1. തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതി രചിച്ചതാര്?
2. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിരേഖ?
3. തിരുവിതാംകൂറിലെ ആദ്യ പത്രം ഏതാണ്?
4. ചേറ്റൂർ ശങ്കരൻ നായർ പ്രസിഡന്റായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
5. ഡൽഹിഗാന്ധി എന്നറിയപ്പെടുന്ന മലയാളി?
6. വാൽനക്ഷത്രങ്ങളുടെ വാൽ പ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?
7. ദക്ഷിണേന്ത്യയിലെ നാളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?
8. ഉരുക്ക് വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ?
9. പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളി?
10. തിരു -കൊച്ചി സംയോജനം നടന്ന വർഷം?
11. 1930 ലെ ദണ്ഡി മാർച്ചിൽ ഗാന്ധിജി ഉൾപ്പെടെ എത്രപേരാണ് പങ്കെടുത്തത്?
12. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശ സമ്മേളനം?
13. ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
14. 2014 വേൾഡ് ഫുഡ് പ്രൈസ് നേടിയ ഇന്ത്യാക്കാരൻ?
15. ഏറ്റവും കൂടുതൽ കടൽതീരുമുള്ള കേരളത്തിലെ താലൂക്ക്?
16. കേരളത്തിലെ ആദ്യ ട്രൈബൽ ഗ്രാമപഞ്ചായത്ത്?
17. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?
18. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ?
19. കേരളത്തിലെഏക മയിൽ വളർത്തൽ കേന്ദ്രം?
20. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത്?
21. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം?
22. നയാപൈസ നിലവിൽ വന്ന വർഷം?
23. വിവാദമായ ബഗ്ളിഹാർ അണക്കെട്ട് ഏതു നദിയിലാണ്?
24. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
25. 2012 ലണ്ടൻഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
26. ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധാരണഗതിയിൽ നിശ്ചയിരിക്കുന്ന സമയം?
27. ലോക് സഭയിലെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
28. പ്രാചീനകാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം?
29. കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ?
30. വേണാട്ടിൽ ഭരണം നടത്തിയ ആദ്യവനിത?
31. സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
32. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം?
33. ഗാന്ധിജിയും ഗോഡ് സെയും എന്ന കൃതി രചിച്ചതാര്?
34. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്?
35. SNDP യോഗത്തിന്റെ മുഖപത്രത്തിന്റെ പേര്?
36. ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി?
37. സെൻസസ് എന്നത് ഏത് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്?
38. പേശികളില്ലാത്ത അവയവം?
39. ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം?
40. അത്ഭുതലോഹം എന്നറിയപ്പെടുന്നത്?
41. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?
42. ജഡത്വ നിയമം ആവിഷ്ക്കരിച്ചത്?
43. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യശാസനം?
44. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?
45. സംയോജിത ശിശുവികസന പദ്ധതി നിലവിൽ വന്നത്?
46. മരിച്ച് സ്വർഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷകൂടി പഠിക്കാൻകഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്?
47. മരുഭൂമിയുടെ പേരിലുള്ള രാജ്യം?
48. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന ഒഴിവാക്കിയത് എന്ന്?
49. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിതശാസ്ത്രഗ്രന്ഥം?
50. 1946 ൽ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്?

ഉത്തരങ്ങൾ
(1)സി. രാധാകൃഷ്ണൻ (2)റാഡ് ക്ലിഫ് ലയിൻ  (3)ജ്ഞാന നിക്ഷേപം (4)1897 (5)സി.കൃഷ്ണൻ നായർ (6)ടിന്റൽ പ്രഭാവം (7)കാന്തള്ളൂർ ശാല (8)ബെസിമർ പ്രക്രിയ (9)വി.കെ. കൃഷ്ണമേനോൻ (10)1949 ജൂലായ് 1 (11) 79 (12)1932 മൂന്നാം വട്ടമേശ സമ്മേളനം (13)കുറ്റിപ്പുറത്ത് കേശവൻ നായർ (14)സഞ്ജയ രാജാ റാം (15)ചേർത്തല (16)ഇടമലക്കുടി (17)മോയിൻകുട്ടി വൈദ്യർ (18)സർദാർ കെ. എം. പണിക്കർ(19)ചൂളന്നൂർ (20)2012 നവംബർ 1 (21)കർഷക തിലകം (22)1957(23)ചിനാബ് (24)1998 ഡിസംബർ 11 (25)55 (26)21 ദിവസം (27)6 മാസം (28)വർക്കല (29)അറബികൾ (30)ഉമയമ്മറാണി (31)മങ്ങാട്ടച്ചൻ (32)കുഞ്ഞൻപിള്ള (33)എൻ.വി. കൃഷ്ണവാര്യർ (34)കെ.പി. കേശവമേനോൻ (35)വിവേകോദയം (36) ടി.എൻ.ശേഷൻ (37)യൂണിയൻ ലിസ്റ്റ് (38)ശ്വാസകോശം (39)റെനിയം (40)ടൈറ്റാനിയം (41)കോൺകേവ് മിറർ (42)ഗലീലിയോ (43)മാമ്പള്ളി ശാസനം (44)വിക്രമാദിത്യ വരഗുണൻ (45)1975 ഒക്ടോബർ 2 (46)ഹെർമൺ ഗുണ്ടർട്ട് (47)നമീബിയ (48)2006 ആഗസ്റ്റ് 26 (49)യുക്തിഭാഷ (50)മുംബൈ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.