1.വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്നത് ഏതുതരം മിററാണ്?
2. ഏതുതരം ദർപ്പണമാണ് ദന്തഡോക്ടർമാർ ഉപയോഗിക്കുന്നത്?
3.നവസാരത്തിന്റെ രാസനാമം?
4. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
5.ഇതായ് ഇതായ് രോഗമുണ്ടാകുന്നത് ഏത് ലോഹത്തിന്റെ മലിനീകരണം മൂലമാണ്?
6. എൽ.പി.ജിയുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം?
7. എല്ലുകളുടെയും പല്ലുകളുടെയുംശക്തി നിലനിറുത്താൻ ആവശ്യമായ ഘടകം?
8. റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം?
9. ഉപ്പുകഴിഞ്ഞാൽ കടൽവെളളത്തിൽനിന്ന് വാണിജ്യപരമായി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന പദാർത്ഥം?
10.ഏറ്റവും കൂടുതൽ അളവിൽ ഭൂവൽക്കത്തിൽ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം?
11.ബോർലോഗ് അവാർഡ് ഏത് മേഖലയിൽ നൽകുന്നു?
12. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ പ്രാമുഖ്യം നൽകപ്പെട്ടത് ഏതിനാണ്?
13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിലവസരമൊരുക്കുന്ന മേഖല?
14. വൾക്കനൈസേഷൻ നടത്തുമ്പോൾ റബറിൽ ചേർക്കുന്നത്?
15. കൃത്രിമ സിൽക്ക് എന്നറിയപ്പെടുന്നത്?
16. സൽഫ്യൂറിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ?
17. 1948 ജൂൺ മാസത്തോടെ ഇന്ത്യ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചതാര്?
18. ബ്രിട്ടണിൽ ഉപപ്രധാനമന്ത്രിപദം വഹിച്ച ആദ്യ നേതാവ്?
19. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ ലേബർ പാർട്ടി നേതാവ്?
20.ഏറ്റവുംകൂടുതൽ റോമൻ കത്തോലിക്കരുള്ള ഏഷ്യൻ രാജ്യം?
21. ഏത് രാജ്യത്തുനിന്നാണ് 1993 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചത്?
22. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം?
23. സ്പാനിഷ് ഭാഷ പ്രചാരത്തിലുള്ള ഏഷ്യൻ രാജ്യം?
24.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം?
25.ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു 1957 ൽ വിമാനാപകടത്തിൽ മരിച്ച റമോൺ മഗ്‌സസേ?
26. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
27. ഓസോൺ പാളി തടഞ്ഞുനിറുത്തുന്ന കിരണം?
28.സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർത്ഥം?
29. മലയാളത്തിന്റെ ഓർഫ്യൂസ് എന്നറിയപ്പെട്ട കവി?
30. ഗാനഗന്ധർവനായ കവി എന്നറിയപ്പെടുന്നത്?
31. ജലത്തിന്റെ പി. എച്ച്. മൂല്യം?
32. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്?
33. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
34. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്‌ളം?
35. ജലത്തിന്റെ രാസനാമം?
36.കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ?
37. പരീക്കുട്ടിയും കറുത്തമ്മയുംഏത് നോവലിലെ കഥാപാത്രങ്ങളാണ്?
38. തകഴി ശിവശങ്കരപ്പിള്ളയുടെ ഏറ്റവും ജനപ്രിയ നോവൽ?
39.ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ടക്ടർ?
40. ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്?
41. ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്‌സിജൻ?
42. ആദ്യത്തെ കൃത്രിമ നാര്?
43.ഏറ്റവും അപൂർവ്വമായ ലോഹം?
44. ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ മൂലകം?
45. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
46. കേരളത്തിൽ ഏറ്റവും കൂടുതൽമഴ ലഭിക്കുന്ന മാസം?
47. ജൂലിയസ് സീസറിന്റെ പേരിൽ അറിയപ്പെടുന്ന മാസം?
48.ഏത് മാസമാണ് മുമ്പ് ക്വിന്റിലിസ് എന്നറിയപ്പെട്ടിരുന്നത്?
49. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ചൂടുകൂടിയ മാസം?
50. അറ്റോമിക് റിയാക്ടറിന്റെ കവചം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?​
ഉത്തരങ്ങൾ
(1) കോൺകേവ് മിറർ (2) കോൺകേവ് മിറർ (3)അമോണിയം ക്‌ളോറൈഡ് (4) മഗ്നീഷ്യം (5) കാഡ്മിയം (6)മെർക്കാ്ര്രപൺ (7) കാൽസ്യം (8) ഫ്രിയോൺ (9) അയഡിൻ (10) യുറേനിയം (11) കൃഷി (12) കൃഷി (13) കൃഷി (14) ഗന്ധകം (15) റയോൺ (16) സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ (17) ക്‌ളമന്റ് ആറ്റ്‌ലി (18) ക്‌ളമന്റ് ആറ്റ്‌ലി (19) ക്‌ളമന്റ് ആറ്റ്‌ലി (20) ഫിലിപ്പൈൻസ് (21) ഫിലിപ്പൈൻസ് (22) ഫിലിപ്പൈൻസ് (23) ഫിലിപ്പൈൻസ് (24) ഫിലിപ്പൈൻസ് (25) ഫിലിപ്പൈൻസ് (26) ലിഥിയം (27) അൾട്രാ വയലറ്റ് (28) സീസിയം (29) ചങ്ങമ്പുഴ കൃഷ്ണപിള്ള (30) ചങ്ങമ്പുഴ കൃഷ്ണപിള്ള (31)7 (32)മാംഗനീസ് (33) സിൽവർ നൈട്രേറ്റ് (34) സ്ട്രിക് അമ്‌ളം (35) ഡൈഹൈഡ്രജൻ ഓക്‌സൈഡ് (36) ചെമ്മീൻ (37) ചെമ്മീൻ (38) ചെമ്മീൻ (39) മെർക്കുറി (40) രാസമാറ്റം (41) 28 (42) റയോൺ (43) റോഡിയം (44) സീസിയം (45) മീഥൈൽ ആൽക്കഹോൾ (46) ജൂലായ് (47) ജലായ് (48) ജൂലായ് (49) ജലായ് (50) കറുത്തീയം.