1. ആധുനിക ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം കുറിച്ചത് ഇന്ത്യയിൽ ഏതുവർഷത്തിലായിരുന്നു?
2. 1931 ലെ ജനസംഖ്യാ കണക്കെടുപ്പിന് നേതൃത്വം നൽകിയ സെൻസസ് കമ്മീഷണർ ആരായിരുന്നു?
3. ശാരദ ഏതു നദിയുടെ പോഷകനദിയാണ്?
4. 2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ആകെ എത്ര പട്ടണങ്ങളുണ്ട്?
5. 2001 ലെ സെൻസസ്സിനുശേഷവും 2011 ലെ സെൻസസ് കാലഘട്ടത്തിനുമിടയിൽ ഇന്ത്യയിൽ പുതുതായി നിലവിൽ വന്ന ഗ്രാമങ്ങളുടെ എണ്ണം എത്രയാണ്?
6. പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം എത്രയാണ്?
7. 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം കുറിച്ചത് ഇന്ത്യയിലെ ഏതു വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടായിരുന്നു?
8. അമാവാസിയിലും പൗർണമിയിലും ഉണ്ടാകുന്ന വേലികൾ ഏതുപേരിൽ അറിയപ്പെടുന്നു?
9.ഇരുമ്പിന്റെ അംശമുള്ള ശിലകളുടെ വിഘടനത്തിന് കാരണമാകുന്ന അപക്ഷയം ഏതുപേരിൽ അറിയപ്പെടുന്നു?
10. അലുമിനീയത്തിന്റെ അംശമുള്ള ശിലകളുടെ വിഘടനം?
11. 2011 ലെ സെൻസസനുസരിച്ച് ഭൂമിശാസ്ത്രപരമായി വിസ്തൃതി കുറഞ്ഞ പ്രദേശം ഏതാണ്?
12. ഇന്ത്യയിലെ ഏതു സംസ്ഥാനം അഥവാ കേന്ദ്രഭരണപ്രദേശമാണ് 2011 ലെ കണക്കനുസരിച്ച് ഏറ്റവുമധികം ജനസംഖ്യയുള്ളത്?
13. ട്രോപ്പോസ്ഫിയറിന്റെ ശരാശരി വ്യാപ്തി എത്രയാണ്?
14. ഒരേ അളവിൽ അന്തരീക്ഷ താപം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പികരേഖകളെ അറിയപ്പെടുന്നത്?
15. 2011 ലെ കണക്കെടുപ്പനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടികവർഗ ജനസംഖ്യയുള്ള സംസ്ഥാനം ഏതാണ്?
16. ദേശീയ ശരാശരിയെ (73%) അപേക്ഷിച്ച് സാക്ഷരതാ നിരക്ക് കുറവുള്ള എത്ര സംസ്ഥാനങ്ങൾ അഥവാ കേന്ദ്രഭരണ പ്രദേശങ്ങളാണ് (2011) ഉള്ളത്?
17. 2011 ലെ സെൻസസ് റിപ്പോർട്ടനുസരിച്ച്ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ് ഏതാണ്?
18. പ്രകൃതിസുന്ദരമായ ബീച്ച് ടൂറിസ്റ്റ് കേന്ദ്രമാണ് കോർബിൻസ് കോവ്. ഏതു ദ്വീപിലാണ് ഈ കടൽത്തീരം സ്ഥിതിചെയ്യുന്നത്?
19. ചില സ്ഥലങ്ങളിൽ ചൂടുപിടിച്ച ഭൂഗർഭജലം ചില ഇടവേളകളിൽ ശക്തിയായി ഉയർന്ന് പൊങ്ങി പുറത്തേക്ക് വരുന്നു. ഇത് എന്തുപേരിൽ അറിയപ്പെടുന്നു?
20. ഇന്ത്യയിലെ ആകെ കുടുംബങ്ങളിൽ 51% നും ബാങ്കിംഗ് സേവനം ഇന്ന് (2011) ലഭ്യമാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്?
21. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസിന്റെ ആസ്ഥാനം എവിടെയാണ്?
22. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് മീററ്റിലായിരുന്നു. ഡൽഹിയിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് മീററ്റ്?
23. എന്താണ് പെന്നിബ്ളാക്ക്?
24. ചാന്ദിപൂർ ബീച്ച് റിസോർട്ട് സ്ഥിതിചെയ്യുന്നത് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
25. ചെങ്കോട്ട റൂട്ടിൽ ആര്യങ്കാവിൽ നിന്ന് 5 കി.മീ. അകലെ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ഏതാണ്?
26. ഏതിനം മണ്ണിനെയാണ് റിഗർ മണ്ണ് എന്നറിയപ്പെടുന്നത്?
27. ഉപദ്വീപിയ പീഠഭൂമിയിൽ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ?
28. സ്റ്റാമ്പ് ശേഖരണം  ചിലർക്ക് ഹോബിയാണ്. ഏതുപേരിലാണ് ഈ ഹോബി അറിയപ്പെടുന്നത്?
29. വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കരയിടുക്കിന്റെ പേരെന്ത്?
30. പനാമ കനാൽ പരസ്പരം ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതൊക്കെയാണ്?
31. ഇന്ത്യയുടെഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശരേഖ ഏതാണ്?
32. വടക്കേ അമേരിക്കയുടെ കിഴക്കുപടിഞ്ഞാറു തീരത്ത് വീശുന്ന സ്ഥിരവാതം ഏതാണ്?
33. മൂന്നുവശവുംസമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം?
34. സാംഭാർ ലവണതടാകം ഏതു സംസ്ഥാനത്താണ്?
35. ഇന്ത്യയിലെ ഏതു ഭൂപ്രകൃതി വിഭാഗത്തിലാണ് ഉരുൾപൊട്ടൽ സാധാരണ ഉണ്ടാകാറുള്ളത്?
36. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം?
37. എത്ര സമയം കൊണ്ടാണ് ദേശീയഗാനം പാടിത്തീർക്കേണ്ടത്?
38. രണ്ട് അമാവാസികൾക്കിടയിൽ എത്ര ദിവസമുണ്ടായിരിക്കും?
39. നിങ്ങൾ ഒരു പർവതത്തിൽ കയറുമ്പോൾ ഭൂമിയിലെ കുഴിയെടുക്കുമ്പോൾ ഭൂമിയിലെ ഏത് മണ്ഡലവുമായി സ്പർശിക്കപ്പെട്ടിരിക്കുന്നു?
40. ആസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തോട് ചേർന്നുകിടക്കുന്ന കടൽ അറിയപ്പെടുന്ന പേരെന്ത്?
41. ലക്ഷദ്വീപിൽ പ്രത്യേകപ്രക്രിയകളിലൂടെ തയ്യാറാക്കുന്ന ഉണങ്ങിയ ചൂരമത്സ്യത്തെ അറിയപ്പെടുന്ന പേരെന്ത്?
42. പഴക്കം ചെന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് ഏതുപേരിൽ?
43. മാലിദ്വീപിനോട് ചേർന്നുകിടക്കുന്ന ഇന്ത്യയുടെ ഭാഗം ഏതാണ്?
44. പനാമാ കനാൽ ഔദ്യോഗികമായി തുറക്കപ്പെട്ടത് ഏതു വർഷത്തിലായിരുന്നു?
45. മാരെ പസിഫികം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്  പസിഫിക് ഓഷ്യൻ എന്ന പേരുണ്ടായത്. ഈ പദത്തിന്റെ അർത്ഥം എന്താണ്? 

ഉത്തരങ്ങൾ

(1)1881 (2)ജെ.എച്ച്.ഹട്ടൺ (3)യമുന (4)7933 (5)2344 (6)4270 മീറ്റർ (7) രാഷ്ട്രപതി (8)വാവുവേലി (9)ഓക്സിഡേഷൻ (10)ഹൈഡ്രേഷൻ (11)മാഹി (12)എൻ.സി.ടി ഡൽഹി (13)17 കി.മീ (14)ഐസോതേംസ് (15)മിസോറാം (16)11 (17)ടാപ്പ് (18)ആൻഡമാൻ നിക്കോബാർ (19)ഗീസറുകൾ (20)ഹിമാചൽപ്രദേശ് (21)മഥുര (22)67കി.മീ (23)തപാൽ സ്റ്റാമ്പ് (24)ഒഡിഷ (25)പാലരുവി വെള്ളച്ചാട്ടം (26)കറുത്തമണ്ണ് (27)കറുത്തമണ്ണ്,ചെമ്മണ്ണ് ,ചെങ്കൽ മണ്ണ്(28)ഫിലാറ്റെലി (29)പനാമ കരയിടുക്ക് (30)അറ്റ്ലാന്റിക്,പസഫിക് (31)ഉത്തരായനരേഖ (32)പശ്ചിമവാതം (33)ഉപദ്വീപ് (34)രാജസ്ഥാൻ (35)ഉത്തര പർവതമേഖല (36)അനിമോമീറ്റർ (37)52 സെക്കൻഡ് (38)ഇരുപത്തൊൻപതര ദിവസം (39)ലിത്തോസ്ഫിയർ (40)കോറൽ കടൽ (41)മാസ് (42)ഭംഗർ (43)മിനിക്കോയ് ദ്വീപ് (44)1914 ആഗസ്റ്റ് 15 (45)ശാന്തസമുദ്രം.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.