1. ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്?
2. കോൺഗ്രസും മുസ്ലീം ലീഗുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്?
3. ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്തുനിന്നാണ്?
4. ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
5. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു?
6. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?
7. വ്യക്തികളെ വിചാരണ കൂടാതെ അറസ്റ്റു ചെയ്യാനും തടവിൽ വെക്കാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമമേത്?
8. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ആരായിരുന്നു?
9. ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്നീ വിശേഷണങ്ങൾഉണ്ടായിരുന്നതാർക്ക്?
10. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
11. സർദാർ എന്ന സ്ഥാനപ്പേര് വല്ലഭായി പട്ടേലിന് നൽകിയതാര്?
12. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയവർഷമേത്?
13. 1929 ഡിസംബർ 31 ന് ജവഹർലാൽ നെഹ്റു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്?
14. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചത് എന്ന്?
15. സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്?
16. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക് സംഗീതം നൽകിയതാര്?
17. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു?
18. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശസമ്മേളനം ഏത്?
19. ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ?
20. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?
21. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?
22. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?
23. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
24. 1945 ജൂണിൽ സിംലാ കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയിയാര്?
25. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്?
26. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയതെന്ന്?
27. പ്രത്യേക രാജ്യം വേണമെന്ന പ്രമേയം മുസ്ലീം ലീഗ് പാസാക്കിയതെന്ന്?
28. മുസ്ലീം ലീഗ് പ്രത്യക്ഷ സമരദിനമായി ആചരിച്ചതെന്ന്?
29. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
30. 2013 ലെ ദേശീയ സ്കൂൾ കായിക മേളയിൽ കിരീടം നേടിയ സംസ്ഥാനം ഏത്?
31. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2013 ലെ സ്വരാജ് ട്രോഫി നേടിയത്?
32. നാഷണൽ സൈബർ സെക്യൂരിറ്റി പോളിസി ഇന്ത്യയിൽ നടപ്പിലാക്കിയതെന്ന്?
33. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എത്രാമത്തെ ഗവർണറാണ് രഘുറാം രാജൻ?
34. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രി ആര്?
35. വൈദ്യുതി ബോർഡ് കമ്പനിയായിമാറുമ്പോൾ നിലവിൽവരുന്ന പേരെന്ത്?
36. കേരളത്തിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ പിറന്ന ആദ്യ ഗവൺമെന്റ്ആശുപത്രി ഏത്?
37. ഇന്ത്യാ ഗവൺമെന്റ് മറൈൻ ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കുന്നതെവിടെ?
38. ഇന്ത്യയുടെ പരമോന്നത കായിക പുരസ്ക്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് 2013 ൽ അർഹനായ വ്യക്തി?
39. ഭാരതരത്ന ലഭിക്ക ആദ്യ കായികതാരം?
40. അമേരിക്കയുടെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ്വിന്റെ ചെയർമാൻ പദവിയിൽ ആദ്യമായെത്തിയവനിത?
41. പ്രഥമ ഇന്ത്യൻ ബാഡ്മിന്റൺ ലീഗ് കിരീടജേതാക്കൾ ആര്?
42. ചെലവുകുറഞ്ഞ എപ്സിലോൺ റോക്കറ്റുകൾ അടുത്തകാലത്ത് വിക്ഷേപിച്ച രാജ്യംഏത്?
43. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ബാങ്കായ ഭാരതീയ മഹിളാ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ ആര്?
44. കർണാടക മന്ത്രിസഭയിൽ ആരോഗ്യമന്ത്രിസ്ഥാനം വഹിക്കുന്ന മലയാളി?
45. 2013 ൽ രൂപവത്ക്കരിച്ച 14-ാം ധനകാര്യകമ്മീഷൻ ചെയർമാൻ ആര്? 

ഉത്തരങ്ങൾ

(1)1931 മാർച്ച് 23 (2)ലക്നൗ ഉടമ്പടി (3)അയർലൻഡ് (4)ജവഹർ ലാൽ നെഹ്റു (5)ചമ്പാരൻ സത്യാഗ്രഹം (6)1919 (7)റൗലറ്റ് നിയമം (8)മഹാഗോവിന്ദ റാനഡെ (9)ഗോപാല കൃഷ്ണ ഗോഖലെയ്ക്ക് (10) ടാഗോർ (11)ഗാന്ധിജി (12)1929 (13)രവി (14)1930 മാർച്ച് 6 (15)മുഹമ്മദ് ഇക്ബാൽ (16) വിഷ്ണു ദിഗംബർ പലുസ്ക്കാർ (17)പയ്യന്നൂർ (18)1931 ലെ രണ്ടാം വട്ടമേശ സമ്മേളനം (19)യങ് ഇന്ത്യ, ഹരിജൻ (20)ലിൻലിത് ഗോ (21)ഗാന്ധിജിയുടെ (22)സുഭാഷ് ചന്ദ്രബോസ് (23)ദയാനന്ദ സരസ്വതി (24) വേവൽപ്രഭു (25) 1943 (26)1946 (27)1940 മാർച്ച് (28)1946 ആഗസ്റ്റ് 16 (29)സോണിയാഗാന്ധി (30)കേരളം (31)മലപ്പുറം ജില്ലയിലെ പുലാമന്തോൾ (32)2013 ജൂലായ് 1 (33)23 (34)രമേശ് ചെന്നിത്തല (35)കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റ് ബോർഡ് ലിമിറ്റഡ് (36)തിരുവനന്തപുരം എസ്.എ.ടി ആശുപത്രി (37)തൂത്തുക്കുടി (38)റോഞ്ജൻ സോധി (39)സച്ചിൻ തെണ്ടുൽക്കർ (40)ജാനറ്റ് യെലെൻ (41)ഹൈദരാബാദ് ഹോട്ഷോട്സ് (42)ജപ്പാൻ (43)ഉഷാ അനന്തസുബ്രഹ്മണ്യൻ (44)യു.ടി. ഖാദർ (45)ഡോ.വൈ.വി.റെഡ്ഡി.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.