1. പാവപ്പെട്ടവരുടെ ബന്ധു എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ഇംഗ്ളീഷുകാരൻ ആരായിരുന്നു?
2. ഹീറോ ഓഫ് ട്രഫൾഗാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു?
3. ദേശീയ ഉപഭോക്തൃദിനമായി ആചരിക്കുന്നതെന്നാണ്?
4. ഏപ്രിൽ 23 ലോക ജനത എന്തായി ആചരിക്കുന്നു?
5. ഒക്ടോബർ 16 ഏതു ദിനമായി ആചരിക്കുന്നു?
6. അബിസീനിയ ഇപ്പോൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്?
7. ഗോൾഡ് കോസ്റ്റ് ഏത് രാഷ്ട്രത്തിന്റെ പഴയപേരാണ്?
8. സാലിസ്ബറി ഇപ്പോൾ അറിയപ്പെടുന്നത്?
9. ലാഹോർ ഏത് നദിക്കരയിലാണ്?
10. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്?
11. ഡയറ്റ് ഏത് രാഷ്ട്രത്തിന്റെ പാർലമെന്റാണ്?
12. ഹെറിങ് പോണ്ട് എന്നറിയപ്പെടുന്നത്?
13. ഏഴുമലകളുടെ നാട് എന്നറിയപ്പെടുന്നത്?
14. മാർബിളിന്റെ നാട് എന്നറിയപ്പെടുന്നത്?
15. ബ്രഹ്മപുത്ര ബംഗ്ളാദേശിൽ ഏതുപേരിൽ അറിയപ്പെടുന്നു?
16. ഇന്ത്യയിൽ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയത് ഏതാണ്?
17. ശബരി, ഇന്ദ്രാവതി എന്നീ നദികൾ ഏത് നദിയുടെ പോഷകനദികളാണ്?
18. അമരാവതി നദി ഏത് നദിയുടെ പോഷക നദിയാണ്?
19. വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
20. ഇന്ത്യയിലെ ഏറ്റവും വലിയവിവിധോദ്ദേശ്യ പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?
21. തേഹ് രി അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
22. ഇന്ത്യയിൽ ഊർജ്ജത്തിന്റെ 67% ഉം ലഭിക്കുന്നത്എവിടെ നിന്നാണ്?
23. 1814 ൽ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ്?
24. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ?
25. മിനിമം വെയ്ജസ് ആക്ട് നിലവിൽ വന്ന വർഷം?
26. ഓയിൻ ആന്റ് നാച്ച്വറൽ ഗ്യാസ് കമ്മീഷൻ രൂപീകരിച്ച വർഷം?
27. ഇന്ത്യയിലെ പോസ്റ്റൽ സോണുകളുടെ എണ്ണമെത്ര?
28. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?
29. വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയപ്പോഴുള്ളഇന്ത്യൻ ഗവർണർ ജനറൽ ആരായിരുന്നു?
30. വിദ്യാഭ്യാസത്തിന് ഇംഗ്ളീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്ന ത്രിഭാഷാ ഫോർമുല നിർദ്ദേശിച്ച കമ്മീഷൻ?
31. കൽക്കരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
32. നെയ് വേലി താപവൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്?
33. ബ്രഹ്മഗിരി നിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
34. പൂക്കളുടെ താഴ്വര എവിടെയാണ്?
35. ഗംഗാനദിയുടെ പ്രധാന പോഷകനദികൾ?
36. ടിബറ്റിൽ കൂടി ഒഴുകുന്ന പ്രമുഖ നദികൾ?
37. ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൈർഘ്യം എത്ര കി.മീ ?
38. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി?
39. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയുടെ നീളമെത്ര?
40. ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്നത്?
41. നവോദയ വിദ്യാലയങ്ങൾ രൂപീകരിക്കപ്പെട്ടത് ഏത് നിയമപ്രകാരമാണ്?
42. നബാർഡ് രൂപം കൊണ്ട് വർഷമേത്?
43. സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം?
44. ജവഹർലാൽ നെഹ്രു തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് കടലിന്റെ തീരത്താണ്?

ഉത്തരങ്ങൾ

(1)സി.എഫ്. ആൻഡ്രൂസ് (2)നെൽസൺ (3)ഡിസം. 24 (4)ലോക പുസ്തകദിനം (5)ലോക ഭക്ഷ്യദിനം (6)എത്യോപ്യ (7)ഘാന (8)ഹരാരെ (9)രവി (10)യാങ് സി (11)ജപ്പാൻ (12)അറ്റ് ലാന്റിക് സമുദ്രം (13)ജോർദ്ദാൻ (14)ഇറ്റലി (15)ജമുന (16)ഗോദാവരി (17)ഗോദാവരി (18)കാവേരി (19)1972 (20)സത് ലജ് (21)ഉത്തരാഖണ്ഡ് (22)കൽക്കരി /താപ വൈദ്യുത നിലയങ്ങളിൽ നിന്നുമാണ് (23)എൽബ ദ്വീപ് (24)കെ.എം. ചന്ദ്രശേഖർ (25)1948 (26)1956 (27)8 (28)1957 (29)ഡൽഹൗസി പ്രഭു (30)കോത്താരി കമ്മീഷൻ (31)ഝാർഖണ്ഡ്  (32)ലിഗ്നൈറ്റ് (33)കാവേരി (34)ഉത്തരാഖണ്ഡ് (35)യമുന, അളകനന്ദ, മന്ദാകിനി, ഭാഗീരഥി, കോസി, പത്മ, ദാമോദർ, ഘാഗ്ര, സരയൂ (36)ഗംഗ, സിന്ധു, ബ്രഹ്മപുത്ര, ഝലം, ചിനാബ്ഷ രവി, ബിയാസ്, സത് ലജ്, യമുന (37)2933 കി.മീ (38)ആനമുടി (39)2525 കി.മീ (40)നിത്യഹരിതവനങ്ങൾ (41)1986 ലെ പുതിയ വിദ്യാഭ്യാസ നിയമം  (42)1982 (43)മലപ്പുറം (44)അറബിക്കടലിന്റെ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.