1. ടോർച്ചുകളിലും കാറിന്റെ ഹെഡ്ലൈറ്റുകളിലും ഉപയോഗിക്കുന്നത് ഏത് തരത്തിലുള്ള ദർപ്പണമാണ്?
2. സ്വതന്ത്രമായി മണ്ണിൽ ജീവിക്കുകയും വായുവിലെ നൈട്രജൻ സംയുക്തങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഒരു ബാക്ടീരിയയുടെ പേരെഴുതുക?
3. മൂലകങ്ങളെയും സംയുക്തങ്ങളെയും പറ്റി പ്രതിപാദിക്കുന്ന രസതന്ത്ര ശാഖ?
4. ഒരു പദാർത്ഥത്തിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ ഘടകം?
5. ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഒരു പാരമ്പര്യ രോഗത്താൽ ബുദ്ധിമുട്ടുകയും അതിനെപ്പറ്റി പഠനങ്ങൾ നടത്തുകയും ചെയ്തു. രോഗമേത്?
6. ആറ്റത്തിലെ മൗലിക കണങ്ങളിൽ നെഗറ്റീവ് ചാർജ്ജുള്ള കണമേത്?
7. ഒരേ മൂലകത്തിന്റെ ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങൾ?
8. ജീവികളിൽ ആകസ്മികമായി സംഭവിക്കുന്നതും പാരമ്പര്യമായി പ്രേഷണം ചെയ്യപ്പെടുന്നതുമായ വ്യതിയാനങ്ങൾ?
9. പുഷ്പ സസ്യങ്ങളെ മാത്രം ശാസ്ത്രീയ രീതിയിൽ വളർത്തുന്നതിനെ എന്തു പറയും?
10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പുല്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമേത്?
11. മധ്യഭാഗം കനം കുറഞ്ഞും അരിക് കനം കൂടിയും ഇരിക്കുന്ന ലെൻസ്?
12. ലെൻസിന്റെ പവറിന്റെ യൂണിറ്റ്?
13. ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവിനെ എന്തു പറയും?
14. ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം കണ്ടെത്തിയതാരാണ്?
15. ആറ്റത്തിന്റെ ന്യൂക്ലിയർ മോഡൽ ആരുടേതാണ്?
16. ഏറ്റവും ഭാരം കുറഞ്ഞ ലോഹമേത്?
17. മനുഷ്യ ശരീരത്തിൽ എത്ര ശതമാനത്തോളം കാർബൺ അടങ്ങിയിട്ടുണ്ട്?
18. ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ പ്രവണത?
19. ഒരു കിലോഗ്രാം സമുദ്ര ജലത്തിലടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് എത്ര ശതമാനം?
20. മുട്ടത്തുവർക്കി അവാർഡ് 2010ൽ നേടിയതാര്?
21. ചിത്രകൂടം കലാഗ്രാമം സ്ഥാപിച്ചത് ആരാണ്?
22. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്ക്കരിച്ചതാര്?
23. ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡ് 2011 ൽ നേടിയതാരാണ്?
24. ഏറ്റവും നല്ല നടിക്കുള്ള ഉർവ്വശി അവാർഡ് കരസ്ഥമാക്കിയ ആദ്യ നടി ആരായിരുന്നു?
25. നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് ബ്യാരി ചിത്രം സംവിധാനം ചെയ്തതാര്?
26. ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയതാരാണ്?
27. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത് ആരാണ്?
28. വിവിധ തരത്തിലുള്ള ആചാര കർമ്മങ്ങളെപ്പറ്റി വിവരിക്കുന്ന വേദമേതാണ്?
29. ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയേക്കാൾ കൂടിയ ആവൃത്തിയുള്ളത്?
30. ബ്ലീച്ചിംഗ് പൗഡറിന്റെ നിർമ്മാണത്തിൽ ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ കടത്തിവിടുന്ന വാതകമേതാണ്?
31. ഒരു പദാർത്ഥത്തിൽ നിന്നും ഈർപ്പം ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങളെ എന്തു പറയും?
32. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വിഭജിച്ച ആദ്യ ശാസ്ത്രജ്ഞൻ?
33. സയനൈഡ് പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ഒരു ലോഹത്തിന്റെ പേരെഴുതുക?
34. ഓപ്പൺ ഹാർത്ത് പ്രക്രിയ ഏത് ലോഹത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
35. പൈറോലുസൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?
36. ധവള പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ട് പ്രകീർണനം നടത്തിയ ശാസ്ത്രജ്ഞൻ?
37. ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നത്?
38. യൂറോപ്പിനെയും വടക്കേ അമേരിക്കയേയും തമ്മിൽ വേർതിരിക്കുന്ന സമുദ്രമേത്?
39. മസ്ക്കറ്റ് ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
40. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന രാജാവ് ഏത് രാജ്യത്തിന്റെ ഭരണാധികാരിയാണ്?
41. ഇൻവാർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്?
42. ഒരു ലോഹത്തിന്മേൽ മറ്റൊരു ലോഹം വൈദ്യുതവിശ്ളേഷണ മാർഗ്ഗം ഉപയോഗിച്ച് പൂശിയെടുക്കുന്ന രീതി?
43. ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
44. ഉഗാണ്ടയുടെ തലസ്ഥാനം?
45. ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന കടൽ? 

ഉത്തരങ്ങൾ
(1)കോൺകേവ് ദർപ്പണങ്ങൾ (2)ക്ലോസ്ട്രിഡിയം/അസറ്റോബാക്റ്റർ (3)അകാർബണിക രസതന്ത്രം (4)തന്മാത്ര (5)വർണ്ണാന്ധത (6)ഇലക്ട്രോൺ (7)ഐസോടോപ്പുകൾ (8)ഉൽപരിവർത്തനം (9)ഫ്ളോറിക്കൾച്ചർ (10)ഉത്തർപ്രദേശ് (11)കോൺകേവ് ലെൻസ് (12)ഡയോപ്റ്റർ (13)ഇലക്ട്രോനെഗറ്റിവിറ്റി (14)ഡിബ്രോളി (15)റൂഥർ ഫോർഡ് (16)ലിഥിയം (17)18% (18)വിദ്യുത് ഋണത (19)3 - 3.5% (20)പി. വൽസല (21)സി.എൻ. കരുണാകരൻ (22)ഐസക് ന്യൂട്ടൺ (23)ഗുർവീന്ദർ സിംഗ് (24)നർഗ്ഗീസ് ദത്ത് (25)സുവീരൻ(26)മോഹൻലാൽ (27)ജസ്റ്റിസ് വൈ. വി. ചന്ദ്രചൂഡ് (28)യജുർവ്വേദം (29)ഗാമാകിരണം (30)ക്ലോറിൻ വാതകം (31)ശോഷകാരകം (32)ലാവോത്സിയർ (33)വെള്ളി /സ്വർണം (34)ഉരുക്കിന്റെ (35)മാഗനീസ് (36) ന്യൂട്ടൺ (37)ബൊളീവിയ (38)അറ്റ്ലാന്റിക് കടൽ (39)ഒമാൻ (40)തായ്ലന്റ്  (41) അയൺ, നിക്കൽ (42)ഇലക്ട്രോപ്ലേറ്റിംഗ് (43)അഫ്ഗാനിസ്ഥാൻ (44)കംപാല (45)ചെങ്കടൽ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.