1. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?
2. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരിയാര്?
3. എളയടത്തു സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത്?
4. മാർത്താണ്ഡവർമ്മയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വർഷമേത്?
5. തിരുവിതാംകൂർ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വർഷമേത്?
6. പൊൻമന അണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര്?
7. പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ ആദ്യമായി നടപ്പാക്കിയതാര്?
8. മാർത്താണ്ഡവർമ്മയ്ക്കുശേഷം തിരുവിതാംകൂർ രാജാവായത് ആരാണ്?
9. തിരുവിതാംകൂറിൽ 'ദിവാൻ" എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാര്?
10. ആലപ്പുഴ തുറമുഖത്തിന്റെ ശില്പിയായ തിരുവിതാംകൂർ ദിവാനാര്?
11. ദിവാൻ കേശവപിള്ളയ്ക്ക് രാജാ കേശവദാസ് എന്ന ബിരുദം നൽകിയ ഗവർണർ ജനറലാര്?
12. ഏത് വർഷമാണ് കുളച്ചൽ യുദ്ധം നടന്നത്?
13. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ച് സൈന്യത്തലവനാര്?
14. കിഴവൻ രാജ എന്ന് വിളിക്കപ്പെടുന്നതാരാണ്?
15. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാൻമദ്ധ്യകേരളത്തിൽ നെടുംകോട്ട നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരിയാര്?
16. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ ഭരണാധികാരി ആരാണ്?
17. തിരുവിതാംകൂർ രാജ്യം ശ്രീ പത്മനാഭന് സർവസ്വ ദാനമായി സമർപ്പിച്ച് തൃപ്പടിദാനം നടത്തിയ രാജാവാര്?
18. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ രാജാവായിരുന്നത് ആരാണ്?
19. നെയ്തുകാരുടെ പട്ടണമായ തിരുവനന്തപുരത്തെ ബാലരാമപുരത്തിന്റെ സ്ഥാപകൻ ആരാണ്?
20. റാണി ഗൗരി ലക്ഷ്മീബായിയുടെ ദിവാനായിരുന്ന ബ്രിട്ടീഷുകാരനാര്?
21. ചട്ടവരിയോലകൾ എന്നപേരിൽ ഒരു നിയമസംഹിത തയ്യാറാക്കിയ തിരുവിതാംകൂർ ദിവാനാര്?
22. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്?
23. തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റോഫീസ് 1857 ൽ തുറന്നതെവിടെ?
24. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കാനേഷുമാരി കണക്ക് തയ്യാറാക്കിയ വർഷമേത്?
25. അയിത്തജാതിക്കാരുടെ കുട്ടികൾക്ക് സർക്കാർ പള്ളിക്കൂടങ്ങളിൽ പ്രവേശനമനുവദിച്ച തിരുവിതാംകൂർ രാജാവാര്?
26. തിരുവിതാംകൂറിൽ പുരാവസ്തു ഗവേഷണവകുപ്പ് ദുർഗുണ പരിഹാരശാല എന്നി സ്ഥാപിച്ച ഭരണാധികാരിയാര്?
27. ശ്രീമൂലം പ്രജാസഭയുടെ പ്രവർത്തനം തുടങ്ങിയ വർഷമേത്?
28. 1925 ലെ നിയമത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ രൂപവത്ക്കരിച്ച തിരുവിതാംകൂർ ഭരണാധികാരിയാര്?
29. സേതുലക്ഷ്മീബായിയുടെ ഭരണകാലത്ത് മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തിയ നായർ റെഗുലേഷൻ നിലവിൽ വന്ന വർഷമേത്?
30. തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച വർഷമേത്?
31. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?
32. പെറ്റി സിവിൽകേസുകളും പൊലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച് തിരുവിതാംകൂറിലെ നീതിന്യായഭരണം പരിഷ്ക്കരിച്ചതാര്?
33. തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
34. എഞ്ചിനീയറിംഗ് വകുപ്പ്, ഗവൺമെന്റ് പ്രസ്, കാഴ്ചബംഗ്ളാവ് എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
35. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്?
36. പഞ്ചായത്തീരാജ് നിയമനമനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം?
37. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാര്?
38. ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നതെവിടെ?
39. ഭോപ്പാൽ ദുരന്തം നടന്ന വർഷമേത്?
40. ഇന്ദ്രാവതി ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
41. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലമേത്?
42. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
43. ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം?
44. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
45. ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ?
46. മന്ത്രവാദങ്ങൾക്കെതിരെ നിയമം കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?
47. രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനമെവിടെ?
48. കാലിബംഗൻ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
49. ഗഹിർ മാതാ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്?
50. നാഥ്പാഛാക്രി പ്രോജക്ട് ഏത് സംസ്ഥാനത്തിലാണ്?

ഉത്തരങ്ങൾ(1)മാർത്താണ്ഡവർമ്മ (2)മാർത്താണ്ഡവർമ്മ (3)കൊട്ടാരക്കര (4)1746 (5)1746 (6)മാർത്താണ്ഡവർമ്മ (7)മാർത്താണ്ഡവർമ്മ (8)കാർത്തികതിരുനാൾ രാമവർമ്മ (9)രാജാ കേശവദാസൻ (10)രാജാ കേശവദാസ് (11)മോർണിങ് ടൺ പ്രഭു (12)1741 ആഗസ്റ്റ് 10 (13)ഡിലനോയ് (14)കാർത്തികതിരുനാൾ രാമവർമ്മ (15)ധർമരാജാവ് (16)ധർമരാജാവ് (17)മാർത്താണ്ഡവർമ്മ (18)ധർമ്മരാജാവ് (19)ദിവാൻ ഉമ്മിണിത്തമ്പി (20)കേൺൽ മൺറോ (21)കേണൽ മൺറോ (22)1865 ലെ പണ്ടാരപ്പാട്ടം വിളംബരം (23)ആലപ്പുഴ (24)1875 മേയ് (25)ശ്രീമൂലം തിരുനാൾ (26)ശ്രീമൂലം തിരുനാൾ (27)1904 (28)സേതുലക്ഷ്മീബായി (29)1925 (30)1937 (31)സ്വാതിതിരുനാളിന്റെ (32)സ്വാതിതിരുനാൾ (33)സ്വാതിതിരുനാളിന്റെ (34)സ്വാതി തിരുനാളിന്റെ (35)സിക്കിം (36)മധ്യപ്രദേശ് (37)ദേവേന്ദ്ര ഫഡ്നവിസ് (38)ഭോപ്പാൽ (39)1984 (40)ഛത്തീസ്ഗഢ് (41)റാഞ്ചി (42)ഉത്തരാഖണ്ഡ് (43)ജംഷഡ്പൂർ (44)റൂർക്കി (45)നൈനിറ്റാൾ (46)മഹാരാഷ്ട്ര (47)ജോധ് പൂർ (48)ഘഗ്ഗർ നദി (49)ഒഡിഷ (50)ഹിമാചൽ പ്രദേശ്

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.