1. എത്ര ഭൂമികൾ  ചേരുന്ന  വലിപ്പമാണ്  സൂര്യനുള്ളത്?
2. സൂര്യനിൽ  ഏറ്റവും കൂടുതലുള്ള മൂലകമേത്?
3. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ   99.86 ശതമാനവും  സ്ഥിതിചെയ്യുന്നതെവിടെ?
4. സൂര്യനോട്  ഏറ്റവുമടുത്ത്  സ്ഥിതിചെയ്യുന്ന  ഗ്രഹം  ഏത്?
5. സൂര്യനിൽ നിന്നുള്ള  അകലത്തിൽ എത്രാമതാണ്  ഭൂമി?
6. സൗരയൂഥത്തിലെ ഏറ്റവും വലിയ  ഗ്രഹമേത്?
7. സിന്ധുനാഗരികതയിലെ  രണ്ട്  പ്രധാന കേന്ദ്രങ്ങൾ  ഏതൊക്കെയായിരുന്നു?
8. മൊഹൻജൊദാരോ  നിലവിൽ പാകിസ്ഥാനിലെ  ഏത്  പ്രവിശ്യയിലാണ്?
9. ആദ്യമായി കണ്ടുപിടിക്കപ്പെട്ട സിന്ധുനാഗരികതയിലെ കേന്ദ്രം  ഏതാണ്?
10. 1922-ൽ മൊഹൻജൊദാരോ കണ്ടെത്തിയത്  ആര്?
11.  സിന്ധുനാഗരികതയുടെ കാലത്ത്   പരിചിതമല്ലാതിരുന്ന ലോഹം  ഏത്?
12. ഏതു നദിയുടെ തീരത്താണ്  ഹാരപ്പ  സ്ഥിതിചെയ്തിരുന്നത്?
13. 'മരിച്ചവരുടെ കുന്ന്"  എന്നർത്ഥംവരുന്ന പേരുള്ള  സിന്ധുനാഗരിക  പട്ടണമേത്?
14.  നാലുവേദങ്ങൾ ഏതെല്ലാമാണ്?
15. ഋഗ്വേദത്തെ എത്ര  മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു?
16. ഏറ്റവും വലിയ  വേദമേത്?
17.'യുദ്ധമാരംഭിക്കുന്നത്   മനുഷ്യമനസിലാണ്"  എന്നു പറഞ്ഞിട്ടുള്ളത്  ഏതു വേദത്തിലാണ്?
18. വേദങ്ങളുടെ അവസാനഭാഗമായ ഉപനിഷത്തുകൾ എങ്ങനെ അറിയപ്പെടുന്നു?
19.  പുരാണങ്ങൾ എത്ര എണ്ണമാണ്?
20. ആദിപുരാണം  എന്നറിയപ്പെടുന്നത്  ഏതാണ്?
21.  ആദികാവ്യം  എന്നറിയപ്പെടുന്നത് ഏതു കൃതിയാണ്?
22. ജയസംഹിത, ജയസഹസ്രസംഹിത  എന്നീ പേരുകളുള്ള കൃതിയേത്?
23. ലോകത്തിലെ  ഏറ്റവും വലിയ ഇതിഹാസകാവ്യമേത്?
24. മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വമേത്?
25. ശൈവ സന്യാസിമാർ അറിയപ്പെട്ടതെങ്ങനെ?
26. 'ന്യായസൂത്രം" എന്ന  കൃതി രചിച്ചതാര്?
27. ഏറ്റവും പ്രാചീനതത്വചിന്തയായ സംഖ്യാദർശനത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
28.  പൂർവ്വമീമാംസയുടെ ഉപജ്ഞാതാവ്  ആരാണ്?
29. ആരുടെ പ്രശസ്ത കൃതിയാണ്  'ഇൻഡിക്ക"?
30. ആദ്വൈതവേദാന്തത്തിന്റെ  ഏറ്റവും   പ്രധാന  പ്രചാരകൻ ആരായിരുന്നു?
31. പ്രാചീന മഗധസാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട രാജാവ് ആരായിരുന്നു?
32. ബിംബിസാരനെ  തടവിലാക്കിയ പുത്രനാര്?
33. ബി.സി.  321ൽ  മൗര്യസാമ്രാജ്യം സ്ഥാപിച്ചത്  ആര്?
