1. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി അളക്കുന്നത് ഏത് യൂണിറ്റിലാണ്?
2. ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണകാലാവധി എത്ര?
3. പ്രതിധ്വനി ഉണ്ടാകാൻ കാരണം എന്ത്?
4. ഇലക്ട്രിക് ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകമേത്?
5. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന നക്ഷത്രമേത്?
6. കല്പനാചൗള കൊല്ലപ്പെട്ടത് ഏത് ബഹിരാകാശ വാഹനം തകർന്നാണ്?
7. ഫിസിക്സിലും കെമിസ്ട്രിയിലും നൊബേൽ സമ്മാനം ലഭിച്ച ആദ്യ വനിത?
8. ക്ലോക്കുകളെയും കാലത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
9. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തമാവിഷ്ക്കരിച്ചത്?
10. വൈദ്യുത വിശ്ലേഷണം നടക്കുമ്പോൾ വൈദ്യുതോർജ്ജം എന്തായി മാറുന്നു?
11. വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
12. ഇന്ത്യയിലെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലമേത്?
13. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകമേത്?
14. ലോകത്തിൽ ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിച്ച രാജ്യം?
15. പ്രകാശത്തിന് ഏറ്റവും കൂടുതൽ പ്രവേഗം ഉളളത് ഏത് മാധ്യമത്തിൽ?
16. ശബ്ദം ഉണ്ടാകുന്നതിന് കാരണം എന്ത്?
17. ഭൂമിയിൽ ഊർജ്ജത്തിന്റെ പ്രധാന സ്രോതസ്സ് എന്ത്?
18. ആവിയന്ത്രം പ്രവർത്തിക്കുന്നതിന് നേർവിപരീതമായി പ്രവർത്തിക്കുന്ന ഉപകരണം?
19. ശബ്ദത്തെക്കുറിച്ചുള്ള പഠനം?
20. മരീചികയ്ക്ക് കാരണമായ പ്രതിഭാസമേത്?
21. ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം?
22. കണ്ണിന് ഏറ്റവും സുഖകരമായ നിറമേത്?
23. ബാരോമീറ്ററിന്റെ രസവിതാനം പെട്ടെന്ന് താഴ്ന്നാൽ അത് എന്തിനെ സൂചിപ്പിക്കുന്നു?
24. താപോർജ്ജം പരമാവധി പുറന്തള്ളപ്പെടുന്ന പ്രക്രിയ ഏത്?
25. ഇന്ത്യയിലെആദ്യത്തെ ആനിമേഷൻ പാർക്ക്?
26. കേരളത്തിലെ ആദ്യ ശിശുസൗഹൃദപഞ്ചായത്ത് ഏത്?
27. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചന പദ്ധതി ഏത്?
28. കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി സ്ഥാപിതമായതെവിടെ?
29. സമ്പൂർണ ആധാർ രജിസ്ട്രേഷൻ നടത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
30. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല?
31. ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല ഏത്?
32. കളിമൺ വ്യവസായത്തിനു പേരുകേട്ട കുണ്ടറ സ്ഥിതിചെയ്യുന്ന ജില്ല?
33. ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച വിദേശ രാജ്യം?
34. മരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?
35. കേരളത്തിലെ പ്രധാന താറാവു വളർത്തുകേന്ദ്രം?
36. മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല?
37. ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനം?
38. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
39. കേരളത്തിൽ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിതമായത്?
40. ഗവി മ്യൂസിയം ഏത് ജില്ലയിലാണ്?
41. പുന്നപ്ര - വയലാർ സമരവുമായി ബന്ധപ്പെട്ട പ്രസിദ്ധ മുദ്രാവാക്യം?
42. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?
43. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുള്ള ജില്ല?
44. കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായത്?
45. പത്തനംതിട്ട ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനം?
46. ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ല?
47. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
48. ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം?
49. കായംകുളം താപവൈദ്യുത നിലയത്തിന്റെ പുതിയ പേര്?
50. കേരളാ കയർ ബോർഡിന്റെ ആസ്ഥാനം? 

ഉത്തരങ്ങൾ

(1)കിലോവാട്ട് ഹവർ (2)24 മണിക്കൂർ (3)ശബ്ദത്തിന്റെ പ്രതിഫലനം (4)ആർഗൺ (5)പ്രോക്സിമ സെന്റാറി(6)കൊളംബിയ (7)മാ‌ഡം ക്യൂറി (8)ഹോറോളജി (9)ക്രിസ്റ്റ്യൻ ഹൈജൻസ് (10)രാസോർജ്ജം (11)സംവഹനം (12)ശ്രീഹരിക്കോട്ട (13)രസം (മെർക്കുറി)(14)റഷ്യ (15)ശൂന്യതയിൽ (16)ഭൗതിക വസ്തുക്കളുടെ കമ്പനം (17)സൂര്യൻ (18)റെഫ്രിജറേറ്റർ (19)അക്വസ്റ്റിക്സ് (20)അപവർത്തനം (21)ടങ്സ്റ്റൺ (22)മഞ്ഞ (23)ശക്തമായ കാറ്റും മഴയും ഉണ്ടാക്കും (24)വികിരണം (25)കിൻഫ്രആനിമേഷൻ പാർക്ക്, തിരുവനന്തപുരം (26)വെങ്ങാനൂർ (27)കല്ലട (28)തിരുവനന്തപുരം (29)അമ്പലവയൽ (30)കണ്ണൂർ (31)ഇടുക്കി (32)കൊല്ലം (33)ഫ്രാൻസ് (34)പത്തനംതിട്ട (35)നിരണം (36)പത്തനം തിട്ട (37)അമ്പലപ്പുഴ (38)പത്തനംതിട്ട (39)ആലപ്പുഴ (40)പത്തനംതിട്ട (41)അമേരിക്കൻ മോഡൽ അറബിക്കടലിൽ (42)മണ്ണടി, പത്തനംതിട്ട (43)പത്തനംതിട്ട (44)കൊട്ടാരക്കര (45)ആറന്മുള (46)കണ്ണൂർ (47)കോട്ടയം (48)1925 (49)രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്ലാന്റ് (50)ആലപ്പുഴ
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.