1. അരുണാചൽ പ്രദേശിന്റെ ദേശീയ മൃഗം?
2. ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്?
3.ആൻഡമാനിലെ നിർജീവ അഗ്നിപർവ്വതം?
4. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?
5. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം അറിയപ്പെടുന്നത് ഏത് പേരിൽ?
6. ഇന്ത്യാ വൻകരയുടെ ഏറ്റവും തെക്കേ അറ്റം?
7. ഇന്ത്യയെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രം?
8. മധ്യപ്രദേശിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
9. വൻകരകളിൽ നിന്ന് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വ്യക്തമായി വേറിട്ടു നിൽക്കുന്ന ഭൂവിഭാഗത്തെ അറിയപ്പെടുന്ന പേര്?
10.ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് സോജിലാചുരം സ്ഥിതിചെയ്യുന്നത്?
11. മഹാസു താഴ്വര സ്ഥിതിചെയ്യുന്നത് ഇന്ത്യയിൽ ഏത് ഭൂപ്രകൃതി വിഭാഗത്തിലാണ്?
12. ബലൂചിസ്ഥാൻ മേഖലയിലെ ടോബ കക്കർ പർവ്വത നിരയിൽ സ്ഥിതി ചെയ്യുന്ന പർവ്വതചുരം ഏതാണ്?
13. ബേട്ടുവ നദി വന്നുചേരുന്നത് ഏത് നദിയിലാണ്?
14. യമുനാ നദിയുടെ ഉത്ഭവ സ്ഥാനം ?
15. ഹിമാലയത്തിന്റെ ആകെ നീളം എത്ര?
16. ഹിമാദ്രിയുടെ ശരാശരി ഉയരം എത്രയാണ്?
17. വലിപ്പത്തിൽ കാഞ്ചൻജംഗയ്ക്ക് ലോകത്തിൽ എത്രാം സ്ഥാനമാണുള്ളത്?
18. ഹിമാലയത്തിലെ ഏത് കൊടുമുടിയെയാണ് നഗ്നപർവ്വതം എന്ന് വിളിക്കപ്പെടുന്നത്?
19. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല?
20. ത്ധലം നദിയുടെ ഉത്ഭവസ്ഥാനം ഏതുസംസ്ഥാനമാണ്?
21. ഗാർവാൾ മേഖലയിലെ ഗംഗോത്രി ഹിമപാടം ഏത് നദിയുടെ ഉത്ഭവസ്ഥാനമാണ്?
22. ഏതു നദിയുടെ കൈവഴിയാണ് ഹൂഗ്ളി നദി?
23. ഗംഗയും ബ്രഹ്മപുത്രയും ചേർന്ന് രൂപപ്പെടുത്തിയിട്ടുള്ള ഡെൽറ്റയുടെ പേരെന്ത്?
24. ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?
25. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
26. പോർട്ട്ബ്ളെയർ എവിടെ സ്ഥിതിചെയ്യുന്നു?
27. വനമേഖല കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
28. മിനിക്കോയ് ദ്വീപിനോട് ചേർന്ന് കിടക്കുന്ന ഇന്ത്യയുടെ അയൽരാജ്യം?
29. ഗൾഫ് ഒഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ്?
30. അലാങ്ക് തുറമുഖം സ്ഥിതിചെയ്യുന്നത് എവിടെ?
31. മാൾവാ പീഠഭൂമിയിൽ കൃഷിചെയ്യുന്ന പ്രധാന നാണ്യവിള?
32. ഉപദ്വീപിയ ഇന്ത്യയുടെ ഏതു ഭാഗത്താണ് ഛോട്ടാനാഗ്പൂർ പീഠഭൂമി സ്ഥിതിചെയ്യുന്നത്?
33. ഇന്ത്യയിൽ ഏത് പീഠപ്രദേശത്ത് കൂടിയാണ് ദാമോദർനദി ഒഴുകുന്നത്?
34. ദോദാബേട്ട സ്ഥിതിചെയ്യുന്നത് എവിടെ?
35. പശ്ചിമ അസ്വസ്ഥതയ്ക്ക് കാരണമാകുന്ന ചക്രവാതം ഉണ്ടാകുന്നത് ഏതുസമുദ്രഭാഗത്താണ്?
36. വേനൽക്കാലത്ത് കേരളത്തിൽ ഉണ്ടാകുന്ന ഇടിമിന്നലോടു കൂടിയ മഴയെ അറിയപ്പെടുന്ന പേരെന്ത്?
37. ഇന്ത്യയിൽ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത് ഏത് കാലത്താണ്?
38. ചിറാപുഞ്ചി സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിൽ?
39. താർ മരുഭൂമിയെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
40.താർ മരുഭൂമിയിൽ അപ്രത്യക്ഷമായ നദി ഏതാണ്?
41. ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി ഏതാണ്?
42. ചിൽക്കാ തടാകം സ്ഥിതിചെയ്യുന്നത് ഏത് തീരസമതലത്തിലാണ്?
43. ഡെക്കാൺ പീഠഭൂമിയിൽ ഡെക്കാൺ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
44.ആദ്യത്തെ ഹിജഡാ എം.എൽ.എ?
45. ആദ്യമായി പത്മശ്രീ ലഭിച്ച കഥകളി നടൻ?
46. കഥകളിയിലെ അടിസ്ഥാനമുദ്രകൾ?
47. കഥകളി കേരളത്തിനു പുറത്ത് ആദ്യമായി അവതരിപ്പിച്ചത്?
48. കഥകളിയിൽ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്നത്?
49.കർണ ശപഥം ആട്ടക്കഥ രചിച്ചത്?
50. കരീന്ദ്രൻ എന്നറിയപ്പെട്ടത്?
ഉത്തരങ്ങൾ(1) മിഥുൻ (2) ആന്ധ്രാപ്രദേശ് (3) നാർക്കോണ്ടം (4) 2933 കി. മീറ്റർ (5) ഇന്ദിരാപോയിന്റ് (6) കന്യാകുമാരി (7) ഇന്ത്യൻ സമുദ്രം (8) ഛത്തീസ്ഗഡ് (9) ഉപഭൂഖണ്ഡം (10) ജമ്മുകാശ്മീർ (11) ഉത്തർപർവ്വതമേഖല (12) ബോലൻചുരം (13) യമുന (14) ടിബറ്റിലെ മാനസ സരോവർ തടാകം (15) 2400 കി.മീ (16) 6000 മീറ്റർ (17) മൂന്ന് (18) നംഗപർവ്വതം (19) ഹിമാദ്രി (20) കാശ്മീർ (21) ഭഗീരഥി (22) ഗംഗ (23) സുന്ദരവനം (24) ആരവല്ലി (25) ശരാവതി (26) നിക്കോബാർ ദ്വീപസമൂഹത്തിൽ (27) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (28) മാലിദ്വീപ് (29) കണ്ട്ല (30) ഗുജറാത്ത് (31) പരുത്തി (32) കിഴക്ക് (33) ഛോട്ടാനാഗ്പൂർ പീഠഭൂമി (34) നീലഗിരി കുന്ന് (35) മെഡിറ്ററേനിയൻ കടൽ (36) മാംഗോഷവർ (37) ശൈത്യകാലം (38) മേഘാലയ (39) ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട് (40) സരസ്വതി നദി (41) ഡക്കാൺ പീഠഭൂമി (42) വടക്കൻ സിർക്കാർസ് (43) തെക്ക് (44)ഷബ്നം മൗസി (45) കലാമണ്ഡലം കൃഷ്ണൻ നായർ (46) 24 (47) അഡയാറിൽ (48) ചുണ്ടപ്പൂ (49) വി. മാധവൻ നായർ (50) കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ.