1. ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകമേത്?
2. പ്രപഞ്ചത്തിൽ വസ്തുക്കൾ കൂടുതലും സ്ഥിതിചെയ്യുന്നത് പദാർത്ഥത്തിന്റെ ഏത് അവസ്ഥയിലാണ്?
3. ഭക്ഷ്യവസ്തുക്കളിൽ രുചി കൂട്ടാൻ ചേർക്കുന്ന രാസവസ്തുവേത്?
4. ജലത്തിലെ ഘടകങ്ങൾ ഏതെല്ലാം?
5. മണ്ണെണ്ണയിലെ ഘടകങ്ങൾ ഏവ?
6. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?
7. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
8. കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?
9. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്?
10. കാർബണിന്റെ പ്രധാന രൂപാന്തരണങ്ങൾ ഏതെല്ലാം?
11. പിത്തള, ചെമ്പ് പാത്രങ്ങളെ ബാധിക്കുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്?
12. വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ്?
13. മുളകിന് എരിവ് നൽകുന്നഘടകം ഏതാണ്?
14.മൊബൈൽ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാർജ്ജ് എത്രയാണ്?
15. തേനിലുള്ള പ്രധാന പഞ്ചസാരയേത്?
16. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ പഞ്ചസാരയേത്?
17. മയക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്?
18. റബ്ബർ പാലിലെ അടിസ്ഥാന ഘടകമേത്?
19. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്?
20. കുമ്മായത്തിന്റെ ശാസ്ത്രീയനാമമെന്ത്?
21. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?
22. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
23. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ഏതാണ്?
24. പാലിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏതാണ്?
25. പി.എച്ച്.മൂല്യം ഏഴിൽ കൂടുതലായ ലായനികൾ ഏവ?
26. ജലത്തിന്റെഏറ്റവും ശുദ്ധമായ രൂപമേത്?
27. പാചകവാതകത്തിൽ ഏറ്റവും കൂടുതലുള്ള ഘടകമേത്?
28. ചതുപ്പുവാതകം എന്നറിയപ്പെടുന്നത് ഏതാണ്?
29. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയേത്?
30. കടൽത്തീരം ഇല്ലാത്ത ജില്ലകൾ?
31. കടൽത്തീരം ഇല്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ ഏക ജില്ലയേത്?
32. മലകളും കുന്നുകളും ഇല്ലാത്ത ജില്ലയായി അറിയപ്പെടുന്നതേത്?
33. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്?
34. വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ലയേത്?
35. ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ലയേത്?
36. സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള ജില്ല ഏത്?
37. സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ലയേത്?
38. പട്ടികജാതിക്കാർഏറ്റവും കുറവുള്ള ജില്ലയേത്?
39. സ്ത്രീ - പുരുഷാനുപാതം ഏറ്റവും കൂടിയ കേരളത്തിലെ ജില്ലയേത്?
40. ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലയേത്?
41. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ഏതാണ്?
42. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ലയേത്?
43. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ്?
44. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ മംഗളവനം ഏതു ജില്ലയിലാണ്?
45. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളജില്ലയേത്?
46. കേരളത്തിലെ ഏക വൻകിട തുറമുഖം സ്ഥിതിചെയ്യുന്ന ജില്ലയേത്?
47. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട് കേരളത്തിലെ ജില്ലയേത്?
48. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ കല്ലട ഏതു ജില്ലയിലാണ്?
49. ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ഏതു ജില്ലയിലാണ്?
50. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഏതു ജില്ലയിലാണ്?

ഉത്തരങ്ങൾ

(1)ഓക്സിജൻ (2)പ്ലാസ്മ (3)അജിനോമോട്ടോ (4)ഹൈഡ്രജൻ,ഓക്സിജൻ (5)കാർബൺ, ഹൈട്രജൻ (6)ലിഥിയം (7)ബ്ലീച്ചിംഗ് പൗഡർ (8)തുരിശ് (9)കോപ്പർ സൾഫേറ്റ് (10)വജ്രം, ഗ്രാഫൈറ്റ് (11)ബേസിക് കോപ്പർ കാർബണേറ്റ് (12) ഹൈഡ്രജൻ(13)കാപ്സൈസിൻ (14)3.6 വോൾട്ട് (15)ഫ്രക്ടോസ് (16)സാക്കറിൻ (17)അമേരിക്കക്കാരനായ സാമുവൽ ഗുത്രി (18)ഐസോപ്രീൻ (19)ഫോർമിക് ആസിഡ് (20)കാത്സ്യം ഹൈഡ്രോക്സൈഡ് (21)കാർബോണിക് ആസിഡ് (22)കാത്സ്യം (23)കാർബൺഡൈ ഓക്സൈഡ് (24)ലാക്ടോസ് (25)ആൽക്കലികൾ (26)മഴവെള്ളം (27)പ്രൊപ്പേൻ (28)മീഥേൻ(29)കാസർകോട് (30)പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് (31)കോട്ടയം (32)ആലപ്പുഴ (33)ആലപ്പുഴ (34)ഇടുക്കി (35)തിരുവനന്തപുരം(36)കോട്ടയം (37)എറണാകുളം (38)വയനാട് (39)കണ്ണൂർ (40)പത്തനംതിട്ട (41)ഇടുക്കി (42)കാസർകോട് (43)കൊല്ലം (44)എറണാകുളം (45)ഇടുക്കി(46)എറണാകുളം (47)തിരുവനന്തപുരം (48)കൊല്ലം (49)പത്തനംതിട്ട (50)ഇടുക്കി

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.