1. ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്ക്കാലിക അദ്ധ്യക്ഷന്‍?
2. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഒബ്ജക്ടീവ് റെസലൂഷന്‍ അവതരിപ്പിച്ചത്?
3. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഏഴംഗ സമിതി തലവന്‍?
4. ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍?
5. ഭരണഘടനാ നിര്‍മ്മാണസഭ നിയമിച്ച സമിതികള്‍?
6. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം?
7. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം?
8. രാജ്യസഭാംഗത്തിന്റെ കാലാവധി?
9. ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍?
10. നിലവില്‍ വന്ന സമയത്ത് ഭരണഘടനയില്‍ രാഷ്ട്ര നയനിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകളുടെ എണ്ണം?
11. ദേശീയഗാനം പാടാനാവശ്യമായ സമയം?
12. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
13. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ?
14. ആംഗ്‌ളോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം?
15.ലോക്സഭയുടെ പരമാവധി അംഗസംഖ്യ?
16. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ?
17. പാര്‍ലമെന്റിലെ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം?
18. ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിച്ചത്?
19. പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ അംഗങ്ങള്‍?
20. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരെപ്പറ്റി പ്രതിപാദിക്കുന്നത്?
21. ഭരണഘടന പൂര്‍ത്തിയാക്കാനെടുത്ത സമയം?
22. ജനഗണമന ദേശീയഗാനമായി അംഗീകരിച്ചത്?
23. ഭരണഘടന നിലവില്‍ വന്നത്?
24. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം നിക്ഷിപ്തമാകുന്നത്?
25. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?
26. ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ഥാനത്തെ ഏത് രാജ്യത്തിന്റെ ഭരണത്തലവനുമായിട്ടാണ് സാധാരണയായി താരതമ്യം ചെയ്യുന്നത്?
27. ആദ്യത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
28. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതിഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍മാര്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, ഇലക്ഷന്‍ കമ്മിഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത്?
29. രാഷ്ട്രപതിക്ക്‌സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്?
30. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്?
31. സംയുക്ത സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്?
32. രാഷ്ട്രപതിയെ പദവിയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം?
33.രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കാവല്‍ക്കാരന്‍?
34. ക്യാബിനറ്റ് ആര്‍ച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കുന്നത്?
35.പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്?
36. ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍?
37. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരേയും തിരഞ്ഞെടുക്കുന്നത്?
38. രാഷ്ട്രീയ കക്ഷികള്‍ക്ക്‌പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതും ചിഹ്നങ്ങള്‍ അനുവദിക്കുന്നതും?
39. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ തീര്‍പ്പു കല്പിക്കുന്നത്?
40. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാരപരിധിയില്‍ വരുന്ന ഹൈക്കോടതി?
41. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി?
42. സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കിയ ഭേദഗതി?
43. ഏത് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 42ാമത്തെ ഭേദഗതി നടപ്പാക്കിയത്?
44. വോട്ടിംഗ് പ്രായം 21ല്‍ നിന്ന് 18 ആക്കിയത്?
45. പഞ്ചായത്ത് രാജ് നടപ്പാക്കിയ ഭേദഗതി? ഉത്തരങ്ങള്‍ (1) സച്ചിദാനന്ദ സിന്‍ഹ (2) ജവാഹര്‍ലാല്‍ നെഹ്റു (3)ഡോ, അംബേദ്കര്‍ (4) 389 (5) 13 (6) 25വയസ് (7) 65വയസ് (8) ആറുവര്‍ഷം (9) 11 (10) 16 (11) 52 സെക്കന്‍ഡ് (12) 3:2 (13) 500 (14) 2(15)552(16) 250 (17) 790 (18) 1946 ഡിസംബര്‍ 6 (19) 30 (20) രണ്ടാം പട്ടികയില്‍ (21) 2 വര്‍ഷം, 11മാസം, 18 ദിവസം. (22) 1950 ജനുവരി 24 (23) 1950 ജനുവരി 26 (24) പ്രസിഡന്റില്‍ (25) പാര്‍ലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്ട്രല്‍ കോളേജ്. (26) ബ്രിട്ടണ്‍ (27) 1952 (28) പ്രസിഡന്റ് (29) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (30) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (31) ലോക്സഭാ സ്പീക്കര്‍ (32) ഇംപീച്ച്‌മെന്റ് (33) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (34) പ്രധാനമന്ത്രി (35) അറ്റോര്‍ണി ജനറല്‍ (36) കര്‍ണാടകം, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍. (37) ഇലക്ഷന്‍ കമ്മിഷന്‍ (38) ഇലക്ഷന്‍ കമ്മിഷന്‍ (39) സുപ്രീംകോടതി (40)ഗോഹട്ടി (41) അലഹബാദ് (42) 35ാമത്തെ (43) സ്വരണ്‍സിംഗ് കമ്മിറ്റി (44) 61ാം ഭേദഗതി (45) 73