1. ആരാണ്  അസറ്റയിൽ സാലിസിലിക്  ആസിഡ്  കണ്ടുപിടിച്ചത്?
2. പേവിഷത്തിനെതിരെയുള്ള വാക്സിൻ പ്രയോഗം കണ്ടുപിടിച്ച വർഷമേത്?
3. ഇന്ത്യയിലെ ആദ്യത്തെ  നാഷണൽ പാർക്ക്   ഏത്  സംസ്ഥാനത്താണ്?
4.മഹാരാഷ്ട്രിയിലെ   പിംപ്രി എന്തിന്റെ ഉത്പാദനത്തിൽ  പ്രസിദ്ധമാണ്?
5.  ഇന്ത്യയിലെ  ഏറ്റവും വലിയ തുറമുഖമേതാണ്?
6. ഇന്ത്യ ഭരിച്ച ആദ്യ ബ്രിട്ടീഷ്  ഭരണാധികാരി?
7. ആദ്യ ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ നടന്ന  വർഷമേത്?
8. ജീവകം  ഡിയുടെ ശാസ്ത്രീയ നാമമെന്താണ്?
9. മഥുര  ഏത്  നദിക്കരയിലാണ്?
10. വൃന്ദാവൻ ഗാർഡൻസ്  ഏത്  നദിയുടെ തീരത്താണ്?
11. ഇന്ത്യയിൽ സുപ്രീംകോടതി രൂപീകൃതമായ വർഷം?
12. ഇന്ത്യയിൽ  ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയേത്?
13. ടോക്കൺ കറൻസി  സമ്പ്രദായം ഇന്ത്യയിൽ ആദ്യമായി ഏർപ്പെടുത്തിയ ഭരണാധികാരി?
14. ഒരിന്ത്യൻ സംസ്ഥാനത്ത്  മുഖ്യമന്ത്രിയായ ആദ്യ വനിത?
15. ഇന്ത്യാക്കാരനായ ആദ്യ നാവികസേനാ മേധാവി?
16. ഇന്ത്യയിലെ  ഏറ്റവും വലിയ ഗുഹകൾ  എവിടെ സ്ഥിതിചെയ്യുന്നു?
17. ഗാന്ധിജി  കൊല്ലപ്പെട്ട  ഡൽഹിയിലെ സ്ഥലമേത്?
18.  ഭൂമദ്ധ്യരേഖയോട്  ഏറ്റവും അടുത്ത ഇന്ത്യൻ സംസ്ഥാനം?
19. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം?
20. മംഗോളിയ  ഏത് ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നു?
21. ഏറ്റവും കൂടുതൽ  പാൽ  ഉത്‌പാദിപ്പിക്കുന്ന രാഷ്ട്രം?
22. സിന്ധുനദീതട സംസ്കാരത്തിലെ  മെട്രോപൊളിറ്റൻ നഗരം  ഏതായിരുന്നു?
23. അശോകന്റെ ഭരണകാലഘട്ടം?
24. ചന്ദ്രഗുപ്ത  വിക്രമാദിത്യന്റെ ഭരണകാലഘട്ടം?
25. ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ്?
26.ഇന്ത്യൻ  തപാൽ സമ്പ്രദായത്തിന്റെ ജനയിതാവ്  എന്നറിയപ്പെടുന്നതാര് ?
27. 1608-ൽ ദൂരദർശിനി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
28.വികിരണ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
29. പക്ഷികളുടെ ഹൃദയത്തിന്   എത്ര അറകളുണ്ട്?
30. വൃക്കയിൽ കല്ലുണ്ടാകാനുള്ള ഒരു കാരണം ഏത്   ഹോർമോണിന്റെ അമിതോത്‌പാദനമാണ്?
31. പാലേരിമാണിക്യം ആര്   സംവിധാനം ചെയ്ത ചിത്രമാണ്?
32. വിലാപങ്ങൾപ്പുറം  എന്ന  ചിത്രം സംവിധാനം  ചെയ്തതാരാണ്?
