1. ഒരു അർദ്ധവൃത്തം എത്ര ഡിഗ്രിയാണ്?
2. ഒരുഔൺസ് എത്ര ഗ്രാം?
3. ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്‌ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?
4. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?
5. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്‌ക്കരിച്ചത്?
6. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?
7. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻകാരണമായ പ്രതിഭാസം?
8. ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻബഹിരാകാശ പേടകത്തിനുവേണ്ട കുറഞ്ഞവേഗം?
9. ഒരു ലിറ്റർ ജലത്തിന്റെ ഭാരം?
10. സ്വർണത്തിന്റെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്?
11. ഇ.സി.ജി എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത്?
12. ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത്?
13. റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?
14. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത്?
15. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?
16. ഇന്റർനെറ്റിന്റെ പഴയപേര്?
17. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റാണ്?
18. സൂര്യപ്രകാശത്തിലെ ഘടക വർണങ്ങൾ?
19. നീലയും മഞ്ഞയും ചേർന്നാൽ കിട്ടുന്ന വർണം?
20. റിക്ടർ സ്‌കെയിലിൽ അളക്കുന്നത്?
21. ഐ.ടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല?
22. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് അക്‌സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം?
23. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്?
24. ബ്യുഫോർട്ട് സ്‌കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്?
25. പ്രകാശം ഏറ്റവുമധികം സഞ്ചരിക്കുന്ന മാധ്യമം?
26. ഊർജ്ജത്തിന്റെ എസ്.ഐ യൂണിറ്റ്?
27. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ സ്ഥാപിക്കപ്പെട്ട സംസ്ഥാനം?
28. സാധാരണ താപനിലയിൽ ഏറ്റവും കുറച്ച് വികസിക്കുന്ന പദാർത്ഥം?
29. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്റെ അയിരാണ്?
30. ഓസോൺ തന്മാത്രയിൽ എത്ര ഓക്‌സിജൻ ആറ്റങ്ങൾ ഉണ്ട്?
31. വൈദ്യുത വിളക്ക് കണ്ടുപിടിച്ചത്?
32. പച്ച ഇല ചുമപ്പു പ്രകാശത്തിൽ എന്തു നിറത്തിൽ കാണപ്പെടും?
33. പ്രകാശത്തിന്റെ കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
34. മഴവില്ലിൽ ഏറ്റവും പുറത്തായി കാണപ്പെടുന്ന നിറം?
35. വെള്ളനിറം കിട്ടാൻചേരേണ്ട നിറങ്ങൾ?
36. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ബഹിരാകാശ വാഹനമായ അപ്പോളോ11 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?
37. മഴവില്ലിൽ നടുക്ക് കാണുന്ന നിറം?
38. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്?
39. ഏതു പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത്?
40. ന്യൂക്ലിയർ ഫിഷന്റെ പിതാവ്?
41. ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്?
42. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്?
43. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം?
44. ഡൈനാമോയിൽ വൈദ്യുതോർജ്ജം ലഭിക്കുന്നത് ഏത് ഊർജ്ജത്തിൽ നിന്നാണ്?
45. തരംഗദൈർഘ്യം കൂടുതലുള്ള നിറം?
46. ഹീമോഫീലിയ രോഗികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ തുക?
47. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ക്രയോജനിക് റോക്കറ്റ്?
48. 2016 ലെ കഇഇ 2020 ക്രിക്കറ്റ് ലോകകപ്പ് വേദി?
49. 2014ൽ മൊബൈൽ വേൾഡ് കോൺഗ്രസ് നടന്ന നഗരം?
50. 2014ൽ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികൾ?
ഉത്തരങ്ങൾ
(1) 180 (2)28.35 (3)പസഫിക് സമുദ്രം (4)ചുവപ്പ്, പച്ച, നീല (5)ഫാരഡേ (6)ഐസക് പിറ്റ്മാൻ (7)ഇന്റർഫെറൻസ് (8)11.2 കി.മീ പ്രതി സെക്കന്റ് (9)1000 ഗ്രാം (10) കാരറ്റ് (11)ഹൃദയം (12)വില്യം ഐന്തോവൻ(13)കോൺവെക്‌സ് മിറർ (14)4 ഡിഗ്രി സെൽഷ്യസ് (15)റുഡോൾഫ് ഡീസൽ (16)അർപ്പാനെറ്റ് (17)1024 (18)7 (19)പച്ച (20)ഭൂകമ്പം (21)മലപ്പുറം (22)ഫിൻലാൻഡ് (23)6080 (24)കാറ്റിന്റെ വേഗം (25)ശൂന്യസ്ഥലം(26)ജൂൾ (27)ആന്ധ്രാപ്രദേശ് (28)വജ്രം (29)യുറേനിയം (30)3(31)എഡിസൺ (32)കറുപ്പ് (33)ന്യൂട്ടൺ (34)ചുവപ്പ് (35)നീല, ചുവപ്പ്, പച്ച (36)സാറ്റേൺ 5 (37)പച്ച (38)1729 (39)ന്യൂക്ലിയർ ഫ്യൂഷൻ (40)ഏണസ്റ്റ് റുഥർ ഫോർഡ് (41)റുഥർ ഫോർഡ് (42) സ്റ്റീഫൻ ഹോക്കിങ് (43)വെള്ളി (44)യാന്ത്രികോർജ്ജം (45)ചുവപ്പ് (46)1000 രൂപ (47)ഏടഘഢ ഉ5 (48)ഇന്ത്യ (49)ബാഴ്‌സലോണ (സ്‌പെയിൻ) (50)ദക്ഷിണാഫ്രിക്ക
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.