഗവർണർ (33)ഹൈക്കോടതി ചീഫ് ജസ്റ്റിസ് (34)നിയമവാഴ്ച (35)ഓർഡിനൻസ് (36)24 (37)ജവഹർലാൽ നെഹ്റു (38)326 (39)പഞ്ചാബ്, ഹരിയാന (40)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് (41)5 വർഷം (42)1952 (43)രാഷ്ട്രപതി (44)മാൻഡമസ്(45)ഡോ. രാജേന്ദ്രപ്രസാദ്.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.