1. പ്രകാശത്തിന്റെ പ്രവേഗം ശൂന്യതയിലാണ് ഏറ്റവും കൂടുതലെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
2. ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയേക്കാൾ കൂടുതൽ ആവൃത്തിയുള്ളത്?
3. ഫോട്ടോണിന്റെ കണികസ്വഭാവം വ്യക്തമായി നിർവചിച്ച ശാസ്ത്രജ്ഞൻ?
4. ബ്ലീച്ചിംഗ് പൗഡറിന്റെ നിർമ്മാണത്തിൽ ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ കടത്തിവിടുന്ന വാതകം?
5. ഒരേ മൂലകം തന്നെ വ്യത്യസ്ത ഭൗതിക ഗുണങ്ങളോട് കൂടി വിവിധ രൂപങ്ങളിൽ സ്ഥിതിചെയ്യുന്ന ഗുണവിശേഷണം?
6. സുതാര്യവും നിറമില്ലാത്തതുമായ കാർബണിന്റെ ക്രിസ്റ്റൽ രൂപം?
7. അയിരിൽ നിന്നും മാലിന്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളെ എന്തു പറയും?
8. പവിഴപ്പുറ്റിന്റെ രാസനാമം?
9. പ്രകൃതിയിൽ കണ്ടുവരുന്ന കാത്സ്യം സൾഫേറ്റിന്റെ നിക്ഷേപം?
10. സെറുസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
11. വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം?
12. ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണം?
13. നീലയും ചുമപ്പും കൂടിയാൽ ലഭിക്കുന്ന നിറം?
14. ഏറ്റവും പഴയ റിപ്പബ്ളിക്കൻ രാഷ്ട്രം?
15. ദക്ഷിണായന രേഖയും ഭൂമദ്ധ്യരേഖയും കടന്നുപോകുന്ന ഏക രാജ്യം?
16. മനാമ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
17. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?
18. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
19. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയ്ക്ക് അനുഭവപ്പെടുന്ന ഘർഷണ ബലം?
20. മാക്ക് നമ്പറിന്റെ വേഗത അളക്കുന്നതിനുള്ള യൂണിറ്റ്?
21. ഡ്യൂറാലുമിനിൽ അലുമിനീയത്തോടൊപ്പം അടങ്ങിയിരിക്കുന്നത്?
22. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങളെ എന്തു പറയുന്നു?
23. ന്യൂട്രോൺ ബോംബിന്റെ പിതാവ്?
24. രാസപ്രവർത്തനത്തിലേർപ്പെടാൻ തന്മാത്രകൾക്കുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോർജ്ജം?
25. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
26. അക്വാറീജിയ, സൾഫ്യൂരിക്കാസിഡ് എന്നിവ ആദ്യമായി നിർമ്മിച്ച രസതന്ത്രജ്ഞൻ?
27. ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
28. ട്രിപ്പോളി ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
29. സാംബിയയുടെ തലസ്ഥാനം?
30.ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന കടൽ?
31. ഫ്യൂസ് വയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതെല്ലാം ലോഹങ്ങൾ ചേർന്നതാണ്?
32. വൈദ്യുത സ്പന്ദനങ്ങളെ ശബ്ദതരംഗങ്ങളാക്കി മാറ്റുന്നതിനുള്ള ഉപകരണം?
33. ജലവുമായുള്ള പ്രവർത്തനം മുഖേന ഒരു രാസവസ്തുവിഘടിക്കുന്ന പ്രക്രിയ?
34. സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കാൻ അതിൽ എന്ത് ചേർക്കുന്നു?
35. ജലം ഒരു സംയുക്തമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
36. ഡോളോമൈറ്റ്, ഡയോപ്സൈഡ് ഇവ ഏതിന്റെ അയിരാണ്?
37. ഏറ്റവും സാന്ദ്രത കൂടിയ വാതകം?
38. ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
39. പഞ്ചലോഹങ്ങൾ ഏതെല്ലാം?
40. ഹൈഡ്രജനും നൈട്രജനും സംയോജിച്ചുണ്ടാകുന്ന വാതകം?
41. അറ്റ്ലാന്റിക് സമുദ്രത്തെയും മധ്യ ധരണ്യാഴിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്ക്?
42. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
43. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം?
44. ഏത് ആഫ്രിക്കൻ രാഷ്ട്രത്തിന്റെ പേരിനാണ് സത്യസന്ധന്മാരുടെ നാട് എന്ന അർത്ഥമുള്ളത്?
45. ഭൂമദ്ധ്യരേഖയും ഗ്രീൻവിച്ച് മെറീഡിയനും സന്ധിക്കുന്ന നഗരം?
46. ലോകത്തിൽ ഏറ്റവും ചൂടേറിയ സ്ഥലം?
47. ആഫ്രിക്കയുടെ ഹൃദയംഎന്നറിയപ്പെടുന്ന രാജ്യം?
48. വൈദ്യുതകാന്തികപ്രേരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
49. ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന കിരണം?
50. വൈദ്യുതപ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ സഹായിക്കുന്ന ഉപകരണം

ഉത്തരങ്ങൾ
(1)ഫുക്കാൾട്ട് (2)ഗാമാകിരണം (3)ഐൻസ്റ്റീൻ (4)ക്ലോറിൻ വാതകം (5)രൂപാന്തരത്വം (6)വജ്രം (7)ഫ്ലക്സ് (8)കാത്സ്യം കാർബണേറ്റ് (9)ജിപ്സം (10)ലെഡ്(11)ചുമപ്പ് (12)സൂര്യപ്രകാശത്തിന് വിസരണം സംഭവിക്കുന്നതുകൊണ്ട് (13)മജന്ത (14)സാൻമാരിനോ (15)ബ്രസീൽ (16)ബഹ് റിൻ (17)മാലിദ്വീപ് (18)പാകിസ്ഥാൻ (19)വിസ്ക്കസ് ബലം (20)വിമാനത്തിന്റെ വേഗത (21)കോപ്പർ (22)അഭികാരകങ്ങൾ (23)സാമുവൽ കോഹൻ (24)ത്രെഷോൾഡ് എനർജി (25)ജെ.ജെ. തോംസൺ, ന്യൂട്രോൺ- ജയിംസ് ചാഡ്വിക് (26)ജാബിർ ഇബൻ ഹയാൻ (27)അഫ്ഗാനിസ്ഥാൻ (28)ലിബിയ (29)ലുസാക്ക (30)ചെങ്കടൽ (31)ലെഡും ടിന്നും (32)ലൗഡ് സ്പീക്കർ (33)ഹൈഡ്രോളിസിസ് (34)ജിപ്സം (35)കാവൻഡിഷ് (36)കാത്സ്യം (37)റഡോൺ (38)ഫോർമാലിൻ (39)സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, വെളുത്തീയം(40)അമോണിയ (41)ജിബ്രാൾട്ട് (42)കിളിമാഞ്ചാരോ(43)ചൈന (44)ബുർക്കിനോഫാസോ (45)അക്ര (46)അൽ അസീസിയ (47)ബുറുണ്ടി (48)ഫാരഡേ (49)ഗാമാ കിരണങ്ങൾ (50)ഗാൽവനോസ്കോപ്പ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.