1. സാമവേദത്തിൽ എത്ര സ്തോത്രങ്ങളാണുള്ളത്?
2. തിരുക്കുറൾ രചിച്ചതാര്?
3. മഹാഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
4. ഹാതി ഗുംഭലിഖിതത്തിൽ ഏത് ഭരണാധികാരിയുടെ നേട്ടങ്ങളാണ് കൊത്തിവെച്ചിട്ടുള്ളത്?
5. ദക്ഷിണ പഥേശ്വരന്മാർ എന്നറിയപ്പെട്ടിരുന്ന രാജവംശം?
6. കോർക്കൈ ഏത് രാജ്യത്തിന്റെ തുറമുഖമായിരുന്നു?
7. വീണാനാണയങ്ങൾ പ്രചരിപ്പിച്ച ഗുപ്തരാജാവ്?
8. ഗുപ്തവർഷം ആരംഭിച്ചതാര്?
9. ആര്യാവർത്തം എന്നറിയപ്പെട്ട പ്രദേശം?
10. യവദ്വീപ് എന്നറിയപ്പെട്ട പ്രദേശം?
11. ശിലാദിത്യൻ എന്ന പേര് സ്വീകരിച്ച രാജാവ്?
12. മാനുഷപഞ്ചകം രചിച്ചതാര്?
13. ബാബറുടെ ആത്മകഥ?
14. നൂർജഹാന്റെ യഥാർത്ഥ പേര്?
15. ജഹാംഗീറിന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ചിത്രകാരൻ?
16. സ്വതന്ത്ര ഹൈദരാബാദ് സ്ഥാപിക്കപ്പെട്ട വർഷം?
17. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ കാരണം?
18. ബംഗാളിൽ രംഗ് പൂർ കലാപം നടന്ന വർഷം?
19. നീൽദർപ്പൺ എന്ന നാടകത്തിന്റെ കർത്താവ്?
20. സാമുദായിക പുരസ്കാരം പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
21. ബീഹാറിലെ കിസാൻ സഭയുടെ സ്ഥാപകൻ?
22. അക്ബർ ഫത്തേപൂർസിക്രി പട്ടണം പണികഴിപ്പിച്ച വർഷം?
23. കവിരാജമാർഗം എന്ന കൃതിയുടെ കർത്താവ്?
24. ഷാനാമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
25. മറാത്തയിൽ പേഷ്വഭരണം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
26. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടുന്ന വ്യക്തി?
27. സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
28. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വനിത?
29. സമ്പൂർണ വിപ്ലവം എന്ന ആശയത്തിന്റെ വക്താവ്?
30. ഹുമയൂൺ നാമ രചിച്ചതാര്?
31. ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്ത വർഷം?
32. ഒന്നാം ഫാക്ടറി നിയമം പാസാക്കിയ വർഷം?
33. കേരള സംസ്ഥാനം നിലവിൽ വന്നത് ഏതു വർഷം?
34. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
35. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
36. കേരളത്തിന്റെ ഔദ്യോഗിക ഫലം?
37. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
38. സൂര്യനിൽ നിന്ന് ഹ്രസ്വതരംഗരൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യകിരണങ്ങൾ അറിയപ്പെടുന്ന പേരെന്ത്?
39. ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്?
40. അടുത്തടുത്ത രണ്ട് പൂർണ സമയമേഖലകൾ തമ്മിലുള്ള സമയവ്യത്യാസം എത്ര മണിക്കൂറാണ്?
41. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?
42. 366 ദിവസങ്ങൾ ഉൾപ്പെടുന്ന വർഷങ്ങൾ അറിയപ്പെടുന്നത്?
43. കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
44. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയെ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
45. ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന പ്രദേശം ഏത്?
46. സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ നിർമ്മിതമായ ഭൂവൽക്കം അറിയപ്പെടുന്നത്?
47. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
48. ഭൂമിയുടെ ഏതുഭാഗത്താണ് മാഗ്മ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്?
49. പാൻജിയ എന്ന ബൃഹത് ഭൂഖണ്ഡത്തെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രത്തിന്റെ പേരെന്ത്?
50. കേരളത്തിൽ ഏറ്റവും അധികം സ്ഫടികമണൽ ലഭ്യമാക്കുന്ന ജില്ല ഏതാണ്?

ഉത്തരങ്ങൾ(1)1810 (2)തിരുവള്ളുവർ (3)പതഞ്ജലി (4)കലിംഗയിലെ ഖരവേലൻ (5)സാതവാഹനന്മാർ (6)സംഘകാല പാണ്ഡ്യരാജ്യം (7)സമുദ്രഗുപ്തൻ (8)ചന്ദ്രഗുപ്തൻ 1 (9)ഗംഗാതീരം (10)ജാവ (11)ഹർഷവർധനൻ (12)ശങ്കരാചാര്യർ (13)തുസുക്കി ബാബറി (14)മെഹറുന്നിസ (15)മൻസൂർ (16) 1724 (17)സപ്തവത്സര യുദ്ധങ്ങൾ (18)1783 (19)ദിനബന്ധുമിത്ര (20)റാംസെ മക്ഡൊണാൾഡ് (21)സ്വാമി സഹജാനന്ദ് സരസ്വതി (22)1571 (23)അമോഘവർഷൻ (24)ഫിർദൗസി (25)ഷാഹു (26)ലാലാ ലജ്പത് റായ് (27)ഫോർവേഡ് ബ്ലോക്ക് (28)നെല്ലിസൻഗുപ്ത (29)ജയപ്രകാശ് നാരായൺ (30)ഗുൽബദാൻ ബീഗം (31) 1959 (32)1881 (33)1956 നവംബർ 1 (34)കണിക്കൊന്ന (35)തെങ്ങ് (36)ചക്ക (37)കരിമീൻ (38)സൂര്യാതപനം (39)ടെഥീസ് (40)ഒരു മണിക്കൂർ (41)അമാവാസി (42)അധിവർഷം (43)ഗുജറാത്ത് (44)രാജസ്ഥാൻ കനാൽ പ്രോജക്ട് (45)ലക്ഷദ്വീപ് (46)സിയാൽ (47)ആനമുടി (48)മാഗ്മാ ചേംബർ (49)പന്തലാസ (50)ആലപ്പുഴ