1. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
2. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?
3. കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
4. ഇന്ത്യയിലെആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
5. ചാലൂക്യന്മാരുടെ ആസ്ഥാനം?
6. മേഘങ്ങളെക്കുറിച്ചുള്ള പഠനം?
7. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?
8. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?
9. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
10. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?
11. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
12. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?
13. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?
14. 2014 ബ്രിക്സ് ഉച്ചകോടി വേദി?
15. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?
16. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
17. ക്ഷേത്രപ്രവേശന വിളംബരം നടന്നത്?
18. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം?
19. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?
20. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
21. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?
22. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?
23. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?
24. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?
25. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
26. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്?
27. ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
28. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ?
29. കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം?
30. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
31. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെആസ്ഥാനം?
32. സുമംഗല എന്ന തൂലികാനാമം ആരുടേതാണ്?
33. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയുടെ പേര്?
34. കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത്?
35. ഉറുമി ജലവൈദ്യുതപദ്ധതി ഏത് ജില്ലയിൽ?
36. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
37. ജീവശാസ്ത്രത്തിന്റെ പിതാവ്?
38. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?
39. CD നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം?
40. പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത്?
41. CFL- ന്റെ പൂർണരൂപം?
42. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?
43. ചരിത്രപ്രസിദ്ധമായ കയ്യൂർസമരം നടന്ന വർഷം?
44. ഫോസിലുകൾ കാണപ്പെടാത്ത ശില?
45. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം?
46. വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
47. 35-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
48. Truth, Love and a little malice ആരുടെ ആത്മകഥയാണ്?
49. 2014 വിംബിൾഡൺ വനിതാവിഭാഗം വിജയി?
50. ആദ്യ പ്ലാസ്റ്റിക് കറൻസി നിലവിൽ വന്ന രാജ്യം?

ഉത്തരങ്ങൾ(1)തമിഴ്നാട് (2)നിംബോസ്ട്രാറ്റസ് (3)ആലപ്പുഴ (4)ശിവസമുദ്രം (5)വാതാപി (6)നെഫോളജി (7)ഡി. ഉദയകുമാർ (8)സിങ്ക് (9)500 സെക്കൻഡ് (10)രാജീവ് ഗാന്ധി (11)1929 ലെ ലാഹോർ സമ്മേളനം (12)കാദംബരി ഗാംഗുലി (13)ടൈറ്റാനിയം ഡയോക്സൈഡ് (14)ഫോർട്ടലേസ (ബ്രസീൽ) (15)ചമ്പക്കുളം മൂലം വള്ളംകളി (16)പി.വി. നരസിംഹറാവു (17)1936 നവംബർ 12 (18)ചിറ്റൂർ (19)കുഞ്ചൻ നമ്പ്യാർ (20)ഇ.എം.എസ്. നമ്പൂതിരിപ്പാട് (21)സുഗതകുമാരി (22)മൃണാളിനി സാരാഭായ് (23)ജവഹർലാൽ നെഹ്രു (24)അക്കിത്തം അച്യുതൻ നമ്പൂതിരി (25)ആന്ധ്രാപ്രദേശ് (26)4എ (27)തണ്ണീർത്തടങ്ങൾ (28)ഹിപ്പാലസ് (29)വില്ല്യാർവട്ടം (30)1721 (31)സ്വിറ്റ്സർലൻഡിലെ ലോസെയ്ൻ(32)ലീലാ നമ്പൂതിരിപ്പാട് (33)ആത്മകഥയ്ക്ക് ഒരാമുഖം (34)ഹെർമൻ ഗുണ്ടർട്ട് (35)കോഴിക്കോട് (36)എഡ്വേഡ് ടെല്ലർ (37)അരിസ്റ്റോട്ടിൽ (38)കാൾ ലിനേയസ് (39)അലൂമിനിയം (40)ഇ.സി.ജി സുദർശൻ (41)കോംപാക്ട് ഫ്ലൂറസെന്റ് ലാമ്പ് (42)മധുരൈകാഞ്ചി (43)1941 (44)ആഗ്നേയശില (45)തേക്കടി (46)പൊട്ടാസ്യം (47)അമ്മു എന്ന വേഴാമ്പൽ (48)ഖുശ് വന്ത് സിംഗ് (49)പെട്രോ ക്വിറ്റോവ (50)ഓസ്ട്രേലിയ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.