1. കേരളകൗമുദി പത്രത്തിന്റെ സ്ഥാപക പത്രാധിപർ ആരായിരുന്നു?
2. സർവോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
3. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
4. കേരള സാഹിത്യ ചരിത്രം ആരുടെ രചനയാണ്?
5. മഹാകവി പി എന്നറിയപ്പെടുന്നത് ആരാണ്?
6. ഭാസ്കരപട്ടേലരും എന്റെ ജീവിതവും ആരുടെ രചനയാണ്?
7. നീതിന്യായ സംവിധാനങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വീകരിച്ചിട്ടുള്ളത് ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?
8. റോഡ് ശൃംഖലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ പേരെഴുതുക?
9. ഇന്ത്യൻറെയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം?
10. എത്ര സംസ്ഥാനങ്ങളിൽ കൂടിയാണ് ഹിമസാഗർ എക്സ് പ്രസ് കടന്നുപോകുന്നത്?
11. ഏണിപ്പടികൾ, തോട്ടിയുടെ മകൻ ഈ കൃതികൾ ആരുടെ രചനയാണ്?
12. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?
13. ഇന്ത്യൻ കരസേനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
14. മലയാളത്തിലെ ആദ്യ മെഗാഹിറ്റ് ചിത്രമേതാണ്?
15. ഇബൻ ബത്തൂത്തയുടെ സന്ദർശന സമയത്തെ സുൽത്താൻഭരണാധികാരി?
16. വള്ളത്തോൾ സമ്മാനം 2011ൽ നൽകിയതാർക്ക്?
17. പ്ലേറ്റോയുടെ ഗുരു ആരായിരുന്നു?
18. അലക്സാണ്ടറുടെ മരണം എവിടെവച്ചായിരുന്നു?
19. ഹർഷന്റെ തലസ്ഥാനം ഏതായിരുന്നു?
20. മുഹമ്മദ് ബിൻ കാസിം ഇന്ത്യയെ ആക്രമിച്ച വർഷമെഴുതുക?
21. ഗസ്നി, സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം?
22. കുത്ത്ബുദ്ദീൻ ഐബക്കിന്റെ ഭരണ കാലഘട്ടം?
23. തുഗ്ലക്ക് വംശം സ്ഥാപിക്കപ്പെട്ട വർഷം?
24. മാലിക് ഖാഫർ ആരുടെ സൈന്യാധിപനായിരുന്നു?
25. ഗുരു ഗ്രന്ഥ സാഹിബ് ക്രോഡീകരിച്ച സിക്ക് ഗുരു?
26. അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് എന്നാണ്?
27. നാട്ടുഭാഷ പത്രനിയമം പിൻവലിച്ചപ്പോഴുള്ള വൈസ്രോയി?
28. ഇന്ത്യയിലെ ആദ്യ പൊതു സെൻസസ് നടന്നപ്പോഴുള്ള വൈസ്രോയി?
29. സ്വതന്ത്ര പാർട്ടി രൂപീകരിച്ചത്?
30. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യൻ രാജാക്കന്മാരെ പ്രതിനിധീകരിച്ച് പങ്കെടുത്തതാര്?
31. കയ്യൂർ സമരം നടന്ന വർഷമേത്?
32. 1971 ഡിസം. 31 ന് കോവളം ഹാൽസിയൻ കൊട്ടാരത്തിൽ വച്ച് മരണപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞൻ?
33. യു.ജി.സിയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
34. ഋഗ്വേദം, മേഘദൂത് ഇവ ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാര്?
35. ഹിതോപദേശം രചിച്ചതാര്?
36. സിന്ധൂനദീതട നഗരമായ മാണ്ട ഇപ്പോൾ ഏത് സംസ്ഥാനത്താണ്?
37. ഇഗ്നോ - സ്ഥാപിക്കപ്പെട്ട വർഷം?
38. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആദ്യമായി നൽകിയ വർഷം?
39. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ?
40. ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
41. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന മൗലികാവകാശം ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഏത് ആർട്ടിക്കിളിലാണ്?
42. ഇന്ത്യൻ ആറ്റം സിദ്ധാന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തത്വശാസ്ത്രം?
43. ജസ്റ്റിസ് വെങ്കട ചെല്ലയ്യ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. സിക്കന്ദ്ര ആരുടെ ശവകുടീരമാണ്?
45. മേവാറിലെ രാജാവായിരുന്ന റാണാ കുംഭ നിർമ്മിച്ചത്? 

ഉത്തരങ്ങൾ

(1)കെ. സുകുമാരൻ, (2)ജയപ്രകാശ് നാരായണൻ(3)നാഗാലാന്റ് (4)ഉള്ളൂർ എസ്. പരമേശ്വരയ്യർ (5)പി. കുഞ്ഞിരാമൻ നായർ (6)സക്കറിയ (7)അമേരിക്കൻഭരണഘടന (8)യഥാക്രമം അമേരിക്ക, ഇന്ത്യ (9)1951 (10)12 സംസ്ഥാനങ്ങലിൽ കൂടി (11)തകഴി ശിവശങ്കരപിള്ള (12)തച്ചോളി അമ്പു (13)മേജർ സ്ട്രങ്ങർ ലോറൻസ് (14)ജീവിതനൗക (15)മുഹമ്മദ് ബിൻ തുഗ്ലക്ക് (16)സി. രാധാകൃഷ്ണൻ (17)സോക്രട്ടീസ് (18)ബാബിലോണിയ (19)കനൗജ് (20)712 എ.ഡി (21)1025 എ.ഡി (22)1206 -1210 (23)1320 എ.ഡി (24)അലാവുദ്ദീൻ ഖിൽജി (25)ഗുരു അർജ്ജുൻദേവ് (26)1948 (27)റിപ്പൺ പ്രഭു (28)റിപ്പൺ പ്രഭു (29)സി. രാജഗോപാലാചാരി (30)സർദാർ കെ.എം. പണിക്കർ (31)1941 (32)വിക്രം സാരാഭായ് (33)വേദ് പ്രകാശ് (34)മാക്സ് മുള്ളർ (35)നാരായണൻ (36)ജമ്മു & കാശ്മീർ (37)1985 (38)1954 (39)ജവഹർലാൽ നെഹ്രു (40)കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻയു.പി.എ സർക്കാർ നിയമിച്ച കമ്മീഷൻ (41)ആർട്ടിക്കിൾ 21-എ (42)വൈശേഷിക ശാസ്ത്രം (43)ഭരണഘടന പുനഃപരിശോധനയ്ക്കായി നിയമിക്കപ്പെട്ടിരുന്ന കമ്മീഷൻ (44)അക്ബറുടെ (45)ചിറ്റോറയിലെ വിജയസ്തംഭം.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.