1. കാശ്മീരി ഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു?
2. ഇന്ത്യയുടെ 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ എത്ര കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിയമസഭയുണ്ട്?
3. ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക കേന്ദ്രഭരണപ്രദേശം?
4. സിംല കരാർ ഏത് വർഷമായിരുന്നു? പ്രസ്തുതകരാർ ഒപ്പുവച്ച ഭരണാധികാരികളാരെല്ലാം?
5. നാട്ടുഭാഷാ പത്ര നിയമം പാസാക്കപ്പെട്ടപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
6. ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു?
7. 1946 ലെ നാവിക കലാപം നടന്ന നഗരം?
8. ആഗസ്റ്റ് വിപ്ലവം നടന്ന വർഷം?
9. ഇന്ത്യയിലെ ആദ്യത്തെ ചക്രവർത്തി ആരായിരുന്നു?
10. ബി.എസ്.എഫിന്റെ ആസ്ഥാനം എവിടെയാണ്?
11. പൂന സാർവ്വജനിക സഭ സ്ഥാപിച്ചതാര്?
12. സർ ജോർജ്ജ് യൂൾ കോൺഗ്രസ് പ്രസിഡന്റായി നിയമിക്കപ്പെട്ട വർഷം?
13. ഇന്ത്യൻ മഹാസമുദ്രത്തിലെ അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയാണ്?
14. കലിംഗ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന അശോകചക്രവർത്തിയുടെ ശിലാശാസനമേത്?
15. ഏത് സാമ്രാജ്യത്തെക്കുറിച്ചുള്ളവിവരങ്ങളാണ് മുദ്രാരാക്ഷസം എന്ന കൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നത്?
16. 1954 ഏപ്രിൽ 29 ന്റെ അന്തർദ്ദേശീയ പ്രാധാന്യമെന്ത്?
17. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല സ്ഥാപിച്ചതാര്?
18. മഹാവീരന്റെ ജീവിത കാലഘട്ടമെഴുതുക?
19. അശോകന്റെ ഭരണകാലഘട്ടമെഴുതുക?
20. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?
21. ഗുരുനാനാക്ക് ജനിച്ചത് എവിടെയാണ്? ഏത് വർഷം?
22. 1545 ഏപ്രിൽ 22 ന് കലിഞ്ചർ കോട്ടയിൽ വച്ച് വെടിമരുന്ന് സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി ആരായിരുന്നു?
23. അക്ബറുടെ ഭരണകാലഘട്ടം?
24. 1739 ൽ ഇന്ത്യ ആക്രമിച്ച പേർഷ്യൻ ഭരണാധികാരി?
25. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പുരന്ദർ ഉടമ്പടി ഒപ്പുവച്ചതാരാണ്?
26. വെല്ലൂർ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് കേണൽ ആരായിരുന്നു?
27. സന്താൾ കലാപത്തെ ഇതിവൃത്തമാക്കി മൃണാൾസെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമേതാണ്?
28. ബ്രിട്ടീഷ് ഇന്ത്യയിൽ ഹിന്ദു വിധവാ പുനർവിവാഹനിയമം പാസാക്കപ്പെട്ട വർഷം?
29. അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം നൽകിയത് ആരാണ്?
30. പൂനെ ആസ്ഥാനമാക്കി ഹോം റൂൾ ലീഗ് സ്ഥാപിച്ചത് ആരാണ്?
31. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരെല്ലാം? ഏത് വർഷം?
32. തിരുവനന്തപുരത്തു നിന്ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചവർഷം?
33. ബ്രിട്ടീഷ് ഇന്ത്യയിൽ ഫാക്ടറി നിയമം പാസാക്കപ്പെട്ടതെന്ന്?
34. ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടി ക്രമത്തിലൂടെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശമേത്?
35. 1956 ൽ ഭാഷാ അടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്?
36. ഷിംലാ കരാർ ഒപ്പുവയ്ക്കപ്പെട്ട വർഷം?
37. മദർ തെരേസയ്ക്ക് നോബൽ സമ്മാനം ലഭിച്ചവർഷം?
38. വോട്ടിംഗ് പ്രായം 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി എത്രയാണ്?
39. മുംബൈ കലാപത്തെപറ്റി അന്വേഷിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
40. സുഭാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം, വർഷം?
41. സുൽത്താൻ ഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്?
42. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?ആരൊക്കെതമ്മിൽ?
43. മറാത്താ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം?
44. രണ്ടാം ജൈനമത സമ്മേളനം നടന്നതെവിടെയാണ്?
45. നരസിംഹൻ ഒന്നാമന്റെ കാലത്ത് നിർമ്മിക്കപ്പെട്ട സൂര്യക്ഷേത്രം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? 

ഉത്തരങ്ങൾ

(1)ന്യൂ ഡൽഹി (2)1 (3)പുതുച്ചേരി (4)1972, ഇന്ദിരാഗാന്ധി & സുൽഫിക്കർ അലി ഭൂട്ടോ (5)ലിട്ടൺ പ്രഭു (6)അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ (7)മുംബൈ (8)1942 (9)ചന്ദ്രഗുപ്തമൗര്യൻ (10)ന്യൂഡൽഹി (11)എം.ജി റാനഡെ (12)1888 (13)വാസ്കോ ഡ ഗാമ (14)ശിലാ ശാസനം 13 (15)മൗര്യവംശം (16)ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശീല തത്വങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു (17)ഡി.കെ. കാർവെ (18)ബി.സി. 540 - 468 (19)ബി.സി 273 - 232 (20)എ.ഡി 1509 - 1529 (21)താൽവണ്ടി, എ.ഡി. 1469ൽ (22)ഷെർഷ സൂരി (23)1556 - 1605 (24)നാദിർഷാ (25)മറാത്തയിലെ പേഷ്വ (26)കേണൽ ഗില്ലസ്പി (27)മൃഗയ (28)1856 (29)വി.ഡി. സവർക്കർ (30)ബാലഗംഗാധര തിലകൻ (31)മോത്തിലാൽ നെഹ്റുവും സി.ആർ.ദാസും 1923ൽ (32)1943 (33)1881 (34)ഹൈദ്രാബാദ് (35)14 (36)1972 (37)1979 (38)61-ാം ഭേദഗതി (39)ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ (40)കട്ടക്ക് , 1897 (41)രണ്ടാം തറൈൻ യുദ്ധം (42)1576 അക്ബറും മേവാറിലെ റാണാ പ്രതാപും (43)മൂന്നാം പാനിപ്പട്ട് യുദ്ധം (44)വല്ലാഭി (45)ഒറീസ്സ (കൊണാർക്ക്).

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.