1. കേരള പാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
2. കേരളത്തിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?
3. ടൈറ്റാനിയം വേർതിരിച്ചെടുക്കുന്നത് ..................ൽനിന്നാണ്?
4. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ പഞ്ചായത്ത് ഏത്?
5.നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് റൂറൽഡെവലപ്‌മെന്റ് എവിടെ സ്ഥിതിചെയ്യുന്നു?
6. ലോക ഉപഭോക്തൃ ദിനമായി ആചരിക്കുന്നതെന്ന്?
7. ഐ. എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്?
8. വിസ്തീർണ്ണത്തിൽ പകുതിയോളം വനപ്രദേശമായിട്ടുള്ള കേരളത്തിലെ ജില്ലയേത്?
9. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്?
10.1615 ൽ ജഹാംഗീറിന്റെ രാജസദസ് സന്ദർശിച്ച ബ്രിട്ടീഷ് അമ്പാസിഡർ ആരായിരുന്നു?
11. കേരള വാൽമീകി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
12. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
13. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശികൾ?
14. കൊച്ചി കപ്പൽനിർമ്മാണ ശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ?
15. കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
16. കേരളത്തിന്റെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്?
17. ജൂൺ 5 ....................... ആയി ആചരിക്കുന്നു?
18.ഓസോൺ ദിനമായി ആചരിക്കപ്പെടുന്നതെന്ന്?
19. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
20. കേരള വന ഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്?
21. കൂടൽമാണിക്യ ക്ഷേത്രം ഏത് ജില്ലയിലാണ്?
22. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
23. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുത നിലയമേത്?
24. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമേത്?
25. ഗണപതിവട്ടം ഇപ്പോൾ അറിയപ്പെടുന്നത്.................. എന്ന പേരിലാണ്?
26.കേരളത്തിൽ കടൽത്തീര ദൈർഘ്യം ഏറ്റവും കൂടിയ താലൂക്ക് ഏത്?
27. കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല?
28. കേരളത്തിലെ സർവകലാശാലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
29. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എൻജിനിയേഴ്‌സ് ദിനമായി ആചരിക്കുന്നത്?
30. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?
31.ഓട് വ്യവസായ കേന്ദ്രമായ ഫറോക്ക് ഏത് ജില്ലയിലാണ്?
32. പുകയില ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
33. ദക്ഷിണ കാശി എന്നറിയപ്പെടുന്നത്.................ആണ്?
34. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം?
35. കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമേതാണ്?
36. ഏത് കായലിലാണ് പെരുമൺ ദുരന്തം നടന്നത്?
37. കേരള നിയമസഭയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?
38.മാളവികാഗ്‌നിമിത്രം രചിച്ചതാര്?
39.ദേശീയ നദി സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി?
40. തേക്കടിയുടെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്...................ആണ്?
41. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത് ഏത്?
42. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ?
43.നന്ദലാൽ ബോസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. 1948 ൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ മലയാളി?
45. അബു എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ഇന്ത്യൻ രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?
47. വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണമേത്?
48.ഇന്ത്യയുടെ ദേശീയ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന്?
49. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
50. കേന്ദ്ര കാബിനറ്റിലെ ആദ്യ മലയാളിയാര്?
ഉത്തരങ്ങൾ
(1) എ.ആർ. രാജരാജ വർമ്മ (2)1957ൽ (3) ഇൽമനൈറ്റ് (4) പാറശാല പഞ്ചായത്ത് (5) ഹൈദരാബാദ് (6) മാർച്ച് 15 (7) ബാംഗ്‌ളൂർ (8) പത്തനംതിട്ട (9) പാലക്കാട് (10) സർ തോമസ് റോ (11) വള്ളത്തോൾ (12) ചെന്നൈ (13) ഡച്ചുകാർ (14) മഹർഷി പരശുറാം (15)പീച്ചി (16) വയനാട് (17) ലോക പരിസ്ഥിതി ദിനം (18) സെപ്തംബർ 16 (19) സ്വാമി വിവേകാനന്ദൻ (20) തൃശൂർ (21) തൃശൂർ (22) പമ്പ (23) കായംകുളം താപവൈദ്യുത നിലയം (24) നെല്ലിയാംപതി (25) സുൽത്താൻബത്തേരി (26) ചേർത്തല (27) എറണാകുളം (28) കേരള സർവ്വകലാശാല (29) എം. വിശ്വേശ്വരയ്യ (30) തളിപ്പറമ്പ് (31) കോഴിക്കോട് (32) കാസർകോഡ് (33) തിരുനെല്ലി ക്ഷേത്രം (34) ഉത്തർപ്രദേശ് (35) തട്ടേക്കാട് (36) അഷ്ടമുടി (37) പി.ടി. ചാക്കോ (38) കാളിദാസൻ (39) പമ്പ (40) കുമളി (41) ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് (42) കോട്ടയം (43) ചിത്രകല (44) ഡോ. ജോൺ മത്തായി (45) കാർട്ടൂൺ (46) കെ. ആർ. നാരായണൻ (47) മാനോമീറ്റർ (48) 1950 ജനുവരി 26 (49) കോതമംഗലം (50) ഡോ. ജോൺ മത്തായി.