1. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
2. മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
3, മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദ ചിത്രം?
4. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
5. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
6. മലയാളത്തിലെ ആദ്യ കളർ ചിത്രം?
7. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് നേടിക്കൊടുത്ത മലയാള ചിത്രം?
8. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയ മലയാള ചിത്രം?
9. മലയാളത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രം?
10. ഏറ്റവും കൂടുതൽ ചിത്രങ്ങളിലഭിനയിച്ച മലയാള നടി?
11. ഉർവ്വശി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?
12. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രങ്ങൾ?
13. ബ്രിട്ടീഷ് ഫിലിം അവാർഡ് നേടിയ മലയാള സിനിമ?
14. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ തിരക്കഥ?
15. കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ?
16. മലയാളത്തിലെ ആദ്യ ഡി.ടി.എസ് ചിത്രം?
17. ആദ്യ സംസ്കൃത സിനിമ?
18. ഇന്ത്യൻ സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാനപത്രം?
19. മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് ചിത്രം?
20. ഏറ്റവുമധികം മലയാള ചിത്രത്തിൽ നായകനായ നടൻ?
21. 'ഓളവും തീരവും" എന്ന ചിത്രത്തിന്റെ സംവിധായകൻ?
22. 'പോക്കുവെയിൽ" എന്ന ചിത്രത്തിലെ നായകൻ?
23. ജെ.സി. ഡാനിയൽ അവാർഡ് നേടിയ പ്രഥമ വനിത?
24. ആദ്യ സിനിമാ സംഗീതത്തിനു തന്നെ രജതപുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സംഗീത സംവിധായകൻ?
25. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ വനിത?
26. മികച്ച നടനുള്ള പുരസ്കാരം ആദ്യമായി നേടിയ മലയാളി?
27. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?
28. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
29. ശ്രീലങ്കയിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം?
30. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ശ്രീലങ്കയെ വേർതിരിക്കുന്നത്?
31. ഇന്നത്തെ ബസർ നഗരമെന്ന് കരുതപ്പെടുന്ന പ്രാചീന നഗരം?
32. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി?
33. 'സിംഹസേനൻ" എന്ന് ജൈനഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവ്?
34. കനിഷ്കന്റെ തലസ്ഥാനം?
35. സാതവാഹന വംശത്തിന്റെ സ്ഥാപകൻ?
36. സംഘകാലത്തെ പ്രബലനായ ചോളരാജാവ്?
37. ആദ്യത്തെ ഗുപ്തരാജാവ്?
38. 'ഉദയഗിരി ഗുഹാശാസനം" ഏത് രാജാവുമായി ബന്ധപ്പെട്ടതാണ്?
39. അലഹബാദ് സ്തൂപലിഖിതം തയ്യാറാക്കിയതാര്?
40. 'അനേകാശ്വമേധയാഗി" എന്നറിയപ്പെട്ട രാജാവ്?
41. വാകാടക സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
42. തക്കോല യുദ്ധം നടന്ന വർഷം?
43. കണ്വായുദ്ധത്തിന് ശേഷം ബാബർ സ്വീകരിച്ച പേര്?
44. ജഹാംഗീർ അധികാരത്തിലെത്തിയ വർഷം?
45. 'നൂറോസ്" എന്ന പേർഷ്യൻ ആഘോഷം നിറുത്തലാക്കിയ മുഗൾ ഭരണാധികാരി?
46. സ്വതന്ത്ര ബംഗാളിന്റെ ആദ്യത്തെ നവാബ്?
47. രണ്ടാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി?
48. രാജാറാം മോഹൻറോയ് സ്ഥാപിച്ച ആദ്യ സംഘടന?
49. ബംഗാൾ വിഭജനം റദ്ദാക്കപ്പെട്ട വർഷം?
50. ഔദ്യോഗിക കണക്ക് പ്രകാരം ജാലിയൻ വാലാബാഗിൽ എത്ര പേരാണ് കൊല്ലപ്പെട്ടത്?
ഉത്തരങ്ങൾ(1) ജെ.സി. ഡാനിയൽ (2) ബാലൻ (3) മാർത്താണ്ഡവർമ (4) ജ്ഞാനാംബിക (5) ന്യൂസ് പേപ്പർ ബോയി (6) കണ്ടം ബെച്ച കോട്ട് (7) തുലാഭാരം (8) കുമാരസംഭവം (9) തച്ചോളി അമ്പു (1978) (10) സുകുമാരി (11) മോനിഷ ഉണ്ണി (12) മതിലുകൾ, ദി ഗാർഡ് (13) എലിപ്പത്തായം (14) മുറപ്പെണ്ണ് (എം.ടി) (15) ഉദയ (16) മില്ലെനിയം സ്റ്റാർസ് (17) ആദിശങ്കരാചാര്യ (18) ടൈംസ് ഒഫ് ഇന്ത്യ (19) ജീവിതനൗക (20) പ്രേംനസീർ (21) പി.എൻ. മേനോൻ (22) ബാലചന്ദ്രൻ ചുള്ളിക്കാട് (23) ആറന്മുള പൊന്നമ്മ (24) എ.ആർ.റഹ്മാൻ (25) അപർണസെൻ (1981) (26) പി.ജെ. ആന്റണി (27) ഡി.എസ്. സേനാനായകെ (28) അരിയരത്ന (29) പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയം (30) മാന്നാർ ഉൾക്കടൽ, പാക് കടലിടുക്ക് (31) വൈശാലി (32) കാലശോകൻ (33) ബിന്ദുസാരൻ (34) പുരുഷപുരം (35) സിമുകൻ (36) കരികാല ചോളൻ (37) ശ്രീഗുപ്തൻ (38) ചന്ദ്രഗുപ്തൻ II (39) ഹരിസേനൻ (40) സമുദ്രഗുപ്തൻ (41) വിന്ധ്വശക്തി (42) എ.ഡി. 949 (43) ഗാസി (44) 1605 (45) ഔറംഗസീബ് (46) മുർഷിദ് കൂലിഖാൻ (47) മംഗലാപുരം ഉടമ്പടി (48) ആത്മീയസഭ (49) 1911 (50) 379.