1. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ഏത്?
2. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
3. മദ്ധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പ്രധാന പുരസ്കാരങ്ങൾ ഏതെല്ലാം?
4. വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലമേത്?
5. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തുവേത്?
6. ഭിലായ് ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്തിലാണ്?
7. രാജ്‌മഹൽ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
8. ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ?
9. ബിർസമുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
10. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്നത്?
11. പലമാവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്?
12. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ ഏത്?
13. സാംബാർ ഉപ്പുതടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
14. മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന പ്രധാന ജൈനക്ഷേത്രമാണ്....?
15. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്?
16. ഇന്ത്യയിൽ ചൂടുനീരുറവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?
17.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ ആസ്ഥാനം?
18. നിലക്കടല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ........... എന്ന സ്ഥലത്താണ്?
19. ഇന്ത്യയിലെ ആദ്യത്തെ മിൽക് എ.ടി.എം സ്ഥാപിതമായത്?
20. ഗാന്ധിജിയെ കൂടാതെ ഗുജറാത്ത് ജന്മം നൽകിയ പ്രമുഖ ദേശീയനേതാവ്?
21. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതിമ ഗുജറാത്തിൽ വരാൻ പോകുന്നത് ആരുടെ പ്രതിമയാണ്?
22. കർണാവതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?
23. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ളിയർ സയൻസ് എവിടെ സ്ഥിതിചെയ്യുന്നു?
24.പശ്ചിമബംഗാളിലെ പ്രമുഖ എണ്ണശുചീകരണ ശാല?
25. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
26. ഏത് നദിയുടെ തീരത്താണ് കട്ടക് സ്ഥിതിചെയ്യുന്നത്?
27. ബിജു പട്‌നായിക് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരമേത്?
28. ഇന്ത്യൻ നാവികസേനയുടെ നേവൽ ബേസായ INS കുഞ്ഞാലി സ്ഥിതിചെയ്യുന്നതെവിടെ?
29. മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നതെവിടെയാണ്?
30. ഇന്ത്യയുടെ ഒാറഞ്ച് നഗരം എന്നറിയപ്പെടുന്നത്?
31. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമേത്?
32. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്?
33. ജയ്‌പൂരിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമേത്?
34. സരിസ്കാ ടൈഗർ റിസർവിനകത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ കോട്ടയേത്?
35. ചന്ദന നഗരം എന്നറിയപ്പെടുന്നത്?
36. എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന കുന്നിൻചരിവ് ഏത്?
37. ഇന്ത്യയുടെ മുന്തിരിനഗരം ഏത്?
38, കുംഭമേളയ്ക്ക് വേദിയാവുന്ന മഹാരാഷ്ട്രയിലെ പട്ടണമേത്?
39. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലമേത്?
40. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സ്ഥാപിക്കപ്പെട്ട നഗരമേത്?
41. കിഴക്കിന്റെ ഒക്സ്‌ഫെഡ് എന്നറിയപ്പെടുന്ന നഗരം?
42. മഹാരാഷ്ട്രയിൽ എണ്ണ ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?
43. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല?
44. ലുഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
45. ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?
46.ആന്ധ്രയുടെ താത്‌കാലിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?
47. ഇന്താഗി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
48. പ്രാചീനകാലത്ത് 'ലൗഹിത്യ" എന്നുവിളിക്കപ്പെട്ട നദിയേത്?
49. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമെവിടെ?
50. ഫ്രാൻസിന്റെ സഹായത്തോടെ പുതിയ ആണവനിലയം മഹാരാഷ്ട്രയിൽ വരുന്നതെവിടെയാണ്?
ഉത്തരങ്ങൾ(1) കാഞ്ചൻജംഗ (സിക്കിം) (2) സിക്കിം (3) കബീർ സമ്മാനം, കാളിദാസ സമ്മാനം, ടാൻസെൻ സമ്മാനം (4) പീതാംബൂർ (മദ്ധ്യപ്രദേശ്) (5) മീഥൈൽ ഐസോ സയനേറ്റ് (6) ഛത്തീസ്ഗഡ്, (7) ജാർഖണ്ഡ് (8) ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ (9) ജാർഖണ്ഡ് (10) ധൻബാദ് (11) ജാർഖണ്ഡ് (12) ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ) (13) രാജസ്ഥാൻ (14) ദിൽവാര ക്ഷേത്രം (15) രാജസ്ഥാൻ (16) മണികരൺ (ഹിമാചൽപ്രദേശ്) (17) സിംല (18) ജുനഗഡ് (19) ആനന്ദ് (ഗുജറാത്ത്) (20) വല്ലഭായ് പട്ടേൽ (21) സർദാർ വല്ലഭായ് പട്ടേൽ (22) അഹമ്മദാബാദ് (23) കൊൽക്കത്ത (24) ഹാൽഡിയ (25) ഈഡൻ ഗാർഡൻസ് (കൊൽക്കത്ത) (26) മഹാനദി (27) ഭുവനേശ്വർ (28) മുംബയ് (29) മുംബയ് (30)നാഗ്പൂർ (31) ചാന്ദിപ്പൂർ (ഒഡിഷ) (32) ഒഡിഷ (33) സവായ് മാൻസിങ് സ്റ്റേഡിയം (34) കങ്ക്‌വാഡി (35) മൈസൂർ ഭവൻ കൊട്ടാരം (36) ചന്ദ്രഗിരി കുന്നുകൾ (37) നാസിക് (38) നാസിക് (39) ബാന്ദ്ര - വർളി കടൽപ്പാലം (40) മുംബയ് (41) പൂനെ (42) മുംബയ് ഹൈ (43) സിയാച്ചിൻ (കാശ്മീർ) (44) മിസോറം (45) ഹരിയാന (46) വിജയവാഡ (47) നാഗാലാൻഡ് (48) ബ്രഹ്മപുത്ര (49) ബേലാപ്പൂർ (മഹാരാഷ്ട്ര) (50) ജയ്താപുർ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.