1.  ചുടലമുത്തുവും  മകൻ മോഹനനും  ഏത്  സാഹിത്യകൃതിയിലെ  കഥാപാത്രങ്ങളാണ്?
2. 'മണ്ടൻ മുത്തപ്പ"  എന്ന കഥാപാത്രത്തെ  സൃഷ്ടിച്ചതാര്?
3. വയലാർ അവാർഡ്  നേടിയ  'ഉപ്പ്"  എന്ന  കൃതി  എഴുതിയതാര്?
4. വൈക്കം മുഹമ്മദ്  ബഷീറിന്റെ ജനനസ്ഥലം?
5.  'നിത്യയൗവനം"  എന്ന  പേർഷ്യൻ ഭാഷയിൽ അർത്ഥം വരുന്ന വാക്ക്   തൂലികാനാമമാക്കിയതാര്?
6.  ചന്തുമേനോന്റെ 'ഇന്ദുലേഖ"    ഇംഗ്ളീഷിലേക്ക്   തർജമ  ചെയ്തത്   ഏത്  സാഹിത്യകാരി?
7. 'ഉമ്മാച്ചു"  ആരുടെ കൃതിയാണ്?
8.  'മാനുഷി"   എന്ന സംഘടനയുടെ സ്ഥാപകയായ  സാഹിത്യകാരി?
9. 'സുമംഗല" എന്ന തൂലികാനാമത്തിൽ ബാലസാഹിത്യരചന  നടത്തുന്ന സാഹിത്യകാരിയുടെ  യഥാർത്ഥ  നാമം?
10.  കേരള കലാമണ്ഡലം രൂപവത്‌കരിച്ചതാര് ?
11. കാക്കനാടന്റെ  യഥാർത്ഥ നാമം?
12.  'പയ്യൻ കഥകൾ"   ആരുടെ  കൃതി​യാണ്?
13.  ഉറൂബ്  മെമ്മോറിയൽ  ലിറ്റററി  മ്യൂസിയം എവിടെ  സ്ഥിതിചെയ്യുന്നു?
14.  കേരളത്തിലെ  ഏക സ്റ്റോക്ക്   എക്സ്‌ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ?
15. ഹിന്ദുസ്ഥാൻ ന്യൂസ്  പ്രിന്റ്    ഫാക്ടറി സ്ഥിതിചെയ്യുന്ന  സ്ഥലം?
16.   കേരള ഗ്രന്ഥശാലസംഘം സ്ഥാപിച്ച  പി. എൻ.   പണിക്കരുടെ സ്വദേശം?
17.  ഇന്ത്യയിലെ  ആദ്യത്തെ ചുമർ ചിത്ര  നഗരി?
18. കൊച്ചിയിൽ   പ്രചാരത്തിലുണ്ടായിരുന്ന  ഏറ്റവും   പഴയ നാണയം?
19. കൊച്ചി ശാസ്ത്രസാങ്കേതിക  യൂണിവേഴ്സിറ്റിയുടെ  വൈസ്  ചാൻസലർ   സ്ഥാനത്തെത്തിയ  ആദ്യവനിത?
20. കേരളത്തിൽ ഏറ്റവും  കൂടുതൽ കുടിൽ   വ്യവസായങ്ങളുള്ള ജില്ല?
21. കൊച്ചി നഗരത്തിന്റെ  ഹൃദയഭാഗത്ത്    സ്ഥിതിചെയ്യുന്ന   പക്ഷിസങ്കേതം?
22.  തട്ടെക്കാട്    പക്ഷിസങ്കേതത്തിന്റെ  പ്രത്യേകത  ആദ്യമായി ചൂണ്ടിക്കാട്ടിയ  വ്യക്തി?
23.  കേരളത്തിലെ  ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ  ആസ്ഥാനം?
24.   1341ലെ പെരിയാറിലെ  വെള്ളപ്പൊക്കത്തോടെ  പ്രാധാന്യം നഷ്ടപ്പെട്ട  തുറമുഖം?
25.  കൊടുങ്ങല്ലൂരിന്റെ പഴയ  പേരുകൾ എന്തെല്ലാം?
26. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത  വില്ലേജ്?
27. തൃശൂർ ജില്ലയിലെ  പ്രധാന  ക്ഷേത്രങ്ങൾ  ഏതെല്ലാം?
28. ഏത്  മലയാള മാസത്തിലാണ്   തൃശൂർ പൂരം  നടക്കുന്നത്?
29. കേരളത്തിലെ  ഏറ്റവും വലിയ  അണക്കെട്ട്?
30.  ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?
31. ആനമുടി സ്ഥിതിചെയ്യുന്ന  പഞ്ചായത്ത്?
32.  സ്ത്രീ പുരുഷ  അനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ  ജില്ല?
33. 'മുനിയറകളുടെ നാട്",  'ചന്ദനമരങ്ങളുടെ   നാട്"  എന്നെല്ലാം അറിയപ്പെടുന്ന  സ്ഥലം?
34.  ഇന്ത്യയിലെ  ഏറ്റവും വലിയ ഏലത്തോട്ടമായ വണ്ടൻമേട്  സ്ഥിതിചെയ്യുന്ന  ജില്ല?
35. കാറ്റിൽ നിന്ന്  വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന  ഇടുക്കിയിലെ  പ്രദേശം?
36.  സ്വന്തമായി വൈദ്യുതി  ഉത്‌പാദിപ്പിച്ച്  വിതരണം  ചെയ്ത  സംസ്ഥാനത്തെ  ആദ്യ  ഗ്രാമപഞ്ചായത്ത്?
37. സംഘകാലത്ത്    'പൊറൈനാട്" എന്നറിയപ്പെട്ട ജില്ല?
38. ഇടുക്കി  അണക്കെട്ടിന്റെ  നിർമ്മാണവുമായി സഹകരിച്ച  വിദേശരാജ്യം?
39. ഇന്ത്യയിലെ  ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല?
40. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി    ഏത്?
41.  ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം നിൽക്കുന്ന വന്യജീവി  സങ്കേതം?
42. ഇന്ത്യയിലെ ആദ്യ കംപ്യൂട്ടർവത്‌കൃത  താലൂക്കാഫീസ്?
43.  പാലക്കാട്  ജില്ലയിലെ അനുഷ്ഠാന  കല  ഏത്?
44. ഇന്ത്യയിലെ  ഏക ഗവൺമെന്റ്  ആയുർവേദ   മാനസികാരോഗാശുപത്രി?
45. കേരള ഗ്രാമീൺ ബാങ്കിന്റെ   ആസ്ഥാനം?
46.  ദേശീയ  നേതാക്കളുടെ  ഓർമ്മയ്ക്കായി   വൃക്ഷത്തോട്ടമുള്ള സ്ഥലം?
47. കേരളത്തിലെ മഴ നിഴൽ  പ്രദേശം?
48. കേരളത്തിന്റെ  വടക്കെ അറ്റത്തുള്ള നിയമസഭാ  മണ്ഡലം?
49. ഏഷ്യയിലെ ആദ്യത്തെ  ബട്ടർഫ്ളൈ  സഫാരി  പാർക്ക്?
50.  കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
ഉത്തരങ്ങൾ

(1) തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകൻ" (2)  വൈക്കം  മുഹമ്മദ് ബഷീർ (3) ഒ. എൻ.വി  (4) തലയോലപ്പറമ്പ്, വൈക്കം (5)  പി.സി. കുട്ടിക്കൃഷ്ണൻ  (6) ഡോ. ആർ.  ലീലാദേവി  (7) ഉറൂബ്  (8) സാറാ ജോസഫ്  (9) ലീലാ നമ്പൂതിരിപ്പാട്   (10) വള്ളത്തോൾ  നാരായണമേനോൻ  (11) ജോർജ്  വർഗീസ്  (12) വി.കെ.എൻ (13) കിളിയനാട്   സ്കൂൾ (കോഴിക്കോട്)  (14)  കൊച്ചി  (15) വെള്ളൂർ (കോട്ടയം)  (16) ചങ്ങനാശേരി (കോട്ടയം) 17.  കോട്ടയം (18)  കാലിയമേനി  (19) ഡോ. ജെ. ലത (20) ആലപ്പുഴ  (21) മംഗളവനം (22) ഡോ. സാലിം അലി  (23) തൃശൂർ (24) കൊടുങ്ങല്ലൂർ (25) മുസ്‌രിസ്,  അശ്മകം  (26) വരവൂർ (തൃശൂർ) (27) ഭാരതക്ഷേത്രമായ കൂടൽമാണിക്യം,  തൃപ്രയാർ  ശ്രീരാമക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം. (28). മേടമാസം  (29) മലമ്പുഴ  (30) തേൻമാരിക്കുത്ത്,  തൊമ്മൻ കുത്ത്, ചീയമ്പം  (31) മൂന്നാർ (32) ഇടുക്കി (33) മറയൂർ (34) ഇടുക്കി (35) രാമയ്ക്കൽ മേട്  (36) മാങ്കുളം (37) പാലക്കാട് (38) കാനഡ (39)  പാലക്കാട്  (40) ശിരുവാണിപ്പുഴ  (41)  പറമ്പിക്കുളം  (പാലക്കാട്) (42) ഒറ്റപ്പാലം  (43) കണ്വാർകളി  (44) കോട്ടയ്ക്കൽ (45)  മലപ്പുറം (46) പെരുവണ്ണാമൂഴി  (കോഴിക്കോട്),  47. ചിന്നാർ (ഇടുക്കി)  (48)  മഞ്ചേശ്വരം (കാസർകോട്) (49) തെന്മല (കൊല്ലം) (50)  നാഫ്ത

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.