1. റേഡിയോ കണ്ടുപിടിച്ചത് ആര്?
2. വിലക്കപ്പെട്ട നഗരം?
3. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
4. തായ് ലൻഡിന്റെ തലസ്ഥാനം?
5. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?
6. സാത്താനിക് വേഴ്‌സസ് രചിച്ചത്?
7. സി.ബി.ഐ യുടെ പൂർണരൂപം?
8. രാമാനുജം ഏത് വിഷയത്തിൽ പ്രസിദ്ധൻ?
9. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?
10. തൈറോക്‌സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
11. ഫാക്ടം ഫോസിന്റെ രാസനാമം?
12. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം?
13. വേസ്റ്റ് ലാൻഡ് (തരിശുഭൂമി) രചിച്ചത്?
14. ആദ്യത്തെ കേന്ദ്ര വനിതാ കാബിനറ്റ് മന്ത്രി?
15. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ?
16. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത്?
17. വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്?
18. സൗദി അറേബ്യയുടെ തലസ്ഥാനം?
19. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?
20. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്?
21. അശോകചക്രത്തിലെ ആരക്കാലുകൾ?
22. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും ആരുടേതാണ് ഈ വാക്കുകൾ?
23. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്എന്നറിയപ്പെടുന്നത്?
24. മദർ തെരേസ ജനിച്ചത്?
25. കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്?
26. ഋതുസംഹാരം രചിച്ചത്?
27. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
28. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം?
29. ജാനകീഹരണം രചിച്ചതാര്?
30. സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
31. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എവിടെയാണ്?
32. ബ്ലാക്ക് ഷർട്‌സ് (കരിങ്കുപ്പായക്കാർ)എന്ന സംഘടന സ്ഥാപിച്ചതാര്?
33. ബാക്ടീരിയയെ കണ്ടുപിടിച്ചത്?
34. ഭൂമിയിലെ പാളികളിൽ മധ്യത്തേത്?
35. ബാസ്‌ക്കറ്റ് ബോൾടീമിലെ കളിക്കാരുടെ എണ്ണം?
36. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത്?
37. ലോക് സഭയ്ക്കു തുല്യമായ ഇംഗ്‌ളീഷ് പേര്?
38. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി?
39. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്?
40. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്?
41. ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം?
42. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
43. ലോക് സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?
44. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് ഇത് പറഞ്ഞതാര്?
45. ചെങ്കിസ്ഖാന്റെ യഥാർത്ഥപേര്?
46. ഏറ്റവും വലിയ നക്ഷത്ര സമൂഹം?
47. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം?
48. കരയിലെ ഏറ്റവും വലിയ മാംസഭോജി?
49.രാജസാൻസി വിമാനത്താവളം എവിടെയാണ്?
50. ഉമിനീർ ഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന എൻസൈം?
ഉത്തരങ്ങൾ
(1)മാർക്കോണി (2)ലാസ (3)ഭാഷ (4)ബാങ്കോക്ക് (5)എ.ഒ. ഹ്യൂം (6)സൽമാൻ റുഷ്ദി (7)സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (8)ഗണിതം (9)വിറ്റാമിൻ എ(10)ക്രെട്ടിനിസം (11)അമോണിയം കാർബണേറ്റ് (12)സ്ഫിഗ്മോമാനോമീറ്റർ (13)ടി.എസ്. ഏലിയറ്റ് (14)രാജ് കുമാരി അമൃത് കൗർ (15)രബീന്ദ്രനാഥ ടാഗോർ (16)ഇംഗ്‌ളണ്ട് (17) ഫ്‌ളോറൻസ് നൈറ്റിംഗേൽ (18)റിയാദ് (19)ശുക്രൻ (20)ഹൈദരാബാദ് (21)24 (22)ഐൻസ്റ്റീൻ (23)പി.സി മഹലനോബിസ് (24)മുൻ യുഗോസ്‌ളാവ്യയിലെ മാസിഡോണിയയിൽ (25)ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം (26)കാളിദാസൻ (27)1526 ലെ ഒന്നാം പാനിപ്പട്ടുയുദ്ധം (28)അങ്കോർവാട്ട് (29)കുമാരദാസൻ (30)മ്യാൻമർ (31)പനാജി (32)ബെനിറ്റോ മുസ്സോളിനി (33)ല്യൂവൻ ഹോക്ക് (34)മാന്റിൽ (35)5 (36)വെർണർ വോൺ ബ്രൗൺ (37) ഹൗസ് ഓഫ് പീപ്പിൾ (38)മുരുകൻ (39)ടൈഗ്രിസ് (40)പ്രകാശവർഷം (41)സൂര്യൻ (42)മറിയാന ഗർത്തം (43)വൈ.ബി. ചവാൻ (44) റൂസ്സോ (45)തെമുജിൻ (46)ഹൈഡ്ര (47)ഗ്ലോക്കോമ (48)ധ്രുവക്കരടി (49) അമൃത്സർ (50) തയാലിൻ.