1. ഗാരോ, ജയിൻഷ്യ, ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്?
2. ധവളപാത എന്നറിയപ്പെടുന്നത്?
3. കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത?
4. ഇന്ത്യൻ ഭരണഘടന എത്രതരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു?
5. ഏതു രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു ഗദ്ദാഫി?
6. ഏതു രംഗത്തിലാണ് ഏറ്റവുമൊടുവിൽ മഗ്‌സാസേ അവാർഡ് ഏർപ്പെടുത്തിയത്?
7. സാംബസി നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്?
8. തമിഴ്‌നാട്ടിൽ ഓഫ്‌സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം?
9. ഗ്രിഗർ മെൻഡലിന്റെ തൊഴിൽ എന്തായിരുന്നു?
10. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്?
11. ഝലം നദിയുടെ പ്രാചീനനാമം?
12. ലോക വനിതാ ദിനം?
13. മത്തേരാൻ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്?
14. ക്‌ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?
15. ഏത് വർഷമാണ് കേരളത്തിൽ ടെക്‌നോപാർക്ക് ആരംഭിച്ചത്?
16. ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്?
17. കേരളത്തിൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ സ്പീക്കർ?
18. ഹുമയൂൺ അന്തരിച്ചതെപ്പോൾ?
19. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്?
20. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥമേത്?
21. വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്?
22. ജരിയ ഖനിയിൽ നിന്നു ലഭിക്കുന്ന ധാതു?
23. ഗ്രേറ്റ് ബാത്ത് എവിടെയാണ് കണ്ടെത്തിയത്?
24. അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്?
25. ജറുസലേമിലെ ജൂതദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം?
26. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം?
27. ജലത്തിനടയിൽ സൂക്ഷിച്ചുവയ്ക്കുന്ന മൂലകം?
28. 1934 ൽ ഏത് സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത്?
29. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യമായി സംബോധന ചെയ്തത്?
30. ഗ്രേ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. ഹുമയൂൺ നാമ രചിച്ചത്?
32. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം?
33. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?
34. ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയത്?
35. അഗ്‌നിസാക്ഷി എന്ന നോവൽ രചിച്ചതാര്?
36. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം?
37. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്?
38. മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാർഷിക വിള?
39. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ?
40. കേരള ഗവർണറായ ഏക മലയാളി?
41. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി?
42. കേരളത്തിലെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ?
43. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്?
44. കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ?
45. ഫോർമുല വൺ കാറോട്ട മത്സരത്തിൽ മത്സരിക്കാൻ അർഹനായ ആദ്യത്തെ ഇന്ത്യാക്കാരൻ?
46. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്‌സ്?
47. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?
48. കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത്?
49. എൽ.പി.ജിയുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം?
50. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?
ഉത്തരങ്ങൾ(1)മേഘാലയ (2)ബ്രോഡ് വേ, ന്യൂയോർക്ക് (3)കെ.ആർ. ഗൗരിയമ്മ (4)ഒന്ന് (5)ലിബിയ (6)പുതുനേതൃത്വം (7)ഇന്ത്യൻ മഹാസമുദ്രം (8)ശിവകാശി (9)പുരോഹിതൻ (10)സി.എൻ. അണ്ണാദുരൈ (11)വിതാസ്ത (12)മാർച്ച് 8 (13)മഹാരാഷ്ട്ര (14)വിക്ടോറിയ (15)1990 (16)1911 (17)എ.സി. ജോസ് (18)1556 ജനുവരി 24 (19)ജപ്പാൻ (20)ഗ്രാഫൈറ്റ് (21)തിരുപ്പതി (22) കൽക്കരി (23)മോഹൻജദാരോ(24)അന്നജം (25)എ.ഡി 68 (26)ബെൽജിയം (27)വെള്ള ഫോസ്ഫറസ് (28)വടകര (29)ടാഗോർ (30)സിമന്റ് ഉത്പാദനം (31)ഗുൽബദൻ ബീഗം (32)1960 (33)മഹാദേവ് ദേശായി (34)എൻ.വി. കൃഷ്ണവാര്യർ (35)ലളിതാംബിക അന്തർജനം (36)മൂന്നാർ (37)വി.വി ഗിരി (38)കാപ്പി (39)തമിഴ് (40)വി. വിശ്വനാഥൻ (41)തിമിംഗലം (42)തിരുവനന്തപുരം (43)ബ്രഹ്മപുത്ര (44)മംഗലാപുരവും മുംബൈയും (45)നാരായൺ കാർത്തികേയൻ (46)മെക്‌സിക്കോ സിറ്റി (47)കാവേരി (48) സി.കെ. രേവമ്മ (49)ഈഥൈൻ മെർക്കാ്ര്രപൺ (50)1956.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.