33. റിക്ഷാക്കാരൻ  എന്ന  തമിഴ്  ചിത്രത്തിലെ അഭിനയത്തിന്   ഭരത്  അവാർഡ്   ലഭിച്ച നടൻ ആരാണ്?
34. ലോകത്തിലാദ്യമായി അച്ചടിക്കപ്പെട്ട  ഗ്രന്ഥമേത്?
35. ഋഗ്വേദം  ആദ്യമായി ഇംഗ്ളീഷിലേക്ക്   പരിഭാഷപ്പെടുത്തിയത്  ആരാണ്?
36. വെള്ളെഴുത്ത്      പരിഹരിക്കാനുപയോഗിക്കുന്ന  ലെൻസേത്?
37.  ന്യൂട്രോൺ ബോംബ്  നിർമ്മിച്ചതാര്?
38.  ഏറ്റവും ഭാരം കുറഞ്ഞ  മൂലകമേത്?
39.  അന്തരീക്ഷത്തിൽ  ഏറ്റവും കൂടുതലുള്ള മൂലകം?
40. വാട്ടർ ഗ്ളാസിന്റെ രാസനാമം?
41. ഭാരതി  തമ്പുരാട്ടി (വയലാറിന്റെ സഹധർമ്മിണി) രചിച്ച ആത്മകഥ   ഏത്  പേരിലാണ്  അറിയപ്പെടുന്നത്?
42.  നിഴലുറങ്ങുന്ന  വഴികൾ ആരുടെ കൃതിയാണ്?
43. ഫാൽക്കേ  അവാർഡ്  ആദ്യമായി നേടിയതാര്?
44. ചന്ദ്രനിൽ നിന്നുള്ള  പ്രകാശകിരണം ഭൂമിയിലെത്താൻ  എടുക്കുന്ന   സമയമെത്രയാണ്?
45. ഷേവിങ്ങ്  ഗ്ളാസായി ഉപയോഗിക്കുന്ന ദർപ്പണം?
ഉത്തരങ്ങൾ(1) ഫെലിക്സ്   ഹോഫ്‌മാൻ /   ട്രസ്സർ (2) 1885 (3) ഉത്തരാഖണ്ഡ്  (കോർബറ്റ് നാഷണൽ പാർക്ക്)  (4) ആന്റിബയോട്ടിക്സ്  (5) മുംബൈ (6) റോബർട്ട്  ക്ളൈവ്  (7)  1967  (8) കാൽസിഫെറോൾ (9) യമുന (10) കാവേരി (11) 1950 (12) ഹിന്ദി  (13) മുഹമ്മദ്  ബിൻ തുഗ്ളക്ക്  (14) സുചേതാ കൃപാലിനി  (15) വൈസ്  അഡ്മിറൽ ആർ.ഡി.  ഖത്താരി  (16)അമർനാഥ് (17) ബിർള ഹൗസ്  (18)  തമിഴ്നാട്  (19) 1954-ൽ (20)  ഏഷ്യ  (21) ഇന്ത്യ  (22) ലോത്തൽ  (23) ബി.സി  -  273 -  232  (24) എഡി.   375 - 414  (25) പൃഥ്വിരാജ്   ചൗഹാൻ  (26) ഷെർഷാ  (27) ഹാൻസ്  ലിപ്പർഷേ  (28) മാക്സ്  പ്ളാങ്ക്  (29) 4 (30) പാരാതെർമോൺ (31)  രഞ്ജിത്  (32) ടി.വി. ചന്ദ്രൻ  (33) എം.ജി. രാമചന്ദ്രൻ  (1972-ൽ)   (34)  ബൈബിൾ  (35) മാക്സ്   മുള്ളർ (36) സംവ്രജന  ലൻസ്  (Convex  lens)   (37) സാമുവൽ  കോഹൻ (38) ഹൈഡ്രജൻ (39) നൈട്രജൻ (40) സോഡിയം സിലിക്കേറ്റ്   (41) ഇന്ദ്രധനുസിൻ  തീരത്ത്  (42)  പി. വൽസല  (43) ദേവികാറാണി  (44) 1.3 സെക്കൻഡ്  (45)  കോൺകേവ്  ദർപ്പണം.


ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.