34. കൗടില്യൻ,  വിഷ്ണുഗുപ്തൻ  എന്നീ  പേരുകൾ ആരുടേതാണ്?
35. 'ഇന്ത്യൻ  മാക്യവെല്ലി"  എന്നറിയപ്പെടുന്നത് ആരാണ്?
36.മൗര്യസാമ്രാജ്യത്തിലെ  ഏറ്റവും പ്രശസ്തനായ  ഭരണാധികാരിയാര്?
37. സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ലയേത്?
38. പട്ടികജാതിക്കാർ  ഏറ്റവും കുറവുള്ള  ജില്ലയേത്?
39. സ്ത്രീ -  പുരുഷാനുപാതം  ഏറ്റവും കൂടിയ കേരളത്തിലെ  ജില്ലയേത്?
40. ജനസംഖ്യാ  വളർച്ചാനിരക്ക്  ഏറ്റവും കുറവുള്ള  ജില്ലയേത്?
41. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ഏതാണ്?
42.  ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ലയേത്?
43. കേരളത്തിലെ  ഏറ്റവും  വലിയ  ശുദ്ധജലതടാകമായ  ശാസ്താംകോട്ട കായൽ ഏത്  ജില്ലയിലാണ്?
44. കേരളത്തിലെ  ഏറ്റവും ചെറിയ  സംരക്ഷിതപ്രദേശമായ മംഗളവനം ഏതു ജില്ലയിലാണ്?
45. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ലയേത്?
46. കേരളത്തിലെ  ഏക വൻകിട തുറമുഖം  സ്ഥിതിചെയ്യുന്ന ജില്ലയേത്?
47.ഇന്ത്യയിലെ ആദ്യത്തെ  ടെക്നോപാർക്ക്   സ്ഥാപിക്കപ്പെട്ട  കേരളത്തിലെ ജില്ലയേത്?
48. കേരളത്തിലെ ഏറ്റവും  വലിയ ജലസേചനപദ്ധതിയായ കല്ലട ഏതു ജില്ലയിലാണ്?
49. ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല  ഏതു ജില്ലയിലാണ്?
50. കേരളത്തിലെ  ഏറ്റവും ഉയരമുള്ള  കൊടുമുടിയായ ആനമുടി  ഏതു ജില്ലയിലാണ്?


ഉത്തരങ്ങൾ
(1)  109  (2) ഹൈഡ്രജൻ (3) സൂര്യനിൽ (4) ബുധൻ (5) മൂന്നാമത് (6) വ്യാഴം (7) മൊഹൻജൊദാരോ, ഹാരപ്പ (8) സിന്ധ്   പ്രവിശ്യ  (9)  ഹാരപ്പ (10) ആർ.ഡി. ബാനർജി (11) ഇരുമ്പ്  (12) രവി  നദി (13) മൊഹൻജൊദാരോ (14)   ഋഗ്വേദം, യജുർവേദം, സാമവേദം,  അഥർവ്വവേദം (15) 10 (16) അഥർവ്വവേദം (17) അഥർവ്വവേദം (18)  വേദാന്തം (19) 18 (20) ബ്രഹ്മപുരാണം (21) രാമായണം  (22) മഹാഭാരതം  (23) മഹാഭാരതം (24) ദ്രോണപർവ്വം (25) നായനാർമാർ (26) ഗൗതമൻ (27) കപിലൻ  (28) ജൈമിനി  (29) മെഗസ്തനീസ്  (30) ശങ്കരാചാര്യർ (31) ബിംബിസാരൻ (32) അജാതശത്രു (33) ചന്ദ്രഗുപ്തമൗര്യൻ  (34) ചാണക്യന്റെ (35) ചാണക്യൻ (36) അശോകൻ (37) എറണാകുളം (38) വയനാട്  (39) കണ്ണൂർ (40) പത്തനംതിട്ട  (41) ഇടുക്കി (42) കാസർകോട്  (43) കൊല്ലം (44)  എറണാകുളം (45) ഇടുക്കി (46) എറണാകുളം (കൊച്ചി)  (47) തിരുവനന്തപുരം (48) കൊല്ലം (49) പത്തനംതിട്ട  (50) ഇടുക്കി
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.