1. മണ്ഡരി രോഗത്തിനു കാരണമായ രോഗാണു?
2. മൊസൈക് രോഗം പ്രധാനമായും ബാധിക്കുന്ന വിളകൾ?
3. ജീവകം - എ സമ്പുഷ്ടമായ നെല്ലിനമേത്?
4. ഖാരിഫ് വിളകളുടെ വിളവെടുപ്പുകാലമേത്?
5. പ്രധാന ഖാരിഫ് വിളകൾ ഏതെല്ലാം?
6. പ്രധാന റാബി വിളകൾ ഏതെല്ലാം?
7. പ്രധാന സയ്ദ് വിളകൾ ഏതെല്ലാം?
8. ലോക ഹരിതവിപ്ലവം ആരംഭിച്ച രാജ്യമേത്?
9. കുരുമുളക് ഉല്പാദനത്തിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
10. ഏഷ്യയിൽ ഹരിതവിപ്ലവം ആരംഭിച്ച  രാജ്യമേത്?
11. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
12. നാഷണൽ ഡയറി ഡവലപ് മെന്റ് ബോർഡിന്റെ ആസ്ഥാനം?
13. കന്നുകാലികളുടെ വംശവർദ്ധനവിനായി കേരളത്തിൽ ഇൻഡോസ്വിസ് പ്രോജക്ട് ആരംഭിച്ചതെവിടെ?
14. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
15. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നസ്ഥലം?
16. മുറാ എന്നത് ഒരു സങ്കരയിനം..........ആണ്?
17. കേന്ദ്ര കിഴങ്ങുഗവേഷണം കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
18. കേരളത്തിൽ ഏത്തവാഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
19. പരുത്തിയുടെ ജന്മദേശമായ രാജ്യം?
20. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഏതെല്ലാം?
21. വെച്ചൂർ പശുവിന്റെ ജന്മദേശം?
22. ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്ന പശുവിനം?
23. ഗരിമ ജന്മം കൊടുത്ത എരുമയുടെ പേര് എന്താണ്?
24. ലോകത്തിലേറ്റവും കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
25. ഇന്ത്യയിൽ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
26. ഏറ്റവും ഔഷധഗുണമുള്ള പാൽ?
27. ഇന്ത്യയിൽ ഏറ്റവുമധികം നിലക്കടല ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
28. 2014 നവംബർ 1 മുതൽ കേരളത്തിന്റെ സാംസ്ക്കാരിക ഗാനമായി തിരഞ്ഞെടുക്കപ്പെട്ട ബോധേശ്വരൻ രചിച്ച ഗാനം ഏത്?
29. ബഹിരാകാശ ടൂറിസ്റ്റുകളെ വഹിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണപ്പറക്കലിൽ തകർന്നുവീണ ബഹിരാകാശ വാഹനം ഏത്?
30. ശാസ്ത്ര ഗവേഷകർക്ക് ഒമാൻ സർക്കാർ നൽകുന്ന നാഷണൽ സയന്റിഫിക് റിസർച്ച് അവാർഡിന് അർഹനായ ആദ്യ ഇന്ത്യാക്കാരൻ ആര്?
31. നോർതേൺ വെസ്റ്റ് ഫാളിയ എന്ന സംസ്ഥാന നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന രാജ്യത്ത് എല്ലാപ്രദേശങ്ങളിലും വിഷജീവികളെ വീട്ടിൽ വളർത്തുന്നത് നിരോധിച്ച രാജ്യമേത്?
32. ഏത് വാൽനക്ഷത്രത്തിന്റെ ആഘാതമേൽക്കാതിരിക്കാൻ വേണ്ടിയാണ് ചൊവ്വാ ദൗത്യമായ മംഗൾയാന്റെ സ്ഥാനം അടുത്തിടെ മാറ്റം വരുത്തിയത്?
33. ആജീവനാന്ത സാഹിത്യ സംഭവാനയ്ക്കുള്ള ടാറ്റ ലാൻഡ് മാർക്ക് പുരസ്ക്കാരത്തിന് അർഹനായതാര്?
34. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ സൗത്ത് കരോലിനെ ഗവർണർ സ്ഥാനത്തേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതാര്?
35. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും കരുത്തരുടെ പട്ടികയിൽ 15-ാം സ്ഥാനത്തുവന്ന ഇന്ത്യാക്കാരൻ ആര്?
36. അൽ ഖ്വയ്ദ തലവനായിരുന്ന ഉസാമാ ബിൻലാദനെ താനാണ് വധിച്ചതെന്ന വെളിപ്പെടുത്തിയ യു.എസ്. കമാൻഡോ ആര്?
37. ഗോവയുടെ 11-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റതാര്?
38. ഈ വർഷത്തെ ഏറ്റവും മികച്ച പുസ്തകത്തിനുള്ള ആമസോൺ പുരസ്ക്കാരത്തിന് അർഹയായത് ആര്?
39. നരേന്ദ്രമോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായി അധികാരമേറ്റെടുത്തതാര്?
40. പെൻഷൻകാർക്കുവേണ്ടി ഭാരതസർക്കാർ നടപ്പാക്കുന്ന ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം ഏത്?
41. ഇന്ത്യയിലെ ഏറ്റവും മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം 21 വർഷത്തിനുശേഷം വീണ്ടും ലഭിച്ച സർവകലാശാല ഏത്?
42. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോ‌ഡ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ്.റിച്ചാർഡ്സിനൊപ്പം പങ്കിട്ട് പാകിസ്ഥാൻ ക്യാപ്ടൻ ആര്?
43. നൂറുശതമാനംകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുറന്ന ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്ക് സേവന സംസ്ഥാനമെന്ന പദവി കരസ്ഥിമാക്കിയ സംസ്ഥാനം ഏത്?
44. വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യപേടകം എന്ന ചരിത്രനേട്ടം കൈവരിച്ച പേടകം ഏത്?
45. രാജാരവിവർമ്മയുടെ സ്മരണാർത്ഥമുള്ള രാജ്യത്തെ ആദ്യത്തെ ആർട് ഗാലറി സ്ഥാപിതമായിതെവിടെ? 

ഉത്തരങ്ങൾ

(1)വൈറസ് (2)പുകയില, മരിച്ചീനി (3)സുവർണ (4)സെപ്തംബർ - ഒക്ടോബർ (5)നെല്ല്, ചോളം, പരുത്തി, ജോവർ, രാഗി,ബജ്റ, ചണം, എള്ള്, നിലക്കടല (6) ഗോതമ്പ്, ബാർളി, കടുക്,പയറുവർഗ്ഗങ്ങൾ (7) പച്ചക്കറിയും പഴവർഗ്ഗങ്ങളും (8)മെക്സിക്കോ (9) ഇടുക്കി (10)ഫിലിപ്പൈൻസ് (11)ഹരിയാന (12)ആനന്ദ് (13)മാട്ടുപ്പെട്ടി (14)കോഴിക്കോട് (15)കോട്ടയം (16)എരുമ (17)ശ്രീകാര്യം (തിരുവനന്തപുരം) (18)കണ്ണാറ (19)ഇന്ത്യ (20)പട്ടാമ്പി,മാങ്കൊമ്പ്, വൈറ്റില, കായംകുളം (21)കോട്ടയം (22)ഹോൾസ്റ്റെയിൻ (23)മഹിമ (24)ബ്രസീൽ (25)ഉത്തർപ്രദേശ് (26)ആടിന്റെ പാൽ (27)ഗുജറാത്ത് (28)ജയ ജയ കോമള കേരള ധരണീ....(കേരളഗാനം)  (29)വെർജിൻ ഗലാക്ടിക് സ്പേസ്ഷിപ്പ് - 2 (30)പി.സി. ഷെറിമോൻ (31)ജർമനി (32)സൈഡിങ് സ്പ്രിങ് (33)എം.ടി. വാസുദേവൻ നായർ (34)നിക്കി ഹാലെ (35)നരേന്ദ്രമോദി (36)റോബ് ഒ നീൽ (37)ലക്ഷ്മി കാന്ത് പർസേക്കർ (38)സെലെസ്ക് ഇങ് (39)മനോഹർ പരീക്കർ (40)ജീവൻ പ്രമാൺ (41)മഹാത്മാഗാന്ധി സർവകലാശാല (42)മിസ്ഭ ഉൾഹഖ് (43)കേരളം (44)ഫിലെ ലാൻഡർ (45)കിളിമാനൂർ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.