1. മലേറിയ പരത്തുന്ന രോഗാണുക്കളെ കണ്ടുപിടിച്ചതിന് 1912 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്?
2. ദ ട്രോജൻ വുമൺ, ആൽസെസ്റ്റീസ്, ബ്ലാക്കെയ് തുടങ്ങിയ നാടകങ്ങളുടെ രചയിതാവ്?
3. യുനിസെഫിന്റെയും ഐക്യരാഷ്ട്രസഭയുടെയും എയ്ഡഡ് ഏജൻസികളുടെയും അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രതാരം?
4. ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റ്?
5. 1994 ൽ സമാധാനത്തിനുള്ള നോബൽ  സമ്മാനം നേടിയത്?
6. ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്?
7. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറലായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്?
8. കുവൈറ്റിൽ നിയമിതയായ ആദ്യ വനിതാ മന്ത്രി?
9. മൗണ്ട് എവറസ്റ്റ് കൂടുതൽ തവണ കീഴടക്കിയ വ്യക്തി?
10. ലോക് സഭാ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി?
11. ഏത് ഇന്ത്യൻസംസ്ഥാനത്തിലെ മുഖ്യമന്ത്രിയ്ക്കാണ് അമേരിക്ക വിസ നിഷേധിച്ചത്?
12. മാൻ ഇൻ ബ്ലാക്ക് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ?
13. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ബ്രിട്ടീഷ് വനിത?
14. ദി ബ്ലൂ ബോയ് എന്ന വിഖ്യാതമായ പെയിന്റിംഗ് വരച്ചത്?
15. നേപ്പാൾ കൊട്ടാരത്തിലെ കൂട്ടക്കൊലയിൽ വധിക്കപ്പെട്ട രാജാവ്?
16. ഒടുവിലത്തെ അത്താഴം എന്ന പ്രസിദ്ധ ചിത്രത്തിന്റെ സൃഷ്ടാവ്?
17. 1600 ഡിസംബർ 31 ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുവാൻ മുൻകൈയ്യെടുത്ത ബ്രിട്ടീഷ് രാജ്ഞി?
18. മനുഷ്യ വേദനകളുടെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
19. പുലയരാജാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
20. 1997 ൽ ബുക്കർ സമ്മാനം ലഭിച്ച ദ ഗോഡ് ഓഫ് സ്മോൾ തിംഗ്സ്  എന്ന നോവൽ എഴുതിയത്?
21. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
22. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കമാന്റർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് നേടിയത്?
23. എ മൈനസ് ബി, ശകുനം, തോറ്റങ്ങൾ, പ്രവാസി എന്നിവ രചിച്ചത്?
24. ചിത്രശാല, ദീപാവലി, കേരള സാഹിത്യചരിത്രം എന്നിവ രചിച്ചത്?
25. 2001ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?
26. രാഷ്ട്രീയ മഹാസഭ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ആദിവാസി ദളിത് നേതാവ്?
27. മഹാകവി കുമാരനാശാൻ മരണമടയാൻ ഇടയായ ബോട്ടപകടം നടന്ന നദി?
28. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എൻ.എയുടെ വനിതാ റെജിമെന്റ് കമാണ്ടർ ആയിരുന്ന മലയാളി വനിത?
29. എസ് ഗുപ്തൻ നായർ ഏത് മേഖലയിലാണ് പ്രഗത്ഭനായത്?
30. 1949ൽ രൂപീകൃതമായ തിരു - കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖൻ ആരായിരുന്നു?
31. ശ്രീനാരായണ ഗുരു സമാധിയായത്?
32. പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയത്?
33. പ്രേം നസീറിന്റെ യഥാർത്ഥപേര്?
34. കേരളൻ എന്ന മാസിക അരംഭിച്ചത്?
35. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശില്പിഎന്നറിയപ്പെടുന്ന പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ?
36. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ പദവി വഹിച്ചത്?
37. മലയാള പ്രഹസനത്തിന്റെയും ചരിത്രനോവലിന്റെയും ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
38. കേരളത്തിന്റെ ആസ്ഥാന ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
39. ശ്രീ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയത്?
40. സ്വദേശാഭിമനി ദിനപത്രത്തിന്റെ സ്ഥാപക നേതാവ്?
41. ശ്രീ ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
42. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ്?
43. സി.കെ. ജാനുവിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി നേതാവ്?
44. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപർ?
45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ? 

ഉത്തരങ്ങൾ

(1)റൊണാൾഡ് റോസ് (2)യൂറിപ്പിഡീസ് (3)ജാക്കി ചാൻ (4)സുശീലോ ബാംബാങ് യുധയാനോ (5)യാസർ അറാഫത്ത് (6)രത്നഗിരി വിക്രമനായകെ (7)മുഹമ്മദ് എൽബരാദി (8)ഡോ. മസൗമ അൽ മുബാരക് (9)അപ ഷെർപ (10)പി.ഡി.ടി ആചാരി (11)ഗുജറാത്ത് മുഖ്യമന്ത്രി (12)ജോണികാഷ് (13)ആലിസൺ ഹാർഗ്രീവ്സ് (14)തോമസ് ഗെയിൻസ്ബറോ (15)വീരേന്ദ്ര (16)ലിയോനാർഡോ ഡാവിഞ്ചി (17)എലിസബത്ത് 1 (18)ഫയദോർ ദസ്തയേവ് സ്കി (19)അയ്യൻകാളി (20)അരുന്ധതി റോയ് (21)എ.കെ.ആന്റണി (22)അടൂർ ഗോപാലകൃഷ്ണൻ (23)വി.വി. അയ്യപ്പൻ (24)ഉള്ളൂർ എസ്. പരമേശ്വരയ്യർ (25)ഒ.വി.വിജയൻ (26)സി.കെ. ജാനു (27)പല്ലനയാർ (28)ക്യാപ്റ്റൻ ലക്ഷ്മി (29)സാഹിത്യരചന, വിമർശനം (30)ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (31)1928 സെപ്തംബർ 20 (32)പാലാ നാരായണൻ നായർ (33)അബ്ദുൾ ഖാദർ (34)സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (35)എം.എസ്. സ്വാമിനാഥൻ (36)വക്കം പുരുഷോത്തമൻ (37)സി.വി. രാമൻപിള്ള (38)കെ.ജെ. യേശുദാസ് (39)വൈലോപ്പിള്ളി ശ്രീധരമേനോൻ (40)വക്കം അബ്ദുൾഖാദർമൗലവി (41)കുഞ്ഞൻപിള്ള (42)വയലാർ രാമവർമ്മ (43)ഗീതാനന്ദൻ (44)കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള (45)വി.കെ. കൃഷ്ണമേനോൻ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.