1.  പ്രകാശത്തിന്റെ  തരംഗസിദ്ധാന്തം  ആവിഷ്കരിച്ചതാര്?
2.  റേഡിയോ ആക്ടിവിറ്റി  നിർണയിക്കുന്നതിനുള്ള  ഉപകരണം?
3.  ട്രാൻസിസ്റ്ററിൽ   ഉപയോഗിക്കുന്ന ഒരു സെമി കണ്ടക്ടറിന്റെ  പേര്?
4. ആവി എഞ്ചിനിൽ  താപോർജ്ജം ........... ആയി മാറുന്നു
5. ഭൂമിയുടെ  ഏറ്റവും  തെക്കേയറ്റത്തെ തലസ്ഥാന നഗരം
6. ആൽപ്സ്   പർവതനിരകൾ   ഏത്  ഭൂഖണ്ഡത്തിൽ  സ്ഥിതിചെയ്യുന്നു?
7. വാഴ്സ   ഏത്  രാഷ്ട്രത്തിന്റെ  തലസ്ഥാനമാണ്?
8.  ഫുണാഫട്ടി   ഏത്  രാഷ്ട്രത്തിന്റെ  തലസ്ഥാനമാണ്?
9. എന്താണ്  കത്തീഡ്രൽ  ഒഫ്   അസ്ട്രോണമി?
10. ഡോ. നോർമൻ ബോർലോഗ്    ഏത്  രാഷ്ട്രക്കാരനായിരുന്നു?
11. ക്യൂബയിൽ  ഫിഡൽ കാസ്ട്രോ ഭരണം  പിടിച്ചെടുത്ത വർഷം?
12. ആങ്‌സാൻ  സൂചിക്ക്    നോബൽ  സമ്മാനം ലഭിച്ച  വർഷം?
13. 2011- ൽ ബുക്കർ  സമ്മാനത്തിനർഹനായ സാഹിത്യകാരൻ?
14. റോബർട്ട്   മുഗാബെ   ഏത്  രാഷ്ട്രത്തിന്റെ  പ്രസിഡന്റ്  ആണ്?
15. 83-ാമത്   ഓസ്കാർ  അവാർഡുകളിൽ ഏറ്റവും നല്ല  ചിത്രമേതാണ്?
16. ബെസ്റ്റ്  ഒഫ്  ബുക്കർ അവാർഡ്   നേടിയ ഇംഗ്ളീഷ്  എഴുത്തുകാരൻ?
17.  ലോകത്തിലെ   ഏറ്റവും വേഗതയേറിയ  ഓട്ടക്കാരനാരാണ്?
18.  ഇന്ത്യ  തദ്ദേശീയമായി  വികസിപ്പിച്ചെടുത്ത  ആദ്യ അന്തർവാഹിനി?
19. മുൻ  ഉപപ്രധാനമന്ത്രി ജഗജീവൻറാമിന്റെ സമാധിസ്ഥലം  ഏത്  പേരിലാണ് അറിയപ്പെടുന്നത്?
20. ഇന്ത്യയുടെ ആദ്യ വനിതാ  വിദേശകാര്യ സെക്രട്ടറി ആരാണ്?
21. കേരള  ഹൈക്കോടതിയിലെ ആദ്യ ചീഫ്  ജസ്റ്റിസ്?
22. രഹസ്യന്വേഷണ  ഏജൻസിയായ  റോ  രൂപീകരിച്ച  ഇന്ത്യൻ  പ്രധാനമന്ത്രിയാര്?
23. ഇന്ത്യയുടെ  ആദ്യത്തെ   വിജ്ഞാനാധിഷ്ഠിത നഗരമേത്?
24. ഇതുവരെ  എത്രപേർക്കാണ്   ഭാരതരത്ന  നൽകി  ആദരിച്ചത്?
25.  ബദൽ നോബൽ  സമ്മാനം   എന്നറിയപ്പെടുന്ന അവാർഡ്  നൽകുന്നത്   ഏത്  നഗരത്തിൽ  വച്ചാണ്?
26.  നാളികേര  ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള  സംസ്ഥാനം?
27.  ഏറ്റവും  മികച്ച  നവാഗത സംവിധായകന്   ഭാരത   സർക്കാർ  നൽകുന്ന  അവാർഡിന്റെ  പേരെന്ത്?
28. പി.കെ. കാളൻ  ഏത് ആദിവാസി കലാരൂപത്തിന്റെ കുലപതിയായിരുന്നു?
29. ഹിന്ദുസ്ഥാൻ  എയ്‌റോനോട്ടിക്സിന്റെ  ആസ്ഥാനം എവിടെയാണ്?
