1. നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സേനാധിപൻ?
2. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഒഫ് സയൻസ് എന്നു വിളിച്ചത്?
3. ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം?
4. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ഏത്?
5. നെപ്പോളിയൻ ജനിച്ചസ്ഥലം?
6.ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യം?
7. ഏതു രാജ്യത്തുവച്ചാണ് റഷ്യൻവിപ്‌ളവനേതാവ് ട്രോട്‌സ്‌കി വധിക്കപ്പെട്ടത്?
8. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏതു രാജ്യത്തിന്റേത്?
9. 1840 ലെ ഓപ്പിയം യുദ്ധത്തിൽ ചൈനയെ തോല്പിച്ചത്?
10. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം?
11. ഏത് സമുദ്രത്തിലാണ് ടൈറ്റാനിക് കപ്പൽ മുങ്ങിയത്?
12. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത്?
13. ജനാധിപത്യത്തെ നിർവചിച്ച ലിങ്കന്റെ പ്രശസ്തമായ പ്രസംഗം?
14. കെനിയയിലെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയത്?
15. ചരിത്രത്തിന്റെ പിതാവ്?
16. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്?
17. ഓസ്‌ട്രേലിയ കണ്ടെത്തിയത്?
18. ബ്ലാക്ക് ഷർട്ട്‌സ് (കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചതാര്?
19. ബ്ലു ബുക്ക് ഏതു രാജ്യത്തെ ഔദ്യോഗികപ്രസിദ്ധീകരണമാണ്?
20. ബോക്‌സർ ലഹളനടന്ന രാജ്യം?
21. ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവെച്ച വർഷം?
22. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
23. കൊസവോ ഏതു രാജ്യത്തിൽനിന്നാണ് സ്വാതന്ത്ര്യം നേടിയത്?
24. വൈറ്റ് ഹൗസ് എവിടെയാണ്?
25. ലോകത്തേറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച കമ്യൂണിസ്റ്റ് എന്ന വിശേഷണം സ്വന്തമാക്കിയ ഫിഡൽ കാസ്‌ട്രോ ഭരിച്ച രാജ്യം?
26. ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി?
27. ഫോക് ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?
28. മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം?
29. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
30. തീൻ ബിഗ കോറിഡോർ പാട്ടത്തിന് വാങ്ങിയ രാജ്യം?
31. ലോകത്തെ ആദ്യത്തെ വനിതാ ആക്ടിംഗ് പ്രസിഡന്റ് അധികാരത്തിൽവന്ന രാജ്യം?
32. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസഭ?
33. ഗോർഡിയൻ കുടുക്ക് വെട്ടിമുറിച്ചതാര്?
34. ശിലകളിൽഅടിസ്ഥാനശില എന്നറിയപ്പെടുന്നത്?
35. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്ത്?
36. ഏതു ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്‌പോട്ട് കാണപ്പെടുന്നത്?
37. ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
38. ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം?
39. ഗാനിമീഡ് ഉൾപ്പെടെ വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?
40. ഏറ്റവും ജലസമ്പന്നമായ നദി?
41. ശാസ്ത്രത്തിന്റെ വൻകര എന്നറിയപ്പെടുന്നത്?
42. ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്?
43. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സമുദ്രം?
44. ഏതു വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ?
45. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം?
46. ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉല്പാദിപ്പിക്കുന്ന രാജ്യം?
47. പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
48. ഫ്രാൻസിനെയും ഇംഗ്‌ളണ്ടിനെയും വേർതിരിക്കുന്ന കടലിടുക്ക്?
49. ഏറ്റവും ചെറിയ ഭൂഖണ്ഡം?
50. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ഉത്തരങ്ങൾ
(1)വെല്ലസ്ലി (വെല്ലിംഗ്ടൺ പ്രഭു) (2)അരിസ്റ്റോട്ടിൽ (3)യൂറോപ്പ് (4)സ്വീഡൻ (5)കോഴ്‌സിക്ക (6)ഗ്രീസ് (7)മെക്‌സിക്കോ (8)ജപ്പാൻ(9)ബ്രിട്ടൺ (10)ജെറിക്കോ (11)അത് ലാന്റിക് സമുദ്രം (12)ആർതർ വെല്ലസ്ലി (13) ഗെറ്റിസ്ബർഗ് (14)ജോമോ കെനിയാത്ത (15) ഹെറോഡോട്ടസ് (16)മാവോസേ തുങ് (17)ക്യാ്ര്രപൻ കുക്ക് (18)ബെനിറ്റോ മുസ്സോളിനി (19)ബ്രിട്ടൺ (20)ചൈന (21)1997 (22)ഹാത്‌ഷേപ്‌സുത് (ഈജിപ്ത്) (23) സെർബിയ (24)വാഷിംഗടൺ ഡി.സി (25)ക്യൂബ (26)നീൽ ആംസ്‌ട്രോങ് (27)ദക്ഷിണ അത് ലാന്റിക് (28)മൊണാക്കോ (29)സിരിമാവോ ബന്ദാരനായകെ (30)ബംഗ്ലാദേശ് (31)മംഗോളിയ (32)അൽത്തിങ് (33)അലക്‌സാണ്ടർ ചക്രവർത്തി (34)ആഗ്‌നേയശില (35)താൻസാനിയ (36)വ്യാഴം (37)പ്‌ളേറ്റ് ടെേ്രക്രാണിക്‌സ് (38)അകക്കാമ്പ് (കോർ) (39)ഗലീലിയോ (40)ആമസോൺ (41)അന്റാർട്ടിക്ക (42)ബ്രസീലിലെ സാന്റോസ് (43)അത് ലാന്റിക് സമുദ്രം (44)ആഫ്രിക്ക (45)ഫോബോസ് (46)ഇറാക്ക് (47)ഇന്ത്യൻ മഹാസമുദ്രം (48)ഇംഗ്‌ളീഷ് ചാനൽ (49)ഓസ്‌ട്രേലിയ (50)ലോയിർ.