1. ചന്ദ്രനിൽ നിന്നുമുള്ള പലായന പ്രവേഗം എത്ര?
2. പരീക്ഷണശാലയിൽ അമിനോ ആസിഡ് ആദ്യമായി സംശ്ലേഷിപ്പിച്ചത് ആരാണ്?
3. തവളയുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
4. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ കപ്പലേത്?
5. ഒരു ഗ്രാം കൊഴുപ്പിന് ഉല്പാദിപ്പിക്കാൻ കഴിയുന്ന താപത്തിന്റെ അളവെത്ര?
6. അമ്ള മഴയ്ക്ക് കാരണമാകുന്ന പ്രധാന രാസവസ്തുക്കളുടെ പേരെഴുതുക?
7. ഭോപാൽ ദുരന്തത്തിന് കാരണമായ വിഷവാതകം, ഈ ദുരന്തം നടന്ന വർഷം?
8. ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
9. ശരീരത്തിലെ ആന്തരികാവയവങ്ങളെപറ്റിയുള്ള പഠനം?
10. ത്വക്കിനെക്കുറിച്ചും ത്വക്കിനുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുമുള്ള പഠനം?
11. പല്ലുകളെകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
12. എന്തിനെക്കുറിച്ചുള്ള പഠനമാണ് ടോക്സിക്കോളജി?
13. ഒരു മുറിയിൽ എതിർ ദിശകളിലായിവച്ചിട്ടുള്ള സമതല കണ്ണാടികളുടെ മധ്യത്ത് നിൽക്കുന്ന ഒരാളുടെ പ്രതിബിംബങ്ങളുടെ എണ്ണമെത്രയായിരിക്കും?
14. ശൂന്യതയിൽ ശബ്ദത്തിന്റെ വേഗത സെക്കന്റിൽ എത്ര കി.മീ ആണ്?
15. കോൺകേവ് ദർപ്പണം ഷേവിംഗ് ഗ്ലാസായി ഉപയോഗിക്കുന്നു കാരണമെന്ത്?
16. രണ്ടു ദർപ്പണങ്ങൾക്കിടയിലുള്ള കോണിന്റെ വലിപ്പം കുറയുന്തോറും പ്രതിബിംബങ്ങളുടെ എണ്ണം?
17. നെൽ വയലുകളിൽ രണ്ടു കൃഷികൾക്കിടയ്ക്ക് പയർ വർഗ്ഗങ്ങൾ നടുന്നതിന്റെ ശാസ്ത്രമെന്ത്?
18. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളിയേത്?
19. ലോഹങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?
20. ഒരു ദ്രാവകം തിളച്ചുണ്ടാകുന്ന ബാഷ്പം സാന്ദ്രീകരിച്ച് ശേഖരിക്കുന്ന രീതി?
21. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയതാര്?
22. ഒരു മൂലകത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോകളുടെയോ, ഇലക്ട്രോണുകളുടെയോ എണ്ണമാണ്?
23. എന്താണ് സൂപ്പർ ബഗ്ഗുകൾ?
24. റെയിൽവേകോച്ചുകൾ, കപ്പൽ മുതലായവയുണ്ടാക്കാനുപയോഗിക്കുന്ന തടിയേത്?
25. ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന രാജ്യമേത്?
26. ധവളവിപ്ലവത്തിന്റെ പിതാവ്ഏത് സംസ്ഥാനത്താണ് ജനിച്ചത്?
27. പ്രെസ്ബയോപ്പിയ അഥവാ വെള്ളെഴുത്ത് എന്ന രോഗം പരിഹരിക്കാനുപയോഗിക്കുന്ന ലെൻസേത്?
28. കറിയുപ്പിന്റെ രാസവാക്യം എഴുതുക?
29. ന്യൂട്രോൺ ബോംബ് നിർമ്മിച്ചതാര്?
30. ഭൂവൽക്കത്തിൽ കാണപ്പെടുന്ന മൂലകങ്ങളിൽ രണ്ടാംസ്ഥാനം ഏതിനാണ്?
31. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
32. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
33. ആധുനിക ആവർത്തന നിയമത്തിന്റെ ഉപജ്ഞാതാവ്?
34. പൊട്ടാസ്യം പെർമാംഗനേറ്റും ഗാഢ ഹൈഡ്രോക്ലോറിക്കാസിഡും ചേരുമ്പോഴുണ്ടാകുന്ന പച്ച കലർന്ന മഞ്ഞ നിറമുള്ള വാതകമേത്?
35. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം?
36. 2011 ൽ വയലാർ അവാർഡ് നേടിയ കൃതിയേത്?
37. നിഴലുറങ്ങുന്ന വഴികൾ ആരുടെ കൃതിയാണ്?
38. 2011ൽ ഫാൽക്കേ അവാർഡ് നേടിയതാരാണ്?
39. എനിക്ക് മരണമില്ല, സർഗ്ഗസംഗീതം ഇവ ആരുടെ കൃതികളാണ്?
40. പ്രായാധിക്യത്തനനുസരിച്ച് നികടബിന്ദു പിന്നിലോട്ട് നീങ്ങുന്നതിനെ എന്തു പറയും?
41. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരാണ്?
42. വികിരണ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര്?
43. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന്റെ സംവിധായകനാര്?
44. വെട്രിമാരൻ 2011 ൽ ദേശീയ തലത്തിൽ കരസ്ഥമാക്കിയ അവാർഡ് ഏതാണ്?
45. കുമാരസംഭവം എന്ന ചിത്രത്തിന്റെ സംവിധായകൻ ആരാണ്? 

ഉത്തരങ്ങൾ
(1)2.37km/s (2)സ്റ്റാൻലി മില്ലർ (3)3 (4)വിക്ടോറിയ (5)9 കലോറി (6)സൾഫർ ഡയോക്സൈഡ്/കാർബൺ മോണോക്സൈഡ്/നൈട്രജൻ ഓക്സൈഡുകൾ/ലെഡ് (7)മീഥൈൽ ഐസോസൈറ്റേറ്റ് (8)ഹ്യൂഗോ ഡീവ്രിസ് (9)അനാട്ടമി (10)ഡെർമറ്റോളജി (11)ഓഡന്റോളജി (12)വിഷപദാർത്ഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ (13)അനന്തമായിരിക്കും (14)ശൂന്യതയിൽകൂടി ശബ്ദം സഞ്ചരിക്കില്ല (15)മുഖം ഫോക്കസിനും കോൺകേവ് ദർപ്പണത്തിനുമിടയിലായതിനാൽ വലുതും നിവർന്നതുമായ പ്രതിബിംബം ഉണ്ടാകുന്നു. ഈ പ്രത്യേക ഗുണം കാരണം ദർപ്പണം ഷേവിംഗ് ഗ്ലാസായി ഉപയോഗിക്കുന്നു. (16)കൂടുന്നു (17)റൈസോബിയം പോലുള്ള ചില ബാക്ടീരിയകൾ പയറുവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ മൂലാർബുദങ്ങളിൽ ജീവിക്കുകയും നൈട്രജനെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. പയർ വർഗ്ഗങ്ങൾ നടുന്നതിലൂടെ നൈട്രജൻ സംയുക്തങ്ങൾ വഴി മണ്ണം ഫലഭൂയിഷ്ടമാകുന്നു (18)സ്ട്രാറ്റോസ്ഫിയർ (19)മെറ്റലർജി (20)സ്വേദനം (21)റൂഥർഫോർഡ് (22)അറ്റോമിക നമ്പർ (23)പ്രകൃതിദത്തമായ എണ്ണ ആഹാരമായി സ്വീകരിക്കുന്ന ബാക്ടീരിയകൾ ഇവയെ പരിസര ശുചീകരണത്തിന് ഉപയോഗിക്കുന്നു (24)തേക്ക് (25)ഇന്ത്യ (26)കേരളം (27)സംവ്രജന ലെൻസ് (28)NaCI (29)സാമുവൽ കോഹൻ (30)സിലിക്കൺ (31)ഓക്സിജൻ (32)ഹൈഡ്രജൻ (33)ഹെൻറി മോസ് ലി (34)ക്ലോറിൻ (35)കാൽസ്യം ഹൈഡ്രോക്സൈഡ് (36)ജീവിതത്തിന്റെ പുസ്തകം (കെ.പി. രാമനുണ്ണി) (37)പി. വത്സല (38)സൗമിത്ര ചാറ്റർജി (39)വയലാർ രാമവർമ്മ (40)പ്രസ് ബയോപ്പിയ/വെള്ളെഴുത്ത് (41)ക്രിസ്റ്റ്യൻ ഹൈജൻസ് (42)മാക്സ് പ്ലാങ്ക് (43)സലിം അഹമ്മദ് (44)ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് (45)പി. സുബ്രഹ്മണ്യം.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.