1. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ ഏറ്റവും കുറച്ചുപേർ സംസാരിക്കുന്ന ഭാഷ?
2. പാശ്ചാത്യസംഗീതോപകരണങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
3. രാജിവെച്ച ആദ്യ കേരള മുഖ്യമന്ത്രി?
4. തകഴിയുടെ ഏത് കൃതിയാണ് ആദ്യമായി ചലച്ചിത്രമാക്കിയത്?
5. ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
6. ഭൂമധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഏകരാജ്യം?
7. ദക്ഷിണാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം?
8. ഭക്ഷ്യ സുരക്ഷാ ബിൽ പാസാക്കിയതെന്ന്?
9. ഗ്രാമസഭയെ കുറിച്ചുപറയുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ?
10. പാറ്റഗോണിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യം?
11. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയെ മണിപ്പൂരിലെ കലാരൂപം ഏത്?
12. അന്ധർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകാനുള്ള കേരള സർക്കാരിന്റെ പദ്ധതി?
13. ഏഷ്യയിലെ ഏക നാണയ പഠനകേന്ദ്രം സ്ഥിതിചെയ്യുന്നത്?
14. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
15. തത്ത്വമസി എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്?
16. മുദ്രാരാക്ഷസം എഴുതിയത്?
17. ശങ്കരാചാര്യരുടെ ഗുരു?
18. ആദി ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ?
19. കണ്ണിങ് ജക്കാൾ എന്നറിയപ്പെട്ട ഇന്ത്യൻ വൈസ്രോയി?
20. പോണ്ടിച്ചേരിയുടെ സന്യാസി എന്നറിയപ്പെടുന്നത്?
21. വള്ളുവനാട് ഇന്നറിയപ്പെടുന്നത് ഏത് പേരിലാണ്?
22. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
23. സംസ്ഥാനനിയമസഭയിൽ നയപ്രഖ്യാപനം നടത്തുന്നത് ആരാണ്?
24. ലോക് സഭാ സ്പീക്കറാകുന്ന ആദ്യ കമ്യൂണിസ്റ്റുകാരൻ?
25. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
26. പൊതുജനാരോഗ്യം ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ്?
27. കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ ഉള്ള ജില്ല?
28. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി?
29. ഇന്ത്യ വിൻസ് ഫ്രീഡം ആരുടെ രചനയാണ്?
30. കേരളത്തിൽ വില്ലുവണ്ടി സമരം നടത്തിയ സാമൂഹിത പരിഷ്‌കർത്താവ്?
31. മുടിചൂടും പെരുമാൾ എന്നറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ്?
32. വീരരായർ എന്ന പണം ഇറക്കിയത് ഏത് ഭരണാധികാരികൾ ആയിരുന്നു?
33. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
34. നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് എങ്ങനെ?
35. കേന്ദ്ര പുകയിലെ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
36. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്?
37. ചിരിയും ചിന്തയും എന്ന പുസ്തകം എഴുതിയത്?
38. തുണികളിലെ കറനീക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
39. ഏതു രാജ്യത്തിലെ പുൽമേടാണ് പുന?
40. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസസഹായം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?
41. ഗാസയിൽ ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക നടപടി അറിയപ്പെടുന്ന പേര്?
42. അന്താരാഷ്ട്ര മാതൃഭാഷാദിനം?
43. കൃത്രിമ കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
44. 2022 ലെ ഫുട്‌ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം?
45. ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
46. 2020 ലെ ഒളിമ്പിക്‌സിന് വേദിയാകുന്ന നഗരം?
47. സേവനമികവിനുള്ള കടഛ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യ നഗരസഭ?
48. 2015ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
49. 2018 ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ വേദി?
50. പ്രാചീനകാലത്ത് ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏതാണ്?

ഉത്തരങ്ങൾ
(1)സംസ്‌കൃതം (2)വയലിൻ (3)പട്ടം താണുപിള്ള (4)രണ്ടിടങ്ങഴി (5)ടി.സി. ജോസഫ് (6)ബ്രസീൽ (7)ഡിസംബർ 22 (8)2013 ആഗസ്റ്റ് 26 (9)243 എ (10)അർജന്റീന (11)സങ്കീർത്തന (12)ഇൻസൈറ്റ് (13)നാസിക് (14)ജോർജ് ഇരുമ്പയം (15)ഛാന്ദോക്യോപനിഷത്ത് (16)വിശാഖദത്തൻ (17)ഗൗഡപാദർ (18)ദേവേന്ദ്രനാഥ ടാഗോർ (19)കഴ്‌സൺ പ്രഭു (20)അരവിന്ദ ഘോഷ് (21)പാലക്കാട് (22)കെ.എം.മുൻഷി (23)ഗവർണർ (24)സോമനാഥ് ചാറ്റർജി (25)മുഹമ്മദ് അബ്ദുറഹ്മാൻ (26)സ്റ്റേറ്റ് ലിസ്റ്റ് (27)എറണാകുളം (28)സർദാർ കെ.എം. പണിക്കർ (29)മൗലാനാ അബ്ദുൾ കലാം ആസാദ് (30)അയ്യൻകാളി (31)വൈകുണ്ഠസ്വാമി (32)സാമൂതിരിമാർ (33) അലുമിനിയം സൾഫേറ്റ് (34)ഖാദർ (35)രാജമുന്ദ്രി (36)പാപ്പുവ ന്യുഗിനിയ (37)ഇ.വി. കൃഷ്ണപിള്ള (38)ഓക്‌സാലിക് ആസിഡ് (39)പെറു (40)കുമാരപിള്ള കമ്മീഷൻ (41)ഓപ്പറേഷൻ പ്രൊട്ടക്ടീവ് എഡ്ജ് (42)ഫെബ്രുവരി 21 (43)അൽനിക്കോ (അലുമിനിയം, നിക്കൽ, കോബാൾട്ട്) (44) ഖത്തർ (45) ആനന്ദീബെൻ പട്ടേൽ (46)ടോക്കിയോ (47)മലപ്പുറം (48)ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് (49)റഷ്യ (50)കണ്ഡഹാർ (അഫ്ഗാനിസ്ഥാൻ)

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.