1. സിന്ധു നദീതട സംസ്‌കാരകേന്ദ്രമായിരുന്ന റുപാർ ഇപ്പോൾ എവിടെയാണ്?
2. നളന്ദ സർവകലാശാല സ്ഥാപിക്കപ്പെട്ടത് ഏത് ഗുപ്തരാജാവിന്റെ കാലത്താണ്?
3. ഹർഷന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്?
4. മുഹമ്മദ് ഗസ്‌നിയുടെ ആദ്യ ഇന്ത്യൻ ആക്രമണമെന്നായിരുന്നു?
5. തെന്നാലി രാമൻ ആരുടെ രാജധാനിയിലെ വിദൂഷകനായിരുന്നു?
6.മാലിക് ഖാഫർ ആരുടെ സൈന്യാധിപനായിരുന്നു?
7. സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
8. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
9. അറ്റോമിക് എനർജി കമ്മിഷൻ സ്ഥാപിതമായത്എന്നാണ്?
10. ഹൂണൻമാരുടെ ആക്രമണം മൂലം തകർന്നുപോയ ഒരു രാജവംശമാണ്?
11. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയതാര്?
12. ഫാക്ടറി നിയമങ്ങൾ ഏർപ്പെടുത്തിയ വൈസ്രോയി?
13. ഇന്ത്യൻ നാഷണൽ കോൺഗ്രസ്  സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി ആരായിരുന്നു?
14. കേരള സാഹിത്യ അക്കാഡമിയുടെആദ്യ പ്രസിഡന്റ് ആരായിരുന്നു?
15. കാബിനറ്റ് മിഷന്റെ ചെയർമാൻ ആരായിരുന്നു?
16. ഉത്തര  ദക്ഷിണ ധ്രുവങ്ങളിലെത്തിച്ചേർന്ന ആദ്യ വ്യക്തി?
17. ഹാരപ്പൻ കാലഘട്ടത്തിൽനെൽ കൃഷി ചെയ്തിരുന്ന പ്രധാന സ്ഥലം?
18. ഏത് രാജവംശക്കാരാണ് മഹാബലിപുരം സ്ഥാപിച്ചത്?
19. അലഹബാദ് പ്രശസ്തി ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്ന?
20. സിന്ധു നദീതടസംസ്‌കാര കാലത്തെ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എവിടെ നിന്നുമാണ്?
21. ലോകത്തിലെആദ്യത്തെ സാഹിത്യ സൃഷ്ടിയേത്?
22.ഹോളിവുഡ് ഏത് രാജ്യത്തെ സിനിമാ വ്യവസായ കേന്ദ്രമാണ്?
23. ബിന്ദുസാരൻ ഏത് രാജവംശത്തിൽപ്പെട്ട രാജാവായിരുന്നു?
24. ഡക്കാനിലെചാലൂക്യ രാജാവിനെ എ.ഡി. 647ൽ പരാജയപ്പെടുത്തിയ തെക്കേ ഇന്ത്യയിലെ രാജാവ്?
25. ആര്യന്മാരുമായി ബന്ധപ്പെട്ട മദ്ധ്യേഷ്യൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
26.രാമായണവുമായി സാമ്യതയുള്ള ഗ്രീക്ക് ഇതിഹാസം?
27. ആര്യന്മാരുടെ കാലത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായിരുന്നു?
28. എല്ലോറ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ച രാജവംശം?
29. ഹംപി തലസ്ഥാനമായിരുന്ന രാജവംശം?
30. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
31. വിക്രമാദിത്യന്റെ തലസ്ഥാനം ഇപ്പോൾ ഏത് സംസ്ഥാനത്താണ്?
32. ജലസേചനത്തിന്കനാൽ സമ്പ്രദായങ്ങൾ നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു?
33. ആധുനിക സാമൂഹിക പരിഷ്‌കാരങ്ങളുടെ പ്രഭാത നക്ഷത്രം എന്ന് വിശേഷിപ്പിക്കുന്നതാരെ?
34. ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള ഗവർണർ ജനറൽ ആരായിരുന്നു?
35. ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട വർഷം?
36. പാകിസ്ഥാന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നത്?....
37. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?
38. ആൾക്കൂട്ടത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?
39. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്?
40. പരമവീര ചക്രം ആദ്യമായി ലഭിച്ചത്ആർക്കാണ്?
41. ഇന്ത്യയിലെ ഏറ്റവും ചെറിയകേന്ദ്രഭരണ പ്രദേശമേതാണ്?
42. ആർക്കിയോളജിക്കൽസർവ്വെ ഒഫ് ഇന്ത്യയുടെ  ആദ്യ ഡയറക്ടർ ആരായിരുന്നു?
43. ബിർജു മഹാരാജ് ഏത് സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. ദേശീയ സാങ്കേതിക വിദ്യാദിനം എന്നാണ്?
45. നാഗാർജുന സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?

ത്തരങ്ങൾ
(1)പഞ്ചാബ് (2) കുമാര ഗുപ്തൻ (3) പുലികേശി 2ാമൻ (ചാലൂക്യ രാജാവ്) (4) 1000 എ.ഡി. (5) കൃഷ്ണദേവരായർ (6) അലാവുദ്ദീൻ ഖിൽജി (7) ഗുരു അർജുൻ ദേവ് (8) ഡെൽഹൗസി (9) 1948 (10) ഗുപ്തരാജവംശം (11) കോൺവാലിസ് (1793) (12) റിപ്പൺ പ്രഭു (13) ഡഫറിൻ പ്രഭു (14) സർദാർ കെ.എം. പണിക്കർ (15) പാഥ്വിക് ലോറൻസ് (16) അമുണ്ട്‌സെൻ  (17) ലോത്തൽ (18) പല്ലവൻമാർ (19) സമുദ്രഗുപ്തൻ (20) ലോത്തൽ (21) ഋഗ്വേദം (22) അമേരിക്ക (23) മൗര്യരാജവംശം (24) നരസിംഹ വർമ്മൻ (25) മാക്‌സ് മുള്ളൂർ (26) ഇലിയഡ് (27) തക്ഷശില (28) രാഷ്ട്രകൂടൻമാർ (29) വിജയനഗര സാമ്രാജ്യം (30) ശരാവതി (31) മദ്ധ്യപ്രദേശ് (ഉജ്ജയിനി) (32) ഫിറോസ് ഷാ തുഗ്‌ളക്ക് (33) രാജാറാം മോഹൻ റോയ് (34) ലിൻലിത്‌ഗോ പ്രഭു (35) 1957 (36) കറാച്ചി (37) പാനിപ്പട്ട് (38) കെ. കാമരാജ് (39) ജൂങ്കോ താബെ (40) സോമനാഥ് ശർമ്മ (1947) (41) ലക്ഷദ്വീപ് (42) അലക്‌സാണ്ടർ കണ്ണിംഗ്ഹാം (1861) (43) കഥക് (44) മെയ് 11 (45) കൃഷ്ണ.