1. ഏറ്റവും പ്രായംകൂടിയ രാഷ്ട്രപതി?
2. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റ്?
3. ഏകതാസ്ഥലിൽ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്റ്?
4. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡന്റ്?
5. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രസിഡന്റ്?
6. ജോബ് ഫോർ മില്യൺസ് വോയ്സ് ഒഫ് കോൺഷ്യൻസ് എന്നീ കൃതികൾ രചിച്ചത്?
7. ഹിന്ദു വ്യു ഒഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്?
8. വിത്തൗട്ട് ഫിയർ ഓർ ഫേവർ രചിച്ചത്?
9. മഞ്ഞനദിയെന്ന് അറിയപ്പെടുന്നത്?
10. എമിനന്റ് ഇന്ത്യൻസ് രചിച്ചത്?
11. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്?
12. അസംബ്ളി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്?
13. യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ പ്രസിഡന്റ്?
14. പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തിൽ തുടരാം?
15. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത്?
16. ഭാരതരത്നം ബഹുമതി ലഭിച്ച ആദ്യ പ്രധാനമന്ത്രി?
17. ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി?
18. താഷ്കെന്റ് ഉടമ്പടിയിൽ ഒപ്പുവച്ചത്?
19. ഇന്ത്യയിൽ പദവിയിലിരിക്കെ വധിക്കപ്പെട്ട ഏകപ്രധാനമന്ത്രി?
20. കോടതിയലക്ഷ്യം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്ര്ര?
21. മൈ ട്രൂത്ത് രചിച്ചത്?
22. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ പ്രധാനമന്ത്രി?
23.രാജിവച്ച ആദ്യ പ്രധാനമന്ത്രി?
24. ഉത്തർപ്രദേശിന് വെളിയിലുള്ള മണ്ഡലത്തിൽനിന്നും ജയിച്ച് പ്രധാനമന്ത്രിയായ ആദ്യവ്യക്തി?
25. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി?
26. ദക്ഷിണേന്ത്യയിൽനിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
27. ദക്ഷിണേന്ത്യയിൽനിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
28. കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി?
29. സെൻട്രൽ ലജിസ്ളേറ്റീവ് അസംബ്ളിയിൽ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി?
30. പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ രൂപകല്പന ചെയ്തത്?
31. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൻ ഏത് രാജ്യത്താണ്?
32. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി?
33. തിരക്കഥയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
34. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
35. ദ്വാരകാനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
36. തമിഴ്നാട്ടിൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി?
37. ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം?
38. ലോകത്തിന്റെ എല്ലാഭാഗത്തും കൃഷി ചെയ്യപ്പെടുന്ന ഏക ഭക്ഷ്യവസ്തു?
39. എല്ലാനിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾക്ക് എന്ത് നിറമായിരിക്കും?
40. എത്ര ഘടകവർണ്ണങ്ങൾ ചേരുന്നതാണ് ദൃശ്യപ്രകാശം?
41. സമാധാനത്തിന്റെ പ്രതീകമായ നിറമേത്?
42. ചോക്കലേറ്റുകൾ കൂടുതലായി കാണപ്പെടുന്ന നിറമേത്?
43. ചുവപ്പ്, നീല എന്നിവ ചേരുമ്പോഴുണ്ടാകുന്ന നിറമേത്?
44. മഴവില്ലിന് കാരണമായ പ്രകാശപ്രതിഭാസമേത്?
45. നിറമില്ലാത്ത രക്തമുള്ള ജീവിയേത്?
46. പൂക്കൾക്ക് അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന നിറമേത്?
47. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണകമേത്?
48. വിമാനങ്ങളിലെ ബ്ളാക്ക് ബോക്സിന്റെ നിറം എന്താണ്?
49. മനുഷ്യരിലുള്ള വർണ്ണാന്ധതയ്ക്ക് കാരണമെന്ത്?
50. കണ്ണിന് ഏറ്റവും ആയാസരഹിതമായ നിറം ഏതാണ്?ഉത്തരങ്ങൾ(1) ആർ. വെങ്കിട്ടരാമൻ (2) നീലം സഞ്ജീവറെഡ്ഡി (3) ഗ്യാനി സെയിൽസിങ് (4) ഡോ. സക്കീർ ഹുസൈൻ (5)ഫക്രുദ്ദീൻ അലി അഹമ്മദ് (6) വി.വി. ഗിരി (7) ഡോ. രാധാകൃഷ്ണൻ (8) നീലം സഞ്ജീവറെഡ്ഡി (9) ചൈനയിലെ ഹുവാങ് ഹി (10) ശങ്കർ ദയാൽ ശർമ്മ (11) കെ.ആർ. നാരായണൻ (12) എ.പി.ജെ. അബ്ദുൾ കലാം (13) എ.പി.ജെ. അബ്ദുൾ കലാം (14)ആറ് മാസം(15) പ്രധാനമന്ത്രി (16) ജവാഹർലാൽ നെഹ്‌റു (17) ജവാഹർലാൽ നെഹ്‌റു (18) ലാൽ ബഹാദൂർ ശാസ്ത്രി (19) ഇന്ദിരാഗാന്ധി (20) ഇന്ദിരാഗാന്ധി (21) ഇന്ദിരാഗാന്ധി (22) ഇന്ദിരാഗാന്ധി (23) മൊറാർജി ദേശായി (24) മൊറാർജി ദേശായി (25) ചരൺസിംഗ് (26) നരസിംഹറാവു (27) ദേവഗൗഡ (28) അടൽ ബിഹാരി വാജ്പേയി (29) സച്ചിദാനന്ദ സിൻഹ (30) എഡ്വിൻ ലൂട്യൻസ് (31)സ്വിറ്റ്സർലന്റ് (32) നീലത്തിമിംഗിലം (33) എസ്.എൽ. പുരം സദാനന്ദൻ (34) ആർ.കെ. ഷൺമുഖം ചെട്ടി (35) കൃഷ്ണൻ (36) ജി. രാമചന്ദ്രൻ (37) ചൈന (38) കാരറ്റ് (39) വെളുത്ത നിറം (40) ഏഴ് (41) വെളുപ്പ് (42)ബ്രൗൺ (43) മജന്ത (44)പ്രകീർണനം (45) പാറ്റ (46) കറുപ്പ് (47) ഹരിതകം (48) ഓറഞ്ച് (49) പാരമ്പര്യരോഗം (50) പച്ച