30. 2010-ലെ കോമൺവെൽത്ത്  ഗയിംസ്  നടന്ന രാഷ്ട്രം?
31. ഇന്ത്യയിലെ ഇപ്പോഴത്തെ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ആരാണ്?
32. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആരാണ്?
33. 2009-ൽ ഐല ചുഴലിക്കാറ്റ്  നാശനഷ്ടം വിതച്ച ഇന്ത്യൻ സംസ്ഥാനമേത്?
34. ഗാനരചനയ്ക്ക്   2008-ലെ ഓസ്കാർ അവാർഡ്  കരസ്ഥമാക്കിയത് ആരാണ്?
35. ഇന്ത്യയുടെ അറ്റോർണി ജനറൽ  ഇപ്പോൾ ആരാണ്?
36.ബാഗ്ലിഘർ ജലവൈദ്യുത  പദ്ധതി   ഏത്  നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്?
37. പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ  കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ  കണികാ  പരീക്ഷണം  നടക്കുന്ന  നഗരമേത്?
38.  കേരളത്തിലെ ആദ്യ മെഴുക്  മ്യൂസിയം സ്ഥിതിചെയ്യുന്നത്   എവിടെയാണ്?
39. ദക്ഷിണേന്ത്യയിൽ  ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനം?
40. അമേരിക്കൻ  കോൺഗ്രസിന്റെ ആദ്യ വനിതാ സ്പീക്കർ?
41.  2010ലെ  കോമൺവെൽത്ത്   ഗെയിംസ്   നടന്ന രാജ്യമേത്?
42. ഏത്  നഗരത്തിലെ തെരുവിന്റെ കഥയാണ്   സ്ളം  ഡോഗ്  മില്ല്യനയർ  എന്ന  സിനിമയ്ക്ക്  ആധാരമായിട്ടുള്ളത്?
43. 2009-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം  ലഭിച്ച അമേരിക്കൻ  പ്രസിഡന്റ്?
44. രണ്ട്  വ്യത്യസ്ത വിഷയങ്ങളിൽ  നോബൽ   സമ്മാനം നേടിയ  വ്യക്തികൾ ആരെല്ലാം?
45. സാഹിത്യത്തിന്  ആദ്യമായി നോബൽ സമ്മാനം നേടിയ വ്യക്തിയാര്?
ഉത്തരങ്ങൾ
(1) ക്രിസ്ത്യൻ ഹൈജൻസ്  (2) ഗീഗർകൗണ്ടർ  (3) ജെർമേനിയം  & സിലിക്കൺ (4) യാന്ത്രികോർജം (5) വെല്ലിംഗ്‌ടൺ (6) യൂറോപ്പ്  (7) പോളണ്ട്  (8) തുവാളു (9) ഭൂമിയിലെ  ഏറ്റവും വലിയദൂരദർശിനി, ഗ്രേറ്റ് കാനറി  ടെലിസ്കോപ്പ് (10) അമേരിക്ക (11) 1959  (ക്യൂബൻ വിപ്ളവം) (12)  1991  (13) ജൂലിയൻ  ബാർനസ്  (14) സിംബാബ്‌വെ (15) ദി ആർട്ടിസ്റ്റ്   (16) സൽമാൻ റുഷ്ദി (17) ഉസൈൻ ബോൾട്ട്  (18) ഐ.എൻ.എസ്   ശക്തി  (19) സമതാസ്ഥൽ (20) ചോക്കിലാ അയ്യർ  (21) ജസ്റ്റിസ്  കെ.ടി. കോശി (22) ഇന്ദിരാഗാന്ധി  (23) കൊച്ചി  (24) രാജഗോപാലാചാരി മുതൽ  ഭീംസെൻ ജോഷി വരെ  (25)സ്റ്റോക്ക്  ഹോം  (26) കേരളം  (27) ഇന്ദിരാഗാന്ധി  അവാർഡ്  (28) ഗദ്ദിക  (29) ബാംഗ്ളൂർ  (30) ഇന്ത്യ (31) ഗുലാം നബി ആസാദ്   (32) ഡോ. മൻമോഹൻസിംഗ്   (33) പശ്ചിമബംഗാൾ (34) ഗുൽസാർ (35) ഗുലാം ഇ. വഹാൻവതി (36) ചിനാബ്  (ജമ്മു & കാശ്മീർ)  (37) ജനീവ (38) തേക്കടി (39) കർണ്ണാടകം (40) നാൻസി പെലോസി (41) ഇന്ത്യ  (42) മുംബൈ (43) ബറാക്ക് ഒബാമ  (44) മാഡം ക്യൂറി  & ലിനസ്  പോളിങ്  (45) സള്ളി പ്രൂഥോം (ഫ്രാൻസ്).